Sunday, October 14, 2007

സ്തനസൌന്ദര്യം

ഇന്നവരുടെ കല്യാണരാത്രിയാണ്. “നമുക്ക് കുട്ടികള്‍ വേണ്ട”അവള്‍ അയാളോട് പറഞ്ഞു. വിലയ്‌ ക്കെടുക്കപ്പെട്ട അയാള്‍ തിരിച്ചൊന്നും പറഞ്ഞില്ല.എപ്പോഴും ‘രോഗിഇച്ഛിക്കുന്നതും വൈദ്യന്‍ കല്പിക്കു ന്നതും പാല് ‘ ആകത്തില്ലല്ലോ?താന്‍ ഗര്‍ഭിണിയാണന്നറിഞ്ഞ അവള്‍ അയാളോട് പൊട്ടിത്തെറിച്ചു. ഭ്രൂണഹത്യ പാപമാണന്ന് അവരുടെ മതംഅനുശാസിച്ചെങ്കിലും അവളതിന് ശ്രമിച്ചു.പക്ഷേ ദൈവം കനിഞ്ഞില്ല.

കുഞ്ഞ് ജനിച്ചു.അവള്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ല.കുഞ്ഞിനെ മുലയൂട്ടിയാല്‍സ്തനസൌന്ദര്യം നശിക്കുമത്രേ!!കുഞ്ഞ് വിശന്ന് കരയുമ്പോഴെല്ലാം തന്റെ മാറിടംതുടിച്ചുവെങ്കിലും അവള്‍ കുഞ്ഞിന്റെ ഇളം ചുണ്ടിലേക്ക് കുപ്പിപ്പാല്‍ കമഴ്‌ത്തി.അമ്മയുടെമാറിടത്തിന്റെ ചൂട് ഏല്‍ക്കാതെ ആ കുഞ്ഞ് വളര്‍ന്നു.

ഒരു ദിവസം അവള്‍ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.ഇടത്തെ മാറിടത്തിന് വല്ലാത്തഒരു വേദന. വേദനയുടെ ദിനങ്ങള്‍..ആര്‍.സി.സി.യുടെ കീമോതെറാപ്പി റൂമിനു മുന്നില്‍അവള്‍ തന്റെ ഊഴത്തിനായി കാത്തിരുന്നു.അവളുടെ ഇടത്തെ മാറിടം നീക്കം ചെയ്യാന്‍ഡോക്ടര്‍മാര്‍ തീരുമാനിച്ചു.ചികിത്സകള്‍ കഴിഞ്ഞവള്‍ വീട്ടിലെത്തി.

അവളുടെ കുഞ്ഞിന്ന് വിശന്ന് കരയാറില്ല.വിശക്കുമ്പോള്‍ അവന്‍ തനിയെ തന്റെപാല്‍ക്കുപ്പി ചുണ്ടോട് ചേര്‍ക്കും.

11 comments:

കുഞ്ഞന്‍ said...

പ്രിയ ഷിബു,

ഇന്നത്തെ ലോകം.. നന്നായി വരച്ചിരിക്കുന്നു..!

ഇന്നാണു താങ്കളുടെ സൃഷ്ടികള്‍ വായിച്ചത്, എല്ലാം ഒന്നിനൊന്ന് മെച്ചം. ചിന്തിക്കാനതുകുന്നതും എന്നാല്‍ രസകരവുമാണ് ഷിബുവിന്റെ എഴുത്തുകള്‍. അഭിനന്ദനങ്ങള്‍..!

അഞ്ചല്‍ക്കാരന്‍ said...

Good..

Anonymous said...

Shibuvey, ithum kalakki!

മൂര്‍ത്തി said...

എല്ലാം വായിച്ചു. ചിലത് വളരെ ഇഷ്ടപ്പെട്ടു..ചിലതത്ര ഇഷ്ടപ്പെട്ടില്ല.
തുടരുക..

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായിട്ടുണ്ട്. ആശംസകള്‍

ശ്രീ said...

കുഞ്ഞന്‍‌ ചേട്ടന്‍‌ പറഞ്ഞതു പോലെ ഇന്നത്തെ ലോകത്തിന്റെ അവസ്ഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
:)

കൃഷ്‌ | krish said...

സൌന്ദര്യം കാക്കേണ്ടവര്‍ കാക്കട്ടെ..

SUNISH THOMAS said...

:)

കയ്യെഴുത്ത് said...

കഥ നേരിട്ടു പറഞ്ഞിരിക്കുന്നു. കുറച്ചുകൂടി ഭാവനാത്മകമായിരിക്കന്ണം.
കൂടുതല്‍ എഴുതുക.

സ്നേഹത്തോടെ,
മിനീഷ് ബാബു.
mineeshvk@gmail.com

വാഴക്കോടന്‍ ‍// vazhakodan said...

There are many such cleache in our community, Its nice to be pictured like this, continue...
vazhakodan.blogspot.com

chithrakaran:ചിത്രകാരന്‍ said...

ഈ സ്ത്രീപീഢനപരമായ പോസ്റ്റിനോട് വിയോജിച്ചുകൊണ്ട് പറയട്ടെ... പുരുഷന്മാര്‍ക്കെന്താ മുലകൊടുത്തൂടേ ???
സ്ത്രീകളെ കണ്ണില്‍ ചോരയില്ലാതെ കുറ്റപ്പെടുത്തുകയും, കാന്‍സറുവരുമെന്ന് ശപിക്കുകയും ചെയ്യുന്ന ഈ ആണ്‍പോസ്റ്റ്
പുരുഷ മേധാവിത്വപരമാണ് :)

കുഞ്ഞിക്കഥ നന്നായിരിക്കുന്നു.