Wednesday, October 31, 2007

സീ‍രിയലില്‍ ഡോക്‌ടറേറ്റ് എടുത്തവന്‍

പുതുമയുള്ള എന്തങ്കിലും വിഷയത്തില്‍ ഡോക്‌ടറേറ്റ് എടുത്താല്‍ മതിയന്ന് അവന്‍ തീരുമാനിച്ചു. ‘സീരിയലുകള്‍ ജനങ്ങളില്‍ ചെലുത്തുന്ന മാറ്റങ്ങള്‍ ‘ എന്ന പുതുമയേറിയ വിഷയത്തില്‍ അവനങ്ങനെയാണ് എത്തിയത്.തീസീസുംസമര്‍പ്പിച്ച് നില്‍ക്കുമ്പോഴാണ് അവനു വീട്ടുകാര്‍ വിവാഹം ആലോചിച്ച് തുടങ്ങിയത്. പലയിടത്തുംപോയിപെണ്ണുകണ്ടിട്ടും അവനാരെയും പിടിച്ചില്ല. അവന്റെ സങ്കല്‍പ്പത്തിലുള്ള ഒരാളെതേടി അവന്‍ അലഞ്ഞു.ഇടനിലക്കാരൊക്കെ പിന്മാറി.അവസാനം അവന്‍ തന്റെ സങ്കല്‍പ്പത്തിലുള്ള പെണ്ണിനെ ക്കുറിച്ച് ഒരു ഇടനിലക്കാരനോട്പറഞ്ഞു.പെണ്ണ് കാണാന്‍ സുന്ദരിയായിരുക്കണം. അവള്‍ക്കൊരു കുട്ടിയുണ്ടായിരിക്കണം.പക്ഷേ അവള്‍ നേരത്തെകല്ല്യാണം കഴിച്ചിട്ടുണ്ടാവാന്‍ പാടില്ല.(ഇതുതന്നെയാണല്ലോ എല്ലാ സീരിയലിന്റെയും മൂലകഥ.)ഇങ്ങനെയുള്ളഒരു പെണ്ണിനെ കെട്ടിയാല്‍ ജീവിതം മെഗാസീരിയല്‍ പോലെ ഒരിക്കലും അവസാനിക്കത്തില്ലന്നായിരുന്നു അയാളുടെവിശ്വാസം.

4 comments:

ബാജി ഓടംവേലി said...

അയാളുടെ വിശ്വാസം അയാളെ രക്ഷിക്കട്ടെ

വാല്‍മീകി said...

അങ്ങനെയും ഒരു വിശ്വാസം.

Anonymous said...

IndiaFM Aishwarya brings in birthday at the Taj Mahal
Visit: http://keralaactors.blogspot.com/2007/10/happy-birthday-aishwarya-rai.html

ചിത്രകാരന്‍chithrakaran said...

നന്നായിരിക്കുന്നു.
നെയ്യില്‍ പൊരിച്ചെടുത്ത സീരിയലുകള്‍ കാണാന്‍ എന്തൊരു രസമാണെന്നോ!!!