കുടുംബക്കോടതിയില്‍ നിന്നറിങ്ങിയപ്പോള്‍ അവരുടെ മനസ്സ് ശാന്തമായിരുന്നു.അയാള്‍ അയാളുടെ വീട്ടിലേക്കും അവള് അവളുടെ വീട്ടിലേക്കും പൊയി.ഉറങ്ങാന്‍കിടന്നിട്ടും അയാള്‍ക്കുറക്കം വന്നില്ല. അവള്‍ക്കും അങ്ങനെതന്നെ ആയിരുന്നു.അയാള്‍ഒന്നു ഫോണ്‍ ചെയ്തിരുന്നെങ്കില്‍ എന്നവളാഗ്രഹിച്ചു. അയാളുടെ ആഗ്രഹവും അതുതന്നെആയിരുന്നു.
തോറ്റുകൊടുക്കാന്‍ അയാള്‍ തീരുമാനിച്ചു.അയാള്‍ അവളുടെ നമ്പര്‍ ഡയല് ചെയ്തു.എന്‍ഗേജഡ് ട്യൂണ്‍.കാരണം അവളും അയാളെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു.
“അവളാരോടോ സല്ലപിക്കുകയാണ്” അയാള്‍ ചിന്തിച്ചു.
“അയാളാരോടൊ കിന്നരിക്കുകയായിരിക്കും” അവള് ചിന്തിച്ചു.
അയാളെ വിളിക്കാനുള്ള ശ്രമം അവള് ഉപേക്ഷിച്ചു.അവള് ഫോണ്‍ നോക്കിയപ്പോള്‍ പത്തു മിസ്ഡ് കോള്‍.അതയാളുടെ നമ്പരായിരുന്നു.അയാളും ഫോണില്‍ നോക്കി.പത്തു മിസ്ഡ് കോള്‍.അതവളുടെ നമ്പരായിരുന്നു.തങ്ങള്‍ക്ക് പിരിയാന്‍ കഴിയത്തില്ലന്നവര്‍ക്ക് മനസ്സിലായി.
3 comments:
എന്നിട്ടുമെന്തേ പിരിഞ്ഞു?
കൊള്ളാം..:)
എല്ലാം കഴിഞ്ഞപ്പോളാണോ മനസ്സിലാവണേ...?
എന്തായാലും സാരമില്ല... കേസ് വിളിച്ചൂന്നല്ലേ ഉള്ളൂ... ഇനി അവനോട് അവളെ വിളിക്കാന്‍ പറ...!
:)
Post a Comment