Thursday, October 4, 2007

ഭാഗ്യവാന്‍

അവളയും കാത്ത് അവന്‍ മണിയറയില്‍ ഇരുന്നു.അവസാനം അവള്‍ നമ്രമുഖിയായി കടന്നുവന്നു.തന്റെ‌മുന്നില്‍ നഖചിത്രങ്ങള്‍ വരച്ച അവളെ അവന്‍ തന്റെ അടുത്തേക്ക് പിടിച്ചിരുത്തി.നാണത്താല്‍ പൂത്തുലഞ്ഞ അവളുടെ മുഖം അവന്‍ പിടിച്ചുയര്‍ത്തി.“ഞാന്‍ ഭാഗ്യവാനാണ് “ അവന്‍ അവളുടെ കാതില്‍ മന്ത്രിച്ചു.അവള്‍ പുഞ്ചിരിച്ചു.”നീ ചിരിക്കു‌മ്പോള്‍ നിന്റെ മുല്ലപ്പൂ‌മൊട്ടുപോലുള്ള ഈ പല്ലുകള്‍ കാണാന്‍ എന്തുഭംഗിയാണ് ...ഞാന്‍ ഭാഗ്യവാനാണ്“. അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി.“ നിന്റെ ഈ നീല കണ്ണുകളുടെ തിളക്കം എന്നെ നിന്നിലേക്ക് വലിച്ചടുപ്പിക്കുന്നു..... ഞാന്‍ ഭാഗ്യവാനാണ്”.അപ്പോഴും അവള്‍ ചിരിച്ചു....അവളെ അവന്‍ തന്നിലേക്ക് ചേര്‍ത്തു.അവന്‍ അവളുടെ മൂര്‍ദ്ദാവില്‍ ചുംബിച്ചു.“ഞാന്‍ ഭാഗ്യവാനാണ്... നിന്റെ തലമുടിയുടെ ഗന്ധം എന്നെ മത്തുപിടിപ്പിക്കുന്നു “അവളുടെ കാതില്‍ അവന്‍ മൊഴിഞ്ഞു....രാവിലെ അവന്‍ ഉണരു‌മ്പോള്‍ അവള്‍ കട്ടിലില്‍ ഇല്ലായി രുന്നു.അവന്റെ നോട്ടം മേശപ്പുറത്ത് പതിഞ്ഞു. അവിടെ ............ജാറിനുള്ളില്‍ ഒരു സെറ്റ് പല്ല്.... നീല കോണ്‍‌ടാക്ട്‌ലെന്‍സ്... പിന്നെ വലിയ ഒരു വിഗ്ഗും!!!

2 comments:

ബാജി ഓടംവേലി said...

ഷിബു,
പന്ത്രണ്ടു കഥകള്‍ - എല്ലാം കുറുങ്കഥകള്‍
നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍
കുറുങ്കഥകളുടെ രാജാവ് പി. കെ പാറക്കടവിനെ ഓര്‍മ്മവന്നു.
എല്ലാകഥയിലും ഓരോ കഥയുണ്ട്. ഓരോ സന്ദേശങ്ങളുണ്ട്‌. ഓരോ വരികളും വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നവ.
ഇതൊരു പന്ത്രണ്ടു പോസ്‌റ്റാക്കാമായിരുന്നു.
ഓരോ കഥകള്‍ക്കും പേരു നല്‍കി, പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ കൂടുതല്‍ മനൊഹരമായിരുന്നേനേം
തുടരുക.

മുസാഫിര്‍ said...

ഷീബു, കഥകള്‍ നന്നായിരിക്കുന്നു.ബാജി എഴുതിയത് ശ്രദ്ധിക്കുമല്ലോ.