Tuesday, October 30, 2007
കാല്‍പ്പാടുകള്‍ പിന്തുടരുന്നവര്
അയാളെന്നും അടിച്ച് പൂക്കുറ്റിയായിട്ടാണ് വീട്ടില്‍ ചെന്നിരുന്നത്.എത്ര പിപ്പിരിയായാലുംഅയാള്‍ മക്കള്‍ക്കുള്ള പലഹാരപ്പൊതി മറക്കില്ലായിരുന്നു.പത്തു വയസുള്ള മകനെയുംഅഞ്ചുവയസുകാരി മകളേയും അയാള്‍ക്ക് ജീവനായിരുന്നു.എല്ലാ ദിവസവും വൈകിട്ട്മക്കളുടെ തലയില്‍ തൊട്ട് നാളെ മുതല്‍ കുടിക്കത്തില്ലന്ന് ഭാര്യയോട് അയാള്‍ സത്യംചെയ്യുമായിരുന്നു.ഒരിക്കല്‍ പോലും അയാള്‍ അത് പാലിച്ചില്ല.കുടിക്കാതിരിക്കുന്ന സമയത്ത് അയാള്‍ മക്കള്‍ക്ക് മഹാന്മാരുടെ കഥകള്‍ പറഞ്ഞു കൊടുക്കും.ആ മഹാന്മാരുടെ കാല്‍പ്പാടു കള്‍പിന്‍തുടര്‍ന്ന് ജീവിച്ചാല്‍ വലിയ നിലയിലെത്താമെന്ന് അയാള്‍ മക്കള്‍ക്ക് പറഞ്ഞുകൊടുത്തു.ഒരു ദിവസം അയാള്‍ വീട്ടില്‍ നിന്നിറങ്ങി ഷാപ്പിലേക്ക് നടന്നു.ഷാപ്പില്‍ചെന്നിരുന്ന് അയാള്‍ മദ്യം ഗ്ലാസിലേക്ക് ഒഴിച്ചു.ഗ്ലാസ് ചുണ്ടിനോടയാള്‍ അടുപ്പിച്ചു.തന്റെ മുന്നില്‍ വന്നുനിന്ന രൂപത്തെയയാള്‍നോക്കി.തന്റെ മകന്.ഞാന്‍ ഇന്നുമുതല്‍ അച്ഛന്റെ കാല്‍പ്പാടുകള്‍ പിന്തുടരാന് തീരുമാനിച്ചു.അവന്‍അയാളോട് പറഞ്ഞു.അയാളുടെ കൈയ്യില്‍ നിന്ന് ഗ്ലാസ് വഴുതി.അയാള്‍ ഷാപ്പില് നിന്ന് ഇറങ്ങി.പിന്നീടൊരിക്കലും അയാള്‍ അവിടേക്ക് വന്നില്ല.
Subscribe to:
Post Comments (Atom)
1 comment:
കൊള്ളാം നല്ല സന്ദേശമുള്ള കഥ..:)
Post a Comment