Monday, October 8, 2007

ഒളിച്ചോട്ടം

ഇരുട്ടിന്റെ മറപറ്റി അവര്‍ ഒളിച്ചോടി.അവളുടെ കല്യാണം ഉറച്ച മട്ടായിരുന്നു.അതുകൊണ്ടാണല്ലോ അവര്‍ ഒളിച്ചോടിയത്.ഏതായാലും പിറ്റേന്ന് രാവിലെതന്നെ അവള്‍വീട്ടിലേക്ക് ഫോണ്‍ ചെയ്തു.താന്‍ അയാളുടെകൂടെയുണ്ടന്നും വിവാഹം കഴിഞ്ഞന്നുംഅറിയിച്ചു.“ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയതില്‍ എന്താണ് തെറ്റ്”അവള്‍ എല്ലാവരോടും ചോദിച്ചു.

അവളുടെ അച്ഛന്റെയും അമ്മയുടേയും കണ്ണീര്‍ തോര്‍ന്നില്ല.അവള്‍ക്കൊരു പെണ്‍കുഞ്ഞ്ജനിച്ചന്ന റിഞ്ഞപ്പോള്‍ അവര്‍ എല്ലാം മറന്ന് ഓടിയെത്തി.കുഞ്ഞ് വളര്‍ന്നു.തന്റെമകളുടെ വിവാഹം അവള്‍ സ്വപ്നം കണ്ടു.ഒരു ദിവസം കോളേജില്‍ പോയ മകള്‍തിരിച്ചു വന്നില്ല.കണ്ണീരുമായി കാത്തിരുന്ന അവള്‍ക്ക് ഫോണ്‍ വന്നു.അതവളുടെമകള്‍ ആയിരുന്നു.”എന്റെ കല്യാണം കഴിഞ്ഞു” മകള്‍ ഫോണ്‍ വെച്ചു.അവളുടെകണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി.അപ്പോളവള്‍ക്ക് ഒരമ്മയുടെ ദു:ഖം മനസ്സിലായി.

5 comments:

മുക്കുവന്‍ said...

നന്നായിരിക്കുന്നു. കുഞ്ഞിക്കഥ!

ഒരു വാശിക്ക് എഴുതിയപോലെ, ഒരുപിടി കവിതകള്‍ ഒരുമ്മിച്ച്?

സഖാവ് said...

ഷിബു ഭായ്

^+^
- കുഞ്ഞികഥ മനോഹരം

മുക്കുവ

കവിതയോ?

സുല്‍ |Sul said...

എന്റ്റീശോ

9 ദിവസത്തില്‍ 21 കഥകള്‍!
കൊള്ളാം ട്ടൊ! :)

-സുല്‍

മെലോഡിയസ് said...

ഷിബു,
കുഞ്ഞിക്കഥകള്‍ എല്ലാം തന്നെ നന്നായിട്ടുണ്ട്.

സഹയാത്രികന്‍ said...

:) നന്നായിരിക്കുന്നു