Wednesday, November 30, 2011

സായിപ്പും ഹർത്താലും മലയാളിയും

കേരളത്തിലെ തന്ങളുടെ ഡവലപ്പ്മെന്റ് സെന്റർ സന്ദർശിക്കാൻ സായിപ്പ് വന്നപ്പോൾ ഹർത്താൽ

സായിപ്പ് : ഇവിടെ ഭയങ്കര ട്രാഫിക് ആണന്ന് പറഞ്ഞിട്ട് തിരക്കൊന്നും ഇല്ലല്ലോ
മലയാളി : അതെല്ലാം അസൂയക്കാർ പറഞ്ഞുണ്ടാക്കൂന്നതാ
സായിപ്പ് : ഇവിടേ വാഹന്ങൾ ആരും ഉപയോഗിക്കാറില്ലേ
മലയാളി :ഇവിടെയുള്ളവർക്ക് ആരോഗ്യത്തിൽ ഭയങ്കര ശ്രദ്ധയായതുകൊണ്ട് എല്ലാവരും നടന്നാ ജോലിക്ക് പോകുന്നത്
സായിപ്പ് : വാഹന്ങൾ കാണാനേ ഇല്ലല്ലോ
മലയാളീ : പരിസര മലനീകരണം കുറയ്ക്കാൻ വേണ്ടി ഞന്ങൾ ആഴ്ചയിൽ ഒരു ദിവസം വാഹന്ങൾ നിരത്തിൽ ഇറക്കാറില്ല
സായിപ്പ് : ഹൊ!! സത്യമാണോ നിന്ങൾ പറയുന്നത്
മലയാളീ : അതേന്നേ
സായിപ്പ് : തിരക്ക് കുറഞ്ഞ പരിസരമലനീകരണം ഒഴിവാക്കാൻ ശ്രമിക്കൂന്ന ആരോഗ്യകാര്യത്തിൽ ശ്രദ്ധയുള്ള ഈ നാട്ടിൽ തന്നെ ആയിരിക്കൂം നമ്മുടെ അടൂത്ത ഡവലപ്പ്മെന്റ് സെന്ററും !!!!

അല്ല മലയാളിയോടാ കളി !!

മുല്ലപ്പെരിയാർ പ്രതികരണം

സാറുന്മാരേ നിന്ങൾ എന്താ മുല്ലപ്പെരിയാർ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാത്തത്? നിന്ങളിതുവരെ പ്രതികരിച്ചില്ലന്ന് പറഞ്ഞ സോഷ്യൽ നെറ്റ്‌വർക്കിംന്ങ് സൈറ്റുകളിൽ ആളുകൾ ഭയങ്കര ബഹളമാ..
ഞന്ങളോട് ആരും ഇതുവരെ പ്രതികരണം ചോദിച്ചില്ല
എന്നാ ഞാൻ ചോദിച്ചോട്ടോ?
ശരി ചോദിക്ക്

സാറിന്റെ പ്രതികരണം എന്താ?
പണ്ട് എന്റെ വീട്ടീന്ന് കള്ളപ്പണം പിടിച്ചന്ന് പറഞ്ഞ് ഈ സോഷ്യൽ നെറ്റ്‌വർക്കിംന്ങ് പിള്ളാര് കുറേ പറഞ്ഞതല്ലേ? ഏതെങ്കിലും ഒരുത്തനെങ്കിലും ആ സാറുന്മാരു ജീവിച്ച് പൊയ്ക്കേട്ടേ എന്ന് പ്രതികരിച്ചില്ലല്ലോ?ഞാനൊക്കെ അവന്മാരുടെ റെയിഡ് നിർത്താൻ തെക്കു വടക്ക് ഓടിയപ്പോൾ ഒരുത്തനും തിരിഞ്ഞു നോക്കിയില്ലല്ലോ.. എന്നിട്ടിപ്പോ ഞാൻ പ്രതികരിക്കണാമെന്ന് .. ഓട്ര...

സാറിന്റെ അഭിപ്രായം എന്താ?
എന്റെ കാര്യം വന്നപ്പോൾ നിന്ങൾ ഇടപെട്ടില്ലല്ലോ?ഇപ്പോ നിന്ങടെ കാര്യം വന്നപ്പോൾ ഞാനും ഇടപെടുന്നില്ല...എല്ലാവർക്കും സ്വന്തം കാര്യം തന്നെ

അപ്പോ സാറിന്റെ അഭിപ്രായമോ?
ഞാനിനി ഒന്നും പറയാൻ വരുന്നില്ലേ...ഞാനെന്തെങ്കിലും പറഞ്ഞിട്ട് അത് എഡിറ്റ് ചെയ്ത് യുട്യൂബിലിട്ട് ചിരിക്കാനല്ലേ

ബാർബർ ഷോപ്പും ഫോട്ടോ ഷോപ്പും

ഒരുത്തൻ(ഡിസൈനർ) ഐഡി കാർഡിലേക്കൂള്ള ഫോട്ടോ ഫോട്ടോഷോപ്പിൽ മിനിക്കിയെടുക്കുന്നു.
ഒരുത്തൻ ചെന്ന് ഡിസൈനർക്ക് നിർദ്ദേശം കൊടുക്കുന്നു..
ചേട്ടാ എന്റെ മീശയ്ക്ക് അല്പം കനം കുറയ്ക്ക്..
തലമുടി മുന്നോട്ട് കിടക്കുന്നത് കുറച്ച് വെട്ടിക്കളഞ്ഞേക്ക്
ദേ,ഇവിടല്പം മീശ കൂടി....

അവസാനം ഡിസൈനർ
എടാ ചെറുക്കാ ഇത് ബാർബർഷോപ്പല്ല,ഫോട്ടോഷോപ്പാ

Saturday, August 27, 2011

അഴിമതി - സമരം - കൈക്കൂലി

ഒന്നാമന്‍ : അണ്ണാ അറിഞ്ഞോ
രണ്ടാമന്‍ :എന്തോന്നാടേ?
ഒ : ഞങ്ങളുടെ നിരാഹാരം വിജയിച്ചു
ര : നിങ്ങളെന്തിനാടെ നിരാഹാരം കിടന്നത് ?
ഒ : അഴിമതിയെ ഇല്ലാതാക്കാന്‍
ര : എന്നിട്ട് ഇല്ലാതായോ?
ഒ : ഇല്ലാതാവുന്നതിന്റെ ലക്ഷണം കാണുന്നുണ്ട്.
ര : എടാ നിരാഹാരം കിടക്കുന്നവര്‍ വെള്ളം ഒക്കെ കുടിക്കുമോ
ഒ : അണ്ണാ നിരാഹാരം എന്ന് പറഞ്ഞാല്‍ നീര് ആഹാരം ആക്കി കിടക്കുക എന്നാണന്നറിയില്ലേ?
ര: ഉവ്വോ, അങ്ങനേയും അര്‍ത്ഥമുണ്ടോ
ഒ : ഉണ്ടണ്ണാ
ര : അല്ല. ആരാ നിരാഹാരം കിടന്നത്.
ഒ : ഡല്‍ഹിയില്‍ ഒരു വണ്‍‌ മിസ്റ്റര്‍.. ആരോ ആണോ?
ര : നിനക്ക് പേരറിയില്ലേ..
ഒ : പേരിലൊക്കൊ എന്ത് കാര്യമണ്ണാ. നമ്മുടെ സമരം വിജയിച്ചല്ലോ. അതുമതി
ര : അല്ല നീ എന്താ ഈ സമരത്തിനു ചെയ്തത്.
ഒ : അതണ്ണാ ഞങ്ങള്‍ എല്ലാ ദിവസവും വൈകിട്ട് ഓഫീസില്‍ മെഴുകുതിരി കത്തിച്ചു നിന്നു. പിന്നെ ഫേസ് ബുക്കിലും ഓര്‍ക്കൂട്ടികും ബസിലും ബ്ലോഗിലുമൊക്കെ ഞങ്ങള്‍ മെഴുകുതിരി കത്തിച്ചു നില്‍ക്കുന്ന ഫോട്ടൊ ഇട്ടു. എന്നിട്ട് ഞങ്ങള്‍ ഒരു പ്രകടനം നടത്തി. പിന്നെ അഴിമതി രഹിത ഇന്ത്യയെക്കുറിച്ച് ഒരു സെമിനാറും നടത്തി.
ര : സെമിനാറും ഉണ്ടായിരുന്നോ?
ഒ : പിന്നല്ലാതെ . നമ്മുടെ മറ്റേ ഹാളീല്‍ വെച്ചായിരുന്നു സെമിനാറ്.
ര : ആ ഹാളിനു ഒരു ദിവസം 10000 രൂപയങ്ങാണ്ടല്ലിയോ വാടക.
ഒ : എസി ഉണ്ടങ്കിലേ ആള്‍ക്കാര്‍ സെമിനാറിന് വരത്തുള്ളൂന്ന് പറഞ്ഞാല്‍ പിന്നെ അതവിടെവച്ചല്ലേ നടത്താന്‍ പറ്റൂ.
ര : ഓ ശരി.. ശരി.... ഇപ്പോള്‍ അഴിമതിയൊക്കെ മാറിയോ?
ഒ : പിന്നില്ലിയോ
ര : അല്ല നീ ഇതെങ്ങോട്ടാ പോകുന്നത്?
ഒ : ഞാനൊന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുവാ.
ര : നിനക്കെന്തിനാടാ വരുമാന സര്‍ട്ടിഫിക്കറ്റ്.
ഒ : ഒരു രൂപയ്ക്കുള്ള അരി വാങ്ങാനാ.
ര : നിനക്കതില്‍ കൂടുതല്‍ വരുമാനമുണ്ടല്ലോടാ.
ഒ : പത്തോ ഇരുന്നൂറോ കൊടുത്താല്‍ നമുക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് കിട്ടും,
ര : അപ്പോ കൈക്കൂലി കൊടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണല്ലേ?
ഒ : പിന്നല്ലാതെ.
ര : അപ്പോ പിന്നെ നീ അഴിമതി ഇല്ലാതാക്കാന്‍ സമരം നടത്തിയതോ.
ഒ : ആ സമരവും ഈ സര്‍ട്ടിഫിക്കറ്റും തമ്മിലെന്താ ബന്ധം?
ര : എടാ കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹം എന്ന് അവിടെ എഴുതി വച്ചിട്ടുണ്ടല്ലോ? വഴിവിട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് ആ കാര്യം ചെയ്യുന്ന ആളിന് അല്ലങ്കില്‍ മറ്റേ ആളിന് അനര്‍ഹമായി കിട്ടുന്ന പണം/മൂല്യം ആണല്ലോ നീ ഒക്കെ പറയുന്ന അഴിമതി. നീ ഈ കൈക്കൂലി കൊടുക്കുന്നത് അഴിമതി ചെയ്യാന്‍ പ്രേരിപ്പിക്കുകയല്ലേ
ഒ : അങ്ങനെയൊക്കെ പറഞ്ഞാല്‍....
ര : എടാ ഈ അഴിമതി എന്ന് പറഞ്ഞാല്‍ മാനത്തൂന്ന് പൊട്ടി വീഴുന്നതൊന്നും അല്ല, നമ്മളുതന്നെ ഉണ്ടാക്കി എടുക്കുന്ന ഒരു സംഗതിയാ അത്. അത് ഇല്ലാതാക്കണമെങ്കില്‍ അഴിമതിക്കെതിരെയുള്ള പ്രവര്‍ത്തനം നമ്മളില്‍ നിന്നു തന്നെ തുടങ്ങണം...
ഒ : ഏതായാലും ഞാന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുവാ.
ര : നാളെ അഴിമതിക്കെതിരെ ഒരു ഹര്‍ത്താലൂടെ നടത്തിയാല്‍ പൂര്‍ണ്ണമായി

