Friday, October 5, 2007

ലോട്ടറി

ത‌നിക്ക് ലോട്ടറി അടിക്കുന്നതിന് വേണ്ടി അയാള്‍ ഈശ്വരനെ പ്രീതിപ്പെടുത്താന്‍തീരുമാനിച്ചു.ഘോരമായ തപസ്സിന് അയാള്‍ പുറപ്പെട്ടു.ആയിരങ്ങള്‍ മുടക്കി അയാള്‍ പൂജതുടങ്ങി.പുക കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായപ്പോള്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടു.അയാള്‍തന്റെ ആവിശ്യം ഉണര്‍ത്തിച്ചു.”അടുത്ത നറുക്കെടുപ്പില്‍ നീയായിരിക്കും വിജയി”.ഈശ്വരന്‍മറഞ്ഞു.നറുക്കെടുപ്പ് കഴിഞ്ഞിട്ടും തന്നെ ആരും തിരക്കി വരാതായപ്പോള്‍ അയാള്‍ ഈശ്വരനെതേടി യാത്രയായി.ഈശ്വരന്‍ അയാളോട് ചോദിച്ചു,”എവിടെ നിന്റെ ടിക്ക്റ്റ് “.അപ്പോഴാണ്അയാള്‍ ഓര്‍ത്തത് താന്‍ ടിക്കറ്റ് വാങ്ങിയിട്ടില്ലന്ന് !!!!

2 comments:

Visala Manaskan said...

പ്രിയ ഷിബു.

കുഞ്ഞിക്കഥ പറഞ്ഞ രീതി എനിക്കിഷ്ടായി. കഥ സര്‍ദാര്‍ വക യായി പണ്ട് കേട്ടിട്ടുണ്ടെയ്.

പുക കൊണ്ട് ദൈവത്തിന് ഇരിക്കപ്പൊറുതി ഇല്ലാതായെന്നെ നമ്പര്‍ നൈസ്!

ആശംസകള്‍. ബൂലോഗത്തേക്ക് സ്വാഗതം.

Visala Manaskan said...

സോറി സര്‍ദാര്‍ ജി ജോക്കായല്ല, ഞാന്‍ കേട്ടത് ഇങ്ങിനെയാണ്.

ഒരാള്‍ ലോട്ടറിയടിക്കാന്‍ പരമശിവനോട് പ്രാര്‍ത്ഥനയോട് പ്രാര്‍ത്ഥന. ഒറ്റക്കാലി നില്‍ക്കുന്നു, തീ കൂട്ടിയിട്ട് പ്രാര്‍ത്ഥിക്കുന്നു.. അങ്ങിനെ അങ്ങിനെ..

കുറെ പ്രാര്‍ത്ഥിച്ചിട്ടും അനുഗ്രഹിക്കാതെ ഇരിക്കുന്ന പരമശിവനോട് പാര്‍വ്വതീ ദേവി പറഞ്ഞത്രേ.

‘എത്ര കാലായി പാവം പ്രാര്‍ത്ഥിക്കുന്നു. ഒന്ന്‍ അനുഗ്രഹിച്ചൂടെ?’

അപ്പോള്‍ ശ്രീപരമേശ്വരന്‍ താടിയില്‍ കൈ താങ്ങി പറഞ്ഞത്,

‘അതിന് ആ മന്ദബുദ്ധി ഒരിക്കലെങ്കിലും ഒരു ടിക്കറ്റ് എടുക്കണ്ടേ ??’ എന്നായിരുന്നു.