Sunday, June 12, 2011

ഹുസൈനും പരലോക രാജാവും മലയാളിയും

ഹുസൈന്‍ മരിച്ച് പരലോകത്ത് ചെന്നിട്ട് രണ്ട് ദിവസം. രണ്ടാം ദിവസം വൈകിട്ട് ഹുസൈന്‍ പരലോകത്തിന്റെ രാജാവിനെ മുഖം കാണിക്കാനായി എത്തി
രാജാവ് : എന്താ?
ഹുസൈന്‍: എന്നെ ഒന്ന് ഇന്ത്യയിലേക്ക് വിടണം.
രാജാവ് :നിങ്ങളവിടെ നിന്ന് പോയി ഖത്തര്‍ പൌരത്വം നേടിയതല്ലേ?
ഹുസൈന്‍: അതു ശരി തന്നെ.. എന്നെ ഒന്നു ഇന്ത്യയിലേക്ക് വിടണം
രാജാവ് : അത് നടക്കുന്ന കാര്യമല്ല. എന്നാലും ഒന്ന് ആലോചിക്കാം. അല്ല നിങ്ങളെന്തിനാ ഇനി അങ്ങോട്ട് പോകുന്നത്.
ഹുസൈന്‍ : എനിക്കൊരു കാര്യം പറയാനുണ്ട്.
രാജാവ് : എന്താ ജീവിച്ചിരുന്നപ്പോള്‍ പറയാതിരുന്ന കാര്യം.
ഹുസൈന്‍: ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ പോലും ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ചിന്തിച്ചിട്ടില്ല.
രാജാവ് : ശരി..ശരി.. എന്താ കാര്യം
ഹുസൈന്‍: കുറെ മലയാളികള്‍ ഗൂഗിള്‍ ബസെന്ന് പറയുന്ന ഒരു സാധനത്തിനും ബ്ലോഗിലും ഫേസ് ബുക്കിലും ഞാന്‍ വരച്ചതും വരയ്ക്കാത്തതുമായ ചിത്രങ്ങളെക്കുറിച്ച് ഭയങ്കര ചര്‍ച്ചയും വിശകലനവും.. ഞാന്‍ വരച്ച പടങ്ങളേക്കുറിച്ച് എനിക്കവരോട് സംസാരിക്കണം
രാജാവ് : ഹഹഹഹഹഹ്ഹിഹിഹിഹിഹ്ഹ്ഹ്ഹ്ഹ്ഹാഹ്ഹാ
ഹുസൈന്‍: എന്താ ചിരിക്കുന്നത്.
രാജാവ് : എടോ മണ്ടോ താന്‍ അതിനായി ആ ലോകത്തേക്ക് പോയിട്ട് കാര്യമില്ല... പ്രത്യേകിച്ച് മലയാളികളുടെ അടുത്തേക്ക്
ഹുസൈന്‍ : അതെന്താ?
രാജാവ് : അവിടെയുള്ള എല്ലാവരും ഇപ്പോള്‍ വാര്‍ത്ത അവതാരകര്‍ ആകാന്‍ പഠിക്കുവല്ലേ? ജനിച്ചാലും മരിച്ചാലും ചത്താലും കൊന്നാലും എല്ലാവന്മാരും കൂടി അത് കീറി മുറിച്ച് ചര്‍ച്ച ചെയ്ത് വിശകലനം ചെയ്ത് അങ്ങ് അറുമാദിക്കും.ലവന്മാരുടെ സ്വന്തം സമയവും കളയും.. ആ സമയത്ത് ലവന്മാര്‍ എല്ലാം കൂടി ഇറങ്ങി പറമ്പില്‍ നാലു കിള കിളച്ചാല്‍ നാട് എന്നേ നന്നായേനേ !!!!!!!!!!!!!!!!!!

3 comments:

Unknown said...

ദ് ബെല്ല്യ താങ്ങായ്പ്പോയല്ല്!

ഞാന് ദ് ബസ്സിലിടാന്‍ പോകാ, പ്രതികാരം!!
ബസ്സുകാരോടാ കളി, ങെ??

ente lokam said...

ഇതിപ്പോ ഡബിള്‍ ബെല്ല് കൊടുത്തുവിടാവുന്ന കേസ് അല്ലാതെ എന്താണ് മൊത്തംകേരളത്തില്‍ ഉള്ളത്..? പിന്നെയാണ് പാവം ബ്ലോഗും ബസ്സും ...എന്റെ ഈശോ സ്ഥലം വിട്ടോ..ഇല്ലെങ്കില്‍ ഇതാവും അടുത്ത സ്റ്റോപ്പ്‌..ഹ..ഹ..

കാന്താരി said...

ee postil prathishedichukondu boolokhath harthaal