Friday, August 26, 2011

പ്രതിഷേധ സമരം

നാടൊട്ടുക്ക് പാചക വാതക വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സമരം....
നമ്മളും സമരം ചെയ്യണമെന്ന് ഒരു വനിതാ സംഘടനയുടെ യോഗത്തില്‍ ചില വനിതാ അംഗങ്ങള്‍ വാദിച്ചു.
വഴി വക്കില്‍ കഞ്ഞി വെച്ച് സമരം നടത്താമെന്ന് ചിലര്‍.
ഗ്യാസില്ലാതെ എങ്ങനെ കഞ്ഞി വെക്കുമെന്ന് ചിലര്‍ .
കൊതുമ്പും ചൂട്ടും വെച്ച് തീ കത്തിക്കാമെന്ന് ചിലര്‍ .
കൊതുമ്പും ചൂട്ടും എന്താണന്നായി ചിലര്‍ ...
ചൂടേറിയ വാദ പ്രതിവാദങ്ങള്‍ .....
അവസാനം തീരുമാനം ആയി.....
ഗ്യാസുകുറ്റി(കാലിക്കുറ്റി) തലയില്‍ വെച്ച് പ്രതിഷേധ പ്രകടനം നടത്തിയതിനു ശേഷം വഴി വക്കില്‍ നിന്ന് കഞ്ഞി വെയ്ക്കുക...
അങ്ങനെ സമരത്തിന്റെ സമയമായി...
സമരക്കാരു നേരത്തെ തന്നെ പത്രക്കാരേയും ചാനലുകാരേയും വിവരം അറിയിച്ചിരുന്നതുകൊണ്ട് അവരു ക്യാമറുയുമായെല്ലാം എത്തി റെഡിയായി നിന്നു....
ഗ്യാസുകുറ്റി കൊണ്ടുവരാന്‍ ഏല്‍പ്പിച്ചവന്‍ ഗ്യാസു കുറ്റിയുമായി എത്തി.
പ്രസിഡണ്ടും സെക്രട്ടറിയും എല്ലാം ഗ്യാസു കുറ്റി പൊക്കി തലയില്‍ വെക്കാന്‍ തുടങ്ങിയപ്പോഴാണ് ചതി മനസിലായത്.
കാലിക്കുറ്റിക്ക് പകരം കൊണ്ടു വന്നത് ഗ്യാസ് നിറയെയുള്ള കുറ്റിയാണ്.
ഗ്യാസുകാരനോട് ഗ്യാസുകുറ്റി വേണമെന്നേ പറഞ്ഞുള്ളായിരുന്നു. അവന്‍ നിറച്ച കുറ്റിയുമായി വരുമെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതിയില്ല.
ചാനലുകാരെയെല്ലാം വിളിച്ചു വരുത്തിയിട്ട് സമരം നടത്തിയില്ലങ്കില്‍ സംഘടനയ്ക്ക് നാണക്കേടാവും...
അവസാനം ചുമട് എടുക്കുന്ന സ്ത്രികളെ കൂലിക്ക് വിളിച്ചു കൊണ്ടു വന്നു ഗ്യാസുകുറ്റി അവരുടെ തലയില്‍ വെച്ച് പ്രകടനം നടത്തി.
പിറ്റേന്ന് പത്രത്തില്‍ പടം വന്നപ്പോള്‍ സംഘടനയിലെ ഒറ്റ ഒരെണ്ണത്തിന്റെ പടം ഇല്ല... ഗ്യാസുകുറ്റിതലയില്‍ വെച്ച് പ്രകടനത്തിന്റെ മുന്നില്‍ നിന്നവരുടെ പടം മാത്രം !!!!

പ്രകടനം

ഒന്നാമന്‍ : ദോ കണ്ടോടാ, ഡിസല്‍-പാചകവാതക വിലവര്‍ദ്ധനവിനെതിരേ ആള്‍ക്കാര്‍ പ്രകടനം നടത്തുന്നത്.
രണ്ടാമന്‍ : പത്തിരുന്നൂറ് ആള്‍ക്കാര്‍ ഉണ്ടല്ലോ.
ഒന്നാമന്‍ : നമ്മുടെ നേതാവും സിനിമാ നടനും ഒക്കെയുണ്ടല്ലോ ആ പ്രകടനത്തില്‍ .
രണ്ടാമന്‍ : വില വര്‍ദ്ധന ജനങ്ങളെ ബന്ധനത്തില്‍ ആക്കിയിരിക്കുന്നു എന്ന് കാണിക്കാനായിരിക്കും അവര്‍ പ്രതീകാത്മകമായി വിലങ്ങ് ഇട്ട് പ്രകടനം നടത്തുന്നത്.
ഒന്നാമന്‍ : വില വര്‍ദ്ധന ജനങ്ങളെ തളര്‍ത്തി എന്ന് സൂചിപ്പിക്കാനായിരിക്കും അവര്‍ മുദ്രാവാക്യം വിളിക്കാതെ പോകുന്നത്.
രണ്ടാമന്‍ : ഭയങ്കര പ്രകടനവും സമരവും ആണന്നാ തോന്നുന്നത്. കണ്ടോ മുന്നിലും പുറകിലും പോലീസ് ജീപ്പും,വാനും, ചാനലുകാരും
മൂന്നാമന്‍ : എടേ അത് വിലവര്‍ദ്ധനയ്ക്കെതിരെയുള്ള പ്രകടനം ഒന്നും അല്ല. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍‌കൊച്ചിനെ പീഡിപ്പിച്ചവരെ കോടതയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതാ

