Friday, October 5, 2007
അധിനിവേശം
അമേരിക്കന്‍ അധിനിവേശത്തെക്കുറിച്ചും ക്യൂബന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുംഅയാള്‍ ജനങ്ങളെ ബോധവാന്മാരാക്കി.നമ്മുടെ വിദ്യാഭാസ രീതിയെ അമേരിക്കഹൈജാക്ക് ചെയ്തെന്ന് അയാള്‍ പറഞ്ഞത് അവര്‍ക്ക് മനസ്സിലായില്ല.അതൊന്നും അയാള്‍ക്ക്പ്രശ്‌നമല്ലായിരുന്നു.സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ അയാള്‍ പരിതപിച്ചു.ആന്ധ്രയിലെമുടിഗൊണ്ടയില്‍ നടന്ന പോലീസ് വെടിവയ്പ്പില്‍ മരിച്ചവരെ അയാള്‍ അനുസ്മരിച്ചു.പക്ഷേബംഗാളിലെ നന്ദിഗ്രാമത്തില്‍ പോലീസ് വെടിവയ്പ്പില്‍ മരിച്ചവരെ അയാള്‍ ഓര്‍ത്തില്ല. അയാളുടെ പ്രസംഗം കേട്ട് ജനങ്ങള്‍ കൈയ്യടിച്ചു.നാട്ടിലെ എല്ലാ സ്വാശ്രയകോളേജുകളും പൂട്ടിക്കണമെന്നയാള്‍ പറഞ്ഞു.അയാളുടെ മകളപ്പോള്‍ ദൂരയുള്ള ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ പരീക്ഷ എഴുതുകയായിരുന്നു.നാട്ടില്‍ കച്ചവടംചെയ്യാന്‍ വന്ന കുത്തക കമ്പിനികളെ നാട്ടില്‍ നിന്ന് തുരത്താന്‍ സമരത്തിന് തയ്യാറാകാന്‍ അയാള്‍ആഹ്വാനം ചെയ്തു.കുത്തക കമ്പിനി അയാള്‍ക്ക് നല്‍കിയ ബ്ലാങ്ക് ചെക്ക് അയാളുടെപോക്കറ്റില്‍ സുരക്ഷിതമായിരുന്നു. അയാളുടെ മൊബൈല്‍ അടിച്ചു.അമേരിക്കയില്‍ പഠിക്കുന്ന മകനാണ്.അയാള്‍വേഗം പ്രസംഗം നിര്‍ത്തി.അയാളുടെ കാര്‍ ബാങ്കിലേക്ക് പാഞ്ഞു.കുത്തക കമ്പിനി നല്‍കിയ ബ്ലാങ്ക് ചെക്കില്‍ പത്തുലക്ഷമെന്നയാള്‍ എഴുതി.മകന്റെ പേരില്‍ അയാള്‍ ഡിഡി എടുത്തു.ഫീസു കൊടുക്കാതെ മകനെ ആരും വെറുതെ പഠിപ്പിക്കത്തില്ലല്ലോ? അയാള്‍ വേഗം ബാങ്കില്‍ നിന്ന് ഇറങ്ങി.അമേരിക്കന്‍ അധിനിവേശത്തിനുംസ്വാശ്രയ വിദ്യഭ്യാസത്തിനും എതിരെ സമരം നയിക്കേണ്ടത് അയാളായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment