അവന് അവളുടെ മടിയില്‍ തലവെച്ച് കിടന്നു.അവര്‍ മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തില്‍ നിന്ന് അസ്തമനം കണ്ടു.സുഭാഷ് പാര്‍ക്കിലെ പൊട്ടിയ സിമിന്റ് ബെഞ്ചുകളില്‍ ഇരുന്ന് അവര്‍ സ്വപ്നങ്ങള്‍ നെയ്തു.മറൈന്‍ ഡ്രൈവിലെ മരച്ചുവടുകളില്‍ ഇരുന്ന് അവളും അവനും പ്രതീക്ഷകള്‍ പങ്കുവെച്ചു.ഇണക്കിളികളെപ്പോലെ അവര്‍ കൈകോര്‍ത്തു ചേര്‍ന്നു നടന്നു.ബോട്ടുജെട്ടിയില്‍ നിന്ന് ബോട്ട് കയറി മട്ടാഞ്ചേരിയിലെ വാസ്കോഡിഗാമായുടെ പള്ളിയില്‍ എത്തി.കല്പടവുകള് ഇറങ്ങി കടല്ക്കരയില് ചെന്നു.ചീനവലകളുടെ നിഴലില്‍ അവര്‍ മറഞ്ഞു.
അവനേയും പ്രതീക്ഷിച്ച് അവള് എന്നും മറൈന്‍ ഡ്രൈവില്‍ എത്തി.അവനെ അവള് കണ്ടില്ല.കുറേ ദിവസങ്ങള്‍ക്ക് ശേഷം അവന് വീണ്ടും വന്നു.അവളുടെ കണ്ണുകള്‍ വിടര്‍ന്നു.അവന്റെ ബൈക്കിന്റെ പുറകില്‍ അവള് കയറി. നഗരത്തിലൂടെ അവര്‍ അലഞ്ഞു.ഇരുട്ടുവീണപ്പോള്‍ അവന്റെ ബൈക്ക് ക്ലിനിക്കിന്റെ മുന്നില്‍ നിന്നു.ഇരുട്ടിന്റെ മറവില്‍ അവര്‍ ക്ലിനിക്കിലേക്ക് കയറി.
ക്ലിനിക്കിലെ ടേബിളില്‍ അവള് കിടന്നു.കൊടിലുകളുടെ ശബ്ദ്ദം അവള് കേട്ടു.കൊടില് തന്നെ പിടിക്കാന്‍ വരുന്നതു കണ്ട് ഭ്രൂണം നിലവിളിച്ചു.ഭ്രൂണം ഓടിയൊളിക്കാന്‍ നോക്കി.രക്ഷപ്പെടാന്‍ ഭ്രൂണത്തിന് കഴിഞ്ഞില്ല.കൊടില് ഭ്രൂണത്തിന്റെ കഴുത്തില്‍ പിടിമുറുക്കി.തന്റെ അടിവയറ്റില്‍ നിന്ന് എന്തോ പറിഞ്ഞുപോകുന്നതായി അവള്‍ക്ക് തോന്നി.അപവാദശരങ്ങളില്‍ നിന്നും തന്തയില്ലാത്തവന് എന്ന വിളിയില്‍ നിന്നും രക്ഷപെട്ട ഭ്രൂണം കോര്പ്പറേഷന് ചവറുവണ്ടിയും കാത്ത് ചവറ്റുകൊട്ടയില്‍ കിടന്നു.
4 comments:
nannaayittundu
നല്ല കഥ. അപവാധം -> അപവാദം എന്നു തിരുത്തുമല്ലോ.
അവന്,അവള് എന്നീ വാക്കുകളുടെ എണ്ണം കുറക്കാമായിരുന്നു.
സുജിത്.ജെ
good story......
Post a Comment