Friday, October 5, 2007
ഫ്രണ്ട്സ് ലിസ്റ്റ്
അയാളുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം വന്നിട്ടുണ്ടന്ന് ഭാര്യയ്ക്ക് തോന്നി.അയാളെപ്പോഴും നെറ്റിലുണ്ടന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ അവളത് കാര്യമായിട്ടെടുത്തിരുന്നില്ല.പക്ഷേ രാത്രിയില്‍ ഉറങ്ങാതെ അയാള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നുതുടങ്ങിയപ്പോള്അവള് ഭയപ്പെട്ടു. അയാള്‍ ഓര്‍ക്കൂട്ടിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു.പുതിയപുതിയ ഫ്രണ്ടിസിനെഅയാള് ഫ്രണ്ട്സ് ലിസ്റ്റിലേക്ക് ചേര്‍ത്തുകൊണ്ടിരുന്നു.കമ്യൂണിറ്റികളിലൂടെ അയാള്‍ പുതിയകൂട്ടുകാരെ നേടി.ഫ്രണ്ട്സ് ലിസ്റ്റിലെ കൂട്ടുകാരുടെ എണ്ണം കൂടുന്നത് കണ്ടയാള്‍ മതിമറന്നു.അയാള്‍ക്ക് ഫ്രണ്ട്സ് ലിസ്റ്റില്‍ ആയിരത്തിലധികം ഫ്രണ്ട്സ് ആയി.അവരുമായി അയാള്‍എന്നും സല്ലപിച്ചുകൊണ്ടിരുന്നു. അയാളിപ്പോള്‍ വീടിനുപുറത്തേക്കൊന്നും ഇറങ്ങാറേ ഇല്ല.അയാള്ക്കിപ്പോള്എല്ലാം ഫ്രണ്ട്സ് ലിസ്റ്റിലെ കൂട്ടുകാരാണ്.ഒരു ദിവസം അയാള്‍ ആശുപത്രിയിലായി.ദിവസങ്ങളോളം അബോധാവസ്ഥയില്‍ അയാള്‍ കിടന്നു.ബോധം തെളിഞ്ഞപ്പോള്‍ അയാള്‍ചുറ്റും നില്‍ക്കുന്നവരെ നോക്കി.അവരാരെയും അയാള്‍ക്ക് മനസിലായില്ല.അവരാരുംഅയാളുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. “ആരാ??”അയാള്‍ ചോദിച്ചു.പ്രായമായ മനുഷ്യന് പറഞ്ഞു,”ഞാന്‍ നിന്റെഅച്ഛന്‍”.പ്രായമായ സ്ത്രി പറഞ്ഞു,”ഞാന്‍ നിന്റെ അമ്മ”.ചെറുപ്പക്കാരത്തി പറഞ്ഞു,”ഞാന്‍ നിങ്ങളുടെ ഭാര്യ”.
Subscribe to:
Post Comments (Atom)
7 comments:
കൊച്ചു കഥകളെല്ലാം നന്നായിട്ടുണ്ടു്.
അനുമോദനങ്ങള്‍.:)
ഷിബു.. പ്രഥമാഗമനമാണിവിടം ഞാന്‍.. നന്നായിട്ട് എഴുതുന്നുണ്ടല്ലോ.. ചിന്തിക്കേണ്ടുന്ന പ്രമേയങ്ങള്‍.. അഭിനന്ദനങ്ങള്‍..
Nice theme... :)
നന്നായിട്ടുണ്ട് കഥ. കൂട്ടുകാരേറുന്നു. പക്ഷെ നല്ല ബന്ധങ്ങളറ്റു പോകുന്നു. ഭൂലോകം മുഴുവന്‍ പരിചയക്കാര്, പക്ഷെ ....
മം.....കറക്റ്റ്!!
'kadha vaayichittu m.mukundante 'prabhatham muthal prabhatham vare' enna kadha ormma vannu.Thankalude kadha vaayichappol t kadha thankalum vaayichu ennu manassilaayi.
very thinking story
Post a Comment