Sunday, July 3, 2011

കര്‍ത്താവിന്റേയും പത്രോസിന്റേയും ലേലം വിളി

കര്‍ത്താവും പത്രോസും ഏദന്‍‌തോട്ടത്തിലൂടെയുള്ള പതിവു നടത്തത്തിന് ഇറങ്ങിയതായിരുന്നു. ഇങ്ങനെ നടക്കൂമ്പോഴാണ് അവര്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നത്.
“നമുക്കൊന്ന് ഭൂമിയില്‍ വരെ ഒന്നു പോയാലോ പത്രോസേ, അവിടെ നമ്മുടെ അച്ചന്മാരും കുഞ്ഞാടുകളും ഒക്കെ എന്തു ചെയ്യുകയാണന്ന് നോക്കാമല്ലോ?” കര്‍ത്താവ് പറഞ്ഞത് പത്രോസും സമ്മതിച്ചു. രണ്ട് പേരും കൂടി ഭുമിയിലേക്ക് വിട്ടു. രണ്ടു പേരും കൂടി ചെന്നത് ഒരു പള്ളി‌മേടയുടെ മുന്നില്‍. അവിടാണങ്കില്‍ ഭയങ്കര തിരക്ക്.
“പത്രോസേ, നമ്മള്‍ ഈ ഭൂമിയില്‍ ഉള്ളവരെക്കുറിച്ച് ശരിക്ക് മനസിലാക്കിയിട്ടല്ലന്ന് തോന്നുന്നു. ഇവിടെ എന്തൊരു തിരക്കാ.. ഇവര്‍ക്കൊക്കെ ഇത്രയ്ക്ക് ഭക്തി ഉണ്ടായിരുന്നോ?”
പത്രോസ് എല്ലാം ഒന്ന് നോക്കി കണ്ടു. എന്നിട്ട് കര്‍ത്താവിനോട് പറഞ്ഞു.
“കര്‍ത്താവേ. ഇത് വേറെ എന്തോ സെറ്റപ്പാ.. ഇത് കുര്‍ബാന കൂടാന്‍ വന്നവരൊന്നും അല്ല”
“പിന്നെ??” കര്‍ത്താവിന്റെ ചോദ്യത്തിന് ഉത്തരം പറയുന്നതിനു മുമ്പ് പത്രോസ് വീണ്ടും ഒന്നു ചുറ്റിനും നോക്കി.
“കര്‍ത്താവേ ദേ ആ പള്ളിമേടയ്ക്കകത്ത് എന്തോ നടക്കുന്നുണ്ട് .. ആള്‍ക്കാരൊക്കെ അങ്ങോട്ടാ പോകുന്നത്....” പത്രോസ് പറഞ്ഞു.
“എന്നാ വാ” നമുക്ക് ഒന്നു പോയി നോക്കാം . കര്‍ത്താവ് പറഞ്ഞു.

കര്‍ത്താവും പത്രോസും കൂടി പള്ളിമേടയിലെ ഹാളിലേക്ക് ചെന്നു. അവിടെ നിറയെ ആള്‍ക്കാര്‍ ആയിരുന്നു. അവിടെ നിന്ന് കേള്‍ക്കുന്ന ശബ്‌ദ്ദം ശരിക്ക് കേള്‍ക്കാന്‍ അവര്‍ക്കായില്ലങ്കിലും അവ്യക്തമായി കേട്ടു.
“പതിനഞ്ച്”
“ഇരുപത്”
“ഇരുപ്പത്തി രണ്ടര”
“ഇരുപത്തഞ്ച്”
പത്രോസും കര്‍ത്താവും ആള്‍ക്കാരുടെ ഇടയിലൂടെ തെള്ളി അകത്ത് കയറി.
“പത്രോസേ, ഇവിടെ എന്തോ ലേലം വിളിക്കുവാണന്ന് തോന്നുന്നു.. നമുക്കൂടെ ഒന്നു കൂടിയാലോ? നിന്റെ കൈയ്യില്‍ എന്തെങ്കിലും ഉണ്ടോടേ...”
“കഴിഞ്ഞ ആഴ്ച ചൂണ്ടല്‍ ഇട്ട് കിട്ടിയ മീനിന്റെ വായില്‍ നിന്ന് കിട്ടിയ ഒരു പത്തുമുപ്പത് എന്റെ കൈയ്യിലുണ്ട്”
“എന്നാ അതുമതി“
“ഇരുപത്തെട്ട്” ആരോ വിളിക്കുന്നു.
“കര്‍ത്താവേ കയറ്റി വിളിച്ചോ?” പത്രോസ് പറഞ്ഞു.
“മുപ്പത്” കര്‍ത്താവ് വിളിച്ചു.
മേശയുടെ മുന്നില്‍ ഇരുന്ന അച്ചന്‍ വിളിച്ചു പറഞ്ഞു.
“മുപ്പത് ഒരു തരം....രണ്ടു തരം... മൂന്നു തരം.. ലേലം ഉറപ്പിച്ചിരിക്കുന്നു.”
കര്‍ത്താവും പത്രോസും മുഖത്തോടു മുഖം നോക്കി.
അച്ചന്‍ കര്‍ത്താവിനോട് ചോദിച്ചു.
“എന്താ പേര്?”
“കര്‍ത്താവ്”
“എന്തു കര്‍ത്താവ്?”
“ഞാന്‍ കര്‍ത്താവ്. എന്റെ കൂടെയുള്ളത് പത്രോസ്”
“നിങ്ങളുടെ മുഴുവന്‍ പേരെന്താണന്നാ ചോദിച്ചത്” അച്ചന് ദേഷ്യം വന്നു.
“കര്‍ത്താവ്” കര്‍ത്താവ് വീണ്ടും പറഞ്ഞു.
“രാമന്‍ കര്‍ത്താവോ, ഐശ്വരന്‍ കര്‍ത്താവോ” അച്ചന്‍ ചോദിച്ചു.
“ഞാന്‍ വെറും കര്‍ത്താവാ.. ക്രൂശില്‍ തറയ്ക്ക് പെട്ട കര്‍ത്താവ്” കര്‍ത്താവ് പറഞ്ഞു.
“എന്തെങ്കിലും ആകട്ട്.... ലേലം വിളിച്ച മുപ്പതിലെ എത്രയാ ചെക്ക്   എത്രയാ ക്യാഷ്.. ക്യാഷ് കറുപ്പോ വെളുപ്പോ....” അച്ചന്‍ ചോദിച്ചു.
“അതിപ്പോ.... മൊത്തം പത്രോസിന്റെ കൈയ്യില്‍ ഉണ്ട്..” കര്‍ത്താവ് പറഞ്ഞു.
“മുപ്പതു ലക്ഷവും ക്യാഷായിട്ടാണോ കൊണ്ടു വന്നിരിക്കുന്നത്?”
“മുപ്പതു ലക്ഷമോ?” കര്‍ത്താവും പത്രോസും മുഖത്തോട് മുഖം നോക്കി.
“കര്‍ത്താവേ ഇവന്മാര്‍ മെഡിക്കല്‍ പിജി സീറ്റിന്റെ ലേലം വിളി നടത്താവായിരുന്നെന്ന് തോന്നുന്നു. ഇനി നമ്മളിവിടെ നിന്നാല്‍ തടി കേടാവും. കര്‍ത്താവാ പത്രോസാ എന്നൊന്നും ഇവന്മാര്‍ നോക്കില്ല. ഇവരൊക്കെ നമ്മളെ വീണ്ടും തട്ടും. നമുക്ക് സ്വര്‍‌ഗ്ഗത്തേക്ക് തന്നെ പോകാം” പത്രോസ് പറഞ്ഞു.
“ശരിയാ പത്രോസേ, നമ്മളിനി ഇവിടെ നിന്നാല്‍ എന്നെ വീണ്ടും ക്രൂശില്‍ തറച്ച് അതിന്റെ പേരില്‍ പിള്ളരുടെ കൈയ്യില്‍ നിന്ന് മൂന്നാലു ലക്ഷം കൂടി വാങ്ങും..”

