ഏറ്റവും മികച്ച ജനസേവകനുള്ള അവാര്‍ഡ് അയാള്‍ക്കായിരുന്നു.ആ അവാര്‍ഡ് അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും ലഭിക്കുകയില്ലായിരുന്നു.കാരണം ആഅവാര്‍ഡ് ഏര്‍പ്പെടുത്തിയത് തന്നെ അയാളായിരുന്നു. അയാളുടെ അമ്മായിയപ്പ്നും,അളിയന്റെ ചേട്ടനും ,അയാളുടെ ഡ്രൈവറും ആയിരുന്നുഅവാര്‍ഡ് കമ്മറ്റിയംഗങ്ങള്‍.
അവാര്‍ഡുദാന സമ്മേളനത്തില്‍വെച്ച് അയാള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.അതിനുശേഷം അയാള്‍ തന്റെ ജനസേവനം അക്കമിട്ട് നിരത്തി.അയാള്‍വളരെ ചെറുപ്പം മുതലേ ജനങ്ങളെ സേവിക്കാന്‍ തുടങ്ങി യതാണത്രെ!!!അയാള്‍ തന്റെ ആദ്യ സേവനത്തെക്കുറിച്ച് വിവരിച്ചു.അഞ്ചാം വയസ്സില്‍ ഇഡലി തിന്നുകൊണ്ടിരുന്ന അയാളുടെ മുന്നിലേക്ക് അന്ധനായ ഭിക്ഷക്കാരന്‍ പിച്ചച്ചട്ടിയുമായി വന്നപ്പോള്‍ പിച്ചക്കാരന് രണ്ട്ഇഡലി കൊടുത്തുകൊണ്ടാണത്രെ അയാള്‍ തന്റെ ജനസേവനം തുടങ്ങിയത്. ഇഡലി കൊടുത്തിട്ട് പിച്ചക്കാരന്റെ പിച്ചച്ചട്ടിയില്‍ നിന്ന് പണംകൈയ്യിട്ട് വാരിയത് അയാള്‍ പറഞ്ഞില്ല.
No comments:
Post a Comment