Monday, October 8, 2007

കണക്കുകൂട്ടല്‍:

അയാള്‍ക്ക് ജീവിതത്തെക്കുറിച്ചൊരു കണക്കുകൂട്ടലുണ്ടായിരുന്നു.അതനുസരിച്ചയാള്‍ജീവിച്ചു.വിവാഹം കഴിഞ്ഞു.ഉടനെ ഒരു കുഞ്ഞ് ജനിച്ചാല്‍ തന്റെ കണക്കുകൂട്ടല്‍തെറ്റും.രണ്ടുവര്‍ഷം കഴിഞ്ഞിട്ടു മതി കുഞ്ഞ് എന്നയാള്‍ തീരുമാനിച്ചു.അവള്‍ക്കും അത്സമ്മതിക്കേണ്ടി വന്നു.

ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണന്ന് അറിഞ്ഞപ്പോള്‍ മുതല്‍തന്നെ അയാള്‍കണക്കുകൂട്ടല്‍ തുടങ്ങി.കുഞ്ഞ് വളരുന്നതും വിദ്യാഭ്യാസവും വിവാഹവും വരെ അയാള്‍കണക്കുകൂട്ടി.ലേബര്‍ റൂമില്‍നിന്ന് നേഴ്സ് വിളിച്ചപ്പോള്‍ അയാള്‍ കയറിച്ചെന്നു.

തന്റെ ഭാര്യയ്ക്കുചുറ്റും അഞ്ചു കുഞ്ഞുങ്ങള്‍!!!! തന്റെ കണക്കുകൂട്ടല്‍ തെറ്റിയന്നയാള്‍ക്ക്മനസ്സിലായി.

3 comments:

ശ്രീ said...

പാവം!
:)

കുഞ്ഞന്‍ said...

ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണെന്നു മനസ്സിലാക്കിയാള്‍ക്ക് എന്തു കൊണ്ട് അഞ്ചുകുട്ടികളാണെന്ന് മനസ്സിലാക്കാന്‍ പറ്റിയില്ല..? ഒരു പക്ഷെ എന്റെ കണക്കുകൂട്ടലായിരിക്കും തെറ്റിയത്..!

മുക്കുവന്‍ said...

its all gods gift :)