Saturday, June 18, 2011

കാലന്റെ നോക്കു കൂലി

കാലന്‍ എ‌റ്റി‌എം കൌണ്ടറിനു മുന്നില്‍ കുത്തിയിരുന്നു. കഴിഞ്ഞമാസം ചിത്രഗുപ്‌തന്‍ പറഞ്ഞ ടാര്‍ജറ്റ് ഒപ്പിച്ചു കൊടുക്കാഞ്ഞിട്ട് ഒരൊറ്റ പൈസ അങ്ങേര് അക്കൌണ്ടിലേക്ക് ഇട്ടിട്ടില്ല. നവ‌ഇന്‍‌ഷുറന്‍സുകാര്‍ ഏജന്റുമാര്‍ക്കിട്ട് പണിയുന്നതുപ്പൊലെയുള്ള പണിയായിപ്പോയി ചിത്രഗുപ്‌തന്‍ തന്നോട് കാണിച്ചതെന്ന് കാലനു തോന്നി. വര്‍ഷങ്ങളായി അങ്ങേര്‍ക്ക് വേണ്ടി ഒരു മാസം ടാര്‍ജറ്റ് അച്ചീവ് ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ അങ്ങേര് കാണിച്ചത് ശരിക്കും മറ്റേ പണിയായി പോയി. അല്ലങ്കിലും മുതലാളിമാര്‍ ഇങ്ങനയാ. വരവ് കുറഞ്ഞാല്‍ തൊഴിലാളികളുടെ നെഞ്ചത്തോട്ട് കയറും. ഏതായാലും പട്ടിണി കിടക്കാന്‍ വയ്യ.. കേരളത്തില്‍ പോയി എന്തെങ്കിലും വഴി നോക്കാം. ലോകത്തിലുള്ള സകല തട്ടിപ്പും വെട്ടിപ്പും നടക്കൂന്നത് കേരളത്തിലാണല്ലോ...

