നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകന് അയാളായിരുന്നു പാഠങ്ങള്‍ പറഞ്ഞു കൊടുത്തിരുന്നത്.അന്നും അയാള്‍ പതിവുപോലെ മകന് പാഠങ്ങള്‍ പറഞ്ഞു കൊടുത്തു.മഴയെക്കുറിച്ചായിരുന്നുഅയാള്‍ പറഞ്ഞു കൊടുത്തത്.സമുദ്രത്തിലെ വെള്ളം സൂര്യപ്രകാശമേറ്റ് നീരാവിയായി പൊങ്ങിഅകാശത്തുവെച്ച് തണുത്താണ് മഴയുണ്ടാകുന്നത്.അയാള്‍ പഠിപ്പിച്ചത് അവന്‍ ശ്രദ്ധയോടെകേട്ടു.കുറച്ചു കഴിഞ്ഞിട്ടവന്‍ ചോദിച്ചു.
“അച്ഛാ,ഡിസംബര്‍ തൊട്ട് മേയ് വരെ എന്താ മഴ പെയ്യാത്തത് ?”
“അത് മഴക്കാലമല്ലാത്തതുകൊണ്ട് “ അയാള്‍ പറഞ്ഞു.
“ഡിസംബര്‍ തൊട്ട് മേയ് വരെ കടലിന്റെ മണ്ടയ്ക്ക് സൂര്യനില്ലേ?”അവന്‍ ചോദിച്ചു. “ഉണ്ടല്ലോ”
“പിന്നെന്താ അന്നൊന്നും കടലിലെ വെള്ളം നീരാവിയായി പൊങ്ങി മഴ പെയ്യാത്തത് ?” അയാള്‍ക്കതിന്റെ ഉത്തരം അറിയത്തില്ലായിരുന്നു.അപ്പോഴാണ് അയാളും അതിനെക്കുറിച്ച്ചിന്തിച്ചത്. “എന്തുകൊണ്ടായിരിക്കും ഡിസംബര്‍ തൊട്ട് മേയ് വരെ മഴ പെയ്യാത്തത് ?????”
1 comment:
a gud one.
Post a Comment