Friday, October 5, 2007
കുഞ്ഞിക്കോഴി
അമ്മക്കോഴി കുഞ്ഞിനെ തന്റെ ചിറകിനടിയില്‍ നിന്ന് കൊത്തിമാറ്റി.കുഞ്ഞ് വളര്‍ന്നിരിക്കുന്നു.പത്തുകുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.അമ്മക്കോഴി കുഞ്ഞിന് അതിജീവനത്തിനുള്ള പാഠങ്ങള്‍ നല്‍കി.കുഞ്ഞ് വളര്‍ന്നു.നിലാവുള്ള രാത്രിയില്‍ എവിടെനിന്നോ കേട്ട പൂവന്‍കോഴിയുടെ കൂവല്‍ തന്റെ കുഞ്ഞില്‍ മാറ്റങ്ങള്‍ വരുത്തിയത് അമ്മക്കോഴി അറിഞ്ഞു.നീണ്ട അങ്കവാലും ചേലൊത്ത പൂവും ഉള്ള പൂവന്‍കോഴിയുടെ തലയെടുപ്പില്‍ അവള്‍ വീണു.തൊടിയിലും പറമ്പിലും വെച്ച് അവര്‍ രഹസ്യങ്ങള്‍ കൈമാറി.അമ്മക്കോഴി അവള്‍ക്ക് മുന്നറിയിപ്പ് നല്‍കി.”കാലം നല്ലതല്ല”.പ്രണയം തലക്കുപിടിച്ച കുഞ്ഞിക്കോഴിക്ക് അമ്മയുടെ വാക്കുകള്‍ മനസ്സിലായില്ല.അവസാനം അമ്മക്കോഴിപേടിച്ചത് സംഭവിച്ചു.പൂവന്റെ കാലുകള്‍ക്കുള്ളില്‍ അമരുമ്പോള്‍എന്താണ് സംഭവിക്കുന്നത് എന്ന് കുഞ്ഞിക്കോഴിക്ക് മനസ്സിലായില്ല.നിഷ്കളങ്കമായ കണ്ണുകള്‍ കൊണ്ട് കുഞ്ഞിക്കോഴി പൂവനെ നോക്കി.അവന്‍ തന്റെ ചിറകിനടിയില്‍ നിന്ന് ഒരു ipill എടുത്ത് കുഞ്ഞിക്ക് നല്‍കി,”72 മണിക്കൂറിനുള്ളില്‍ കഴിക്കണം.”പൂവന്‍ നീട്ടികൂവി അടുത്ത കുഞ്ഞിയെ തേടി പാഞ്ഞു.അമ്മക്കോഴിയുടെ വാക്കുകള്‍ അവളോര്‍ത്തു,”കാലം നല്ലതല്ല”.
Subscribe to:
Post Comments (Atom)
1 comment:
ഐ-പില്‍ കഥ കൊള്ളാം.
Post a Comment