കാലന്‍ കേരളത്തില്‍ വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു.
കാലന്‍ ബസില്‍ പോകുമ്പോഴാണ് അത് കണ്ടത്. പിച്ചാത്തി വാസു ഒരുത്തനെ റോഡിലിട്ട് കുത്തുന്നു. കുത്ത് കൊണ്ടവന്‍ വീണതും വാസു അടുത്ത് സ്റ്റാര്‍ട്ടായി നിര്‍ത്തിയിരുന്ന ഒരു കാറില്‍ കയറി പോയി. അന്ന് വൈകിട്ട് കിട്ടിയ കൊട്ടേഷന്‍ കാശുമായി വാസു ബാറില്‍ കയറി. അരണ്ട വെളിച്ചത്തില്‍ തന്റെ അടുത്തിരിക്കുന്ന ആളെ നോക്കി.
“ആരാ..” വാസു ചോദിച്ചു.
“വേഷം കണ്ടിട്ട് മനസിലായില്ലേ?”
“ഹൊ! നാടകം കളിക്കാന്‍ പോകുന്ന വഴിയില്‍ രണ്ടടിക്കാന്‍ കയറിയ നടനാണല്ലേ?ഏതാ നാടകം”
“ഞാന്‍ നാടക നടനല്ല... എപ്പോഴും ഞാന്‍ ഈ വേഷത്തില്‍ തന്നെയാണ്”
“നിങ്ങള്‍ ശരിക്കും ആരാ?” വാസു ചോദിച്ചു.
“ഞാന്‍ കാലനാണ്..” കാലന്‍ പറഞ്ഞു.
“വളരെ സന്തോഷം.. എന്തിനാ എന്റെ അടുക്കല്‍ വന്നത്?”
“എനിക്കൊരു ഇരുപതിനായിരം രൂപാ തന്നേ...”
“ഞാന്‍ എന്തിനാ കാലാ നിനക്ക് പണം തരുന്നത്?”
“നീ ഇന്ന് ഒരുത്തനെ കൊന്നില്ലേ... അതിന് നിനക്ക് കിട്ടിയ പണത്തിന്റെ ഒരു വിവിതം എനിക്ക് അവകാശപ്പെട്ടതാ...”
“ഞാന്‍ ഒരുത്തനെ കൊന്നതിന് നിനക്കെന്തിനാ കാശ് തരുന്നത്?” വാസു ചോദിച്ചു,
“ജീവന്‍ എടുക്കാനുള്ള അവകാശം എനിക്കാണ് ചിത്ര ഗുപ്‌തന്‍ തന്നിരിക്കുന്നത്. എന്റെ അനുവാദം ഇല്ലാതെ നിങ്ങള്‍ ഇന്ന് ആ ജോലി ചെയ്തു....”
“കാലന്‍ എവിടിത്തെ ന്യായമാ ഈ പറയുന്നത്.. ഞാന്‍ ചെയ്ത ജോലിക്ക് കാലനെന്തിനാ കൂലി?”
“എനിക്ക് നഷ്ടപ്പെട്ടത് എന്റെ തൊഴിലാണ്” കാലന്‍ പറഞ്ഞ്.
“അതിന് ?” വാസു ചോദിച്ചു
“നിങ്ങളുടെ നാട്ടില്‍ നാട്ടുനടപ്പ് അനുസരിച്ചു ചോദിക്കുന്ന നോക്കുകൂലി മാത്രമേ ഞാനും ചോദിച്ചിട്ടുള്ളൂ.”
“കാലനും നോക്കു കൂലിയോ??“
“ഞാന്‍ കുറേക്കാലം മുമ്പേ കേരളത്തില്‍ വന്ന് നോക്കുകൂലി പരിപാടിയെക്കുറിച്ച് പഠിച്ചായിരുന്നെങ്കില്‍ എനിക്കിന്ന് ചിത്രഗുപതന്റെ മാളികയെക്കാള്‍ വലിയ മാളിക പണിത് രാജാവായിട്ട് ഇരിക്കാമായിരുന്നു.. ഞാന്‍ കുറെ താമസിച്ചു പോയി വാസൂ...”

Friday, June 17, 2011

വെറൈറ്റി സിനിമ

ഒന്നാമന്‍ : അണ്ണന്റെ പുതിയ പടം വെള്ളിയാഴ്ച റിലീസാണന്ന് കേട്ടല്ലോ
സംവിധായകന്‍ : അതെ
ഒന്നാമന്‍ : വിശ്വസിച്ച് കാശ് കൊടുത്ത് കാണാമോ?
സംവിധായകന്‍ : വെറൈറ്റി പടം ആണ്.
ഒന്നാമന്‍ : ഹോ! വെറൈറ്റി ആണോ? എന്താ വെറൈറ്റി
സംവിധായകന്‍: ഇപ്പോള്‍ ഇറങ്ങുന്ന പടങ്ങളില്‍ സ്ത്രികള്‍ അരി അരയ്ക്കുന്നുണ്ടോ? എന്റെ പടത്തില്‍ അതുണ്ട്. അതൊരു വെറൈറ്റി.
ഒന്നാമന്‍: മിക്സിയിലൊക്കെ അരി അരയ്ക്കുന്നത് ഇപ്പോഴത്തെ സിനിമയിലും ഉണ്ട്.
സംവിധായകന്‍ : അതിലെന്ത് വെറൈറ്റി. എന്റെ സിനിമയില്‍ നായിക ആട്ടുകല്ലില്‍ ആണ് അരി അരയ്ക്കുന്നത്. സമകാലിക സിനിമയിലെ ധീരമായ പരീക്ഷണമാണ് ഇത്.
ഒന്നാമന്‍: ഹൊ! അരി അരയ്ക്കുന്നതാണൊ വെറൈറ്റി. വേറെ എന്തങ്കിലും
സംവിധായകന്‍ : പേര് എഴുതികാണിക്കുന്നതില്‍ ഒരു വെറൈറ്റി ഉണ്ട്.

