അയാളൊരു കൃഷിക്കാരനായിരുന്നു.പാടത്ത് പകലന്തിയോളം പണിയെടുത്തയാള്‍ മക്കളെ പഠിപ്പിച്ചു. മക്കളെല്ലാം ഉയര്‍ന്ന നിലയിലെത്തി.തങ്ങളുടെ അച്ഛന് പാടത്ത് പണിയെടുക്കുന്നത് അവര്‍ക്ക് നാണക്കേടായിരുന്നു.മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ നെല്‍പ്പാടങ്ങളും, പൂട്ടുകാളകളേയും വിറ്റു.കലപ്പ വില്ക്കാന് അയാള്‍ സമ്മതിച്ചില്ല.അതയാളുടെ മുതുമുത്തച്ഛന്മാര് ഉപയോഗിച്ച കലപ്പയായിരുന്നു. അയാളുടെ സമ്മതമില്ലാതെ അയാളുടെ മക്കള്‍ ആയിരം രൂപയ്ക്ക് കലപ്പ വിറ്റു.
വര്‍ഷങ്ങള്‍ കഴിഞ്ഞ് അയാളുടെ കൊച്ചുമകന് വലിയ ഒരു വീടു പണിതു.വീട് അലങ്കരിക്കാന്‍ അവന് പുരാണ വസ്തുക്കള്‍ തേടിയിറങ്ങി.വീടിന്റെ പടിക്കല്‍ സ്ഥാപിക്കാന്‍ പത്തുലക്ഷം രൂപ കൊടുത്തവന് ഒരു കലപ്പ വാങ്ങി.കൊച്ചുമകന് കൊണ്ടുവന്ന കലപ്പയിലേക്കയാള് നോക്കി.കലപ്പയുടെ പിടിയില്‍ അയാളുടെ കൈപ്പാടുകള്‍ മായാതെ കിടപ്പുണ്ടായിരുന്നു.
2 comments:
ഷിബു
ഇന്നാണ് ശ്രദ്ധയില്‍ പെട്ടത്...ഒറ്റയിരുപ്പിന് 24 പോസ്റ്റുകളും വായിച്ചു.നന്ന്
ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ
പുരാണ വസ്തുക്കൾ ആണോ? പുരാതന വസ്തുക്കൾ അല്ലേ ശരി?
Post a Comment