അയാള്‍ പള്ളിയിലെ കുഴിവെട്ടുകാരനായിരിന്നു.ആയിരിത്തിലധികം പേര്‍ക്ക് കുഴിവെട്ടി ഗിന്നസ്ബു ക്കിലയാള് കയറിക്കൂടി.മാസത്തില്‍ അഞ്ചാറു കുഴിവെട്ട് കിട്ടുന്നതുകൊണ്ട് അല്ലലില്ലാതെ ജീവിക്കാം. എല്ലാവീട്ടുകാര്‍ക്കും അയാളോട് സ്നേഹമായിരുന്നു.അയാളാണല്ലോ കുഴിവെട്ടേണ്ടത്.
കുടുംബക്കല്ലറ പണിയാന്‍ പള്ളിക്കാര് തീരുമാനിച്ചു.രണ്ടുമാസം കൊണ്ട് അയാള്എല്ലാവീട്ടുകാര്ക്കും കുടുംബക്കല്ലറ പണിതു നല്കി.കുറച്ചുനാള്‍ കഴിഞ്ഞപ്പോള്അയാളുടെ കൈയ്യിലെ പണമെല്ലാം തീര്‍ന്നു. അയാള്‍ക്കു വിശന്നു.അയാള്‍പല വീടുകളുടേയും വാതിക്കല് മുട്ടി.അവരാരും വാതില്‍ തുറന്നില്ല. കാരണം അവര്ക്കുള്ളശവക്കുഴികള് പണിതു കഴിഞ്ഞിരുന്നു.
പട്ടിണികൊണ്ടയാള് മരിച്ചു.തനിക്കുള്ള ശവക്കുഴി അയാള്‍ വെട്ടിയിട്ടുണ്ടായിരുന്നില്ല.ശവക്കോട്ടയില്‍ കിടന്ന് അയാളുടെ ‘ശവം’ നാറാന്‍ തുടങ്ങിയപ്പോള്‍ മുന്സിപ്പാലിറ്റിക്കാരെത്തി.അവര്‍ തങ്ങളുടെ ചവറുവണ്ടിയില്‍ അയാളുടെ ശവം കോരിയിട്ടു.പള്ളിമുറ്റത്തെ മണിമാളികയിലെ മണി തനിയെ ‘ചാവുമണി’ അടിക്കാന്‍ തുടങ്ങി.പള്ളിമണിയും അയാളും ദീര്‍ഘകാലത്തെ പരിചയക്കാരായിരുന്നല്ലോ!!!!
4 comments:
:)
പുത്തിയില്ലാത്ത കുഴിവെട്ടുകാരന്..
:)
ആയ കാലത്തു എല്ലാവരും കൂടെയുണ്ടാകും
Post a Comment