ഒന്നാമന്‍ : എന്താ അതില്‍ വെറൈറ്റി.
സംവിധായകന്‍: എന്റെ ഈ സിനിമയില്‍ പേര് എഴുതി കാണിക്കുന്നത് ഇടവേളയില്‍ ആണ്.
ഒന്നാമന്‍: ഹോഹോ! എന്നാ പിന്നെ ഇടവേളയ്ക്ക് മുമ്പ് ദി എന്‍ഡ് എന്നൂടെ എഴുതി കാണിച്ചാല്‍ ആള്‍ക്കാര്‍ക്ക് അത്രയും സമയം ലാഭം ആകുമല്ലോ.
സംവിധായകന്‍ : അതുമാത്രമല്ല. എന്റെ സിനിമയില്‍ നായക-നായികാ സങ്കല്പങ്ങള്‍ പൊളിച്ചടക്കും.
ഒന്നാമന്‍ : നിര്‍മ്മാതാവിനേയും പൊളിച്ചടക്കുമായിരിക്കും. എന്താ സിനിമയിലെ നായിക-നായക സങ്കല്പം?
സംവിധായകന്‍ : നമ്മുടെ സൂപ്പര്‍ താര ചിത്രങ്ങളില്‍ അമ്പതുവയസുള്ള നായകനെ പതിനെട്ട് വയസുകാരി നായിക പ്രേമിക്കുന്നതാണങ്കില്‍ എന്റെ സിനിമയില്‍ പതിനെട്ട് വയസുള്ള നായകന്‍ മുപ്പതുവയസുള്ള നായികയെ പ്രണയിക്കുന്നു. പ്രണയ സങ്കലപങ്ങളില്‍ ഒരു പൊളിച്ചെഴുത്തായിരിക്കും എന്റെ സിനിമ.
ഒന്നാമന്‍: എങ്കില്‍ പടം വിജയിക്കും.
സംവിധായകന്‍ : ഇനിയും പല പല വെറൈടികളും സിനിമയില്‍ ഉണ്ട്. ഇനി എന്റെ അടുത്ത സിനിമ ഒരു പരീക്ഷണ സിനിമയായിരിക്കും
ഒന്നാമന്‍ : അണ്ണാ നമിച്ചണ്ണാ.. അണ്ണനെ പോലുള്ളവര്‍ ഉള്ളടത്തോളം കാലം ഞങ്ങള്‍ക്ക് സിനിമകാണല്‍ ഒരു പരീക്ഷണം ആണ്.

Tuesday, June 14, 2011

സായിപ്പും നാട്ടിലെ അപ്രന്റിസും

അപ്രന്റിസിന് കടപ്പാട് : ഫ്രണ്ട്സ്
സായിപ്പും നാട്ടിലെ അപ്രന്റിസും തമ്മിലുള്ള സംഭാഷ്ണം
സായിപ്പ് : എന്തായി നമ്മുടെ പ്രൊജക്റ്റ്
അപ്രന്റി: കുറച്ചു ദിവസം കൂടി എടുക്കും
സായിപ്പ് : എത്രദിവസം?
അപ്രന്റി: ഒരു പത്തു ദിവസം
സായിപ്പ് : എന്ന ഒരു കാര്യം ചെയ്യ്.. ഒരു പത്തുപേരെ ആ പ്രൊജക്റ്റിലേക്ക് ഇട്ട് ഇന്നു തന്നെ അതങ്ങ് തീര്‍ത്തെക്ക്
അപ്രന്റി : ങ്ങേ!!! (ഞെട്ടുന്നു.)
സായിപ്പ് : എന്നാ എല്ലാം പറഞ്ഞതുപോലെ
അപ്രന്റി : ഒരു കാര്യം പറഞ്ഞോട്ടെ
സായിപ്പ് : പിന്നെന്താ പറഞ്ഞാട്ടെ
അപ്രന്റി : സായിപ്പേ, ഒരു പെണ്‍കൊച്ച് പത്തുമാസം കൊണ്ട് ജനിപ്പിക്കുന്ന കുഞ്ഞിനെ പത്തു പെണ്‍കൊച്ചുങ്ങള്‍ ചേര്‍ന്ന് വിചാരിച്ചാല്‍ ഒരു മാസം കൊണ്ട് ജനിപ്പിക്കാന്‍ കഴിയുമോ??
സായിപ്പ് : ങ്ങേ!!! (ഞെട്ടുന്നു.)
അപ്രന്റി : എന്നാ ആ പ്രൊജക്റ്റ് തീര്‍ക്കേണ്ടിയതന്നാ പറഞ്ഞത്
സായിപ്പ് : തീരുമ്പോള്‍ പറഞ്ഞാല്‍ മതി

Sunday, June 12, 2011

ഹുസൈനും പരലോക രാജാവും മലയാളിയും

ഹുസൈന്‍ മരിച്ച് പരലോകത്ത് ചെന്നിട്ട് രണ്ട് ദിവസം. രണ്ടാം ദിവസം വൈകിട്ട് ഹുസൈന്‍ പരലോകത്തിന്റെ രാജാവിനെ മുഖം കാണിക്കാനായി എത്തി
രാജാവ് : എന്താ?
ഹുസൈന്‍: എന്നെ ഒന്ന് ഇന്ത്യയിലേക്ക് വിടണം.
രാജാവ് :നിങ്ങളവിടെ നിന്ന് പോയി ഖത്തര്‍ പൌരത്വം നേടിയതല്ലേ?
ഹുസൈന്‍: അതു ശരി തന്നെ.. എന്നെ ഒന്നു ഇന്ത്യയിലേക്ക് വിടണം
രാജാവ് : അത് നടക്കുന്ന കാര്യമല്ല. എന്നാലും ഒന്ന് ആലോചിക്കാം. അല്ല നിങ്ങളെന്തിനാ ഇനി അങ്ങോട്ട് പോകുന്നത്.
ഹുസൈന്‍ : എനിക്കൊരു കാര്യം പറയാനുണ്ട്.
രാജാവ് : എന്താ ജീവിച്ചിരുന്നപ്പോള്‍ പറയാതിരുന്ന കാര്യം.
ഹുസൈന്‍: ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ പോലും ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ചിന്തിച്ചിട്ടില്ല.
രാജാവ് : ശരി..ശരി.. എന്താ കാര്യം
ഹുസൈന്‍: കുറെ മലയാളികള്‍ ഗൂഗിള്‍ ബസെന്ന് പറയുന്ന ഒരു സാധനത്തിനും ബ്ലോഗിലും ഫേസ് ബുക്കിലും ഞാന്‍ വരച്ചതും വരയ്ക്കാത്തതുമായ ചിത്രങ്ങളെക്കുറിച്ച് ഭയങ്കര ചര്‍ച്ചയും വിശകലനവും.. ഞാന്‍ വരച്ച പടങ്ങളേക്കുറിച്ച് എനിക്കവരോട് സംസാരിക്കണം
രാജാവ് : ഹഹഹഹഹഹ്ഹിഹിഹിഹിഹ്ഹ്ഹ്ഹ്ഹ്ഹാഹ്ഹാ
ഹുസൈന്‍: എന്താ ചിരിക്കുന്നത്.
രാജാവ് : എടോ മണ്ടോ താന്‍ അതിനായി ആ ലോകത്തേക്ക് പോയിട്ട് കാര്യമില്ല... പ്രത്യേകിച്ച് മലയാളികളുടെ അടുത്തേക്ക്
ഹുസൈന്‍ : അതെന്താ?
രാജാവ് : അവിടെയുള്ള എല്ലാവരും ഇപ്പോള്‍ വാര്‍ത്ത അവതാരകര്‍ ആകാന്‍ പഠിക്കുവല്ലേ? ജനിച്ചാലും മരിച്ചാലും ചത്താലും കൊന്നാലും എല്ലാവന്മാരും കൂടി അത് കീറി മുറിച്ച് ചര്‍ച്ച ചെയ്ത് വിശകലനം ചെയ്ത് അങ്ങ് അറുമാദിക്കും.ലവന്മാരുടെ സ്വന്തം സമയവും കളയും.. ആ സമയത്ത് ലവന്മാര്‍ എല്ലാം കൂടി ഇറങ്ങി പറമ്പില്‍ നാലു കിള കിളച്ചാല്‍ നാട് എന്നേ നന്നായേനേ !!!!!!!!!!!!!!!!!!

