വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതം അയാളില്‍ മടുപ്പ് സൃഷ്ടിച്ചു.ഉയര്‍ന്ന കോണ്‍ക്രീറ്റ്കാടുകളിലെ എസിയുടെ കൃത്രിമമായ തണുപ്പ് അയാളില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍തുടങ്ങി.നാട്ടിലേക്ക് മടങ്ങാന്‍ അയാള്‍ തീരുമാനിച്ചു.ഇലച്ചാര്‍ത്തുകളിലൂടെ പെയ്തിറങ്ങുന്നമഴ അയാള്‍ സ്വപ്‌നം കണ്ടു.മഴ നനഞ്ഞ് സ്കൂളില്‍ പോയതും,നിറഞ്ഞൊഴുകുന്നപുഴയില്‍ ഇഴത്തോര്‍ത്തുകൊണ്ട് ഊത്തപിടച്ചതും എല്ലാം അയാളുടെ മനസ്സില്‍തെളിഞ്ഞു.എത്രയും പെട്ടന്ന് നാട്ടിലെത്താന്‍ അയാള്‍ കൊതിച്ചു.
കോരിച്ചൊഴിയുന്ന മഴയത്തയാള്‍ നാട്ടിലെത്തി.അയാള്‍ മഴയിലേക്കിറങ്ങി.മഴ നൂലുകള്‍അയാളെ പൊതിഞ്ഞു.”ഈ നശിച്ച മഴ ഇനി എന്നാ തീരുന്നത്”ആരോ പറയുന്നതയാള്‍കേട്ടു.
No comments:
Post a Comment