അയാള്‍ തൊടുന്നതെല്ലാം പിഴയ്ക്കുകയായിരുന്നു.ബിസ്നസ്സുകളെല്ലാം പൊട്ടി.ബസ് സര്‍വീസ് തുടങ്ങി, കുഴികളില്‍ വീണ് ബസ്സുകളെല്ലാം കട്ടപ്പുറത്തായപ്പോള്‍ അത് പൊട്ടി.ബസ്സുകളെല്ലാം തൂക്കികൊടുത്ത് ഒരു ജെ.സി.ബി. വാങ്ങി.ഇടിക്കലും പൊളിക്കലും നിര്‍ത്തിയപ്പോള്‍ ജെ.സി.ബി. ഷെഡില്‍ കയറി.ജെ.സി.ബി. കൊടുത്ത് ഒരാനയെ വാങ്ങി.ആനയ്ക്ക് കടം വാങ്ങി പട്ട കൊടുത്തപ്പോള്‍ തനിക്ക് ഒരുതുള്ളി പട്ട പോലും അടിക്കാനുള്ള കാശില്ലന്നയാള്‍ അറിഞ്ഞു.അയാള്‍ എല്ലാ ബിസ്നസ്സുകളും നിര്‍ത്തി സ്വസ്ഥമായിട്ടിരുന്നു.പലിശ കൂടി കടം കുമിഞ്ഞപ്പോള്‍ അയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.
വിഷം കഴിച്ചിട്ട് ഛര്‍ദ്ദിച്ചതല്ലാതെ അയാള്‍ക്കൊരു കുഴപ്പവും പറ്റിയില്ല.തൂങ്ങിച്ചാകാന്‍ നോക്കി, കയറുപൊട്ടി താഴെ വീണു.ട്രയിനിനു മുമ്പില്‍ ചാടി.ട്രയിനിടിച്ച് തെറിച്ചതല്ലാതെ അയാള്‍ ചത്തില്ല.ആറ്റില്‍ ചാടി,വെള്ളം കുടിച്ചത് മിച്ചം.കാലനും വേണ്ടാതായപ്പോള്‍ അയാള്‍ ജീവിക്കാന്‍ തീരുമാനിച്ചു.
നൂറുരൂപ കൊടുത്ത് അയാളൊരു പൂജാബംബര്‍ വാങ്ങി.ഫലം വന്നയന്ന് അയാള്‍ പത്രത്തില്‍ പരതി. തന്റെ ടിക്കറ്റ് നമ്പരും ഒന്നാംസമ്മാനത്തിന്റെ നമ്പരും ഒന്നു തന്നെ.തനിക്ക് ലോട്ടറി അടിച്ചിരിക്കുന്നു. പെട്ടന്നയാളുടെ ഹൃദയം നിലച്ചു.അയാളുടെ വിറങ്ങിലിച്ച കൈയ്യില്‍ നിന്ന് ടിക്കറ്റ് പറന്നുപോയി.
3 comments:
കഷ്ടം..! വല്ല രാഷ്ട്രീയത്തിലെറങ്ങിയെങ്കില്‍ പൂജാ ബംമ്പര്‍ വേണ്ടി വരികില്ലായിരുന്നു, അതാണൊരു സ്റ്റൈല്‍..!
കുഞ്ഞിക്കഥ കൊള്ളാം.
:)
ഹി ഹി ഹി
Post a Comment