Saturday, May 28, 2011

ടിന്റു മോന്‍ കൊച്ചിയില്‍

 1.ടിന്റു മോന്‍ കൊച്ചിയില്‍
ടിന്റു‌മോനും ഡുണ്ടു മോനും ഡുണ്ടുടു മോളും കൂടി കൊച്ചി കാണാന്‍ എത്തി. ഇടപ്പള്ളിയില്‍ നിന്ന് അവര്‍ ബസില്‍ കയറി. ബസില്‍ ഭയങ്കര തിരക്ക്.കണ്ടക്ടര്‍ ഓരോരുത്തരോടും ടിക്കറ്റ് ചോദിക്കുമ്പോള്‍ ആള്‍ക്കാര്‍ പറയുന്നത് ടിന്റു മോന്‍ ശ്രദ്ധിച്ചു.
“രണ്ട് ദേശാഭിമാനി“
“മൂന്ന് മാതൃഭൂമി“
“നാല് ജെട്ടി”
“മുന്നില്‍ രണ്ട് മേനക”
“ഒരു മനോരമ”
“പുറകില്‍ ഒരു ജോസ്”

കണ്ടക്ടര്‍ ടിന്റു മോന്റെ അടൂത്തെത്തി
ടിന്റുമോന്‍ :: “ഒരു രണ്ടു ബെനിയന്‍. ഒരു മംഗളം. മുന്നില്‍ ഡുണ്ടുടു മോള്‍ പുറകില്‍ ഡുണ്ടു മോന്‍”

2.ടിന്റു മോന്‍ അവിധിക്കാല ക്ലാസില്‍
ടിന്റു മോന്‍ അവിധിക്കാല ക്ലാസിനു പോയി. സംഗീതം, മിമിക്രി, ഇലക്ട്രോണിക്സ്, ഡാന്‍സ്, ഫാഷന്‍ ഡിസൈനിംങ്ങ് എന്നു വേണ്ട ലോകത്തിലുള്ള എല്ലാ അലുകുലത്ത് സാദനങ്ങള്‍ എല്ലാം കൂടി രണ്ടു മാസത്തെ കോഴ്സ്. ടിന്റുമോനാണാങ്കില്‍ ക്ലാസിലിരുന്ന് ഉറക്കത്തോടെ ഉറക്കം.

ഒരു ദിവസം ഇലക്‍ട്രോണിക്സ് ക്ലാസിലിരുന്ന് ടിന്റുമോന്‍ ഉറക്കം തൂങ്ങി. ടീച്ചറുടെ ചോദ്യം ടിന്റു മോനോട്.
വി ഗാര്‍ഡ് പമ്പ് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണം എന്താ?
എര്‍ത്തിംങ്ങ് സുഗമമായു നടക്കുകയും , പവര്‍ കൂടിയാല്‍ പവര്‍ കട്ട് ഓഫായി നമ്മുടെ ഉപകരണത്തെ സംരക്ഷിക്കുകയും ചെയ്യും എന്ന് പറഞ്ഞ് ടിന്റു മോന്‍ ടീച്ചറെ ഞെട്ടിച്ചു.

ടിന്റു മോന്‍ വീണ്ടും കിടന്നുറങ്ങി. ഇലക്‍ട്രോണിക്സ് ടീച്ചര്‍ പോയി ഫാഷന്‍ ഡിസൈനിംങ്ങ് ടീച്ചര്‍ വന്നത് ടിന്റു മോന്‍ അറിഞ്ഞില്ല.
ടിന്റു മോന്‍ ഉറങ്ങുന്നതു ക്ണ്ട് ടീച്ചറുടെ ചോദ്യം
വി സ്റ്റാര്‍ അണ്ടര്‍ വെയറുകളുടെ ഡിസൈന്‍ കൊണ്ടുള്ള ഗുണം എന്താ?
ടിന്റു മോന്‍ ഉറക്കത്തില്‍ ചാടി എഴുന്നേറ്റ് ഉത്തരം പറഞ്ഞു
എര്‍ത്തിംങ്ങ് സുഗമമായു നടക്കുകയും , പവര്‍ കൂടിയാല്‍ പവര്‍ കട്ട് ഓഫായി നമ്മുടെ ഉപകരണത്തെ സംരക്ഷിക്കുകയും ചെയ്യും