Sunday, January 27, 2008
കാലവും കാലനും :
അയാള്‍ ചാരുകസേരയില്‍ ചാരിക്കിടന്നു.അയാളുടെ തലമുടി നരച്ചിരുന്നു.അന്നത്തെപത്രത്തിലെ ചരമപേജ് എടുത്തയാള്‍ നോക്കി.മരണം എത്രപേരെയാണ് തട്ടിയെടുക്കുന്നത്.കാലം എത്രപെട്ടന്നാ ണ് പോകുന്നത്.ആരയേയും കാത്തുനില്‍ക്കാതെകാലും പോവുകയാണ്.കാലവും കാലനും ഒരു പോലെയാണ് .വന്നുപോകുന്നത്ആരും അറിയുന്നില്ല.നെഞ്ചിലെ വേദന അയാള്‍ തിരിച്ചറിഞ്ഞു. കൈകള്‍ തളരുന്നു.നാക്ക് താഴുന്നു.വിയര്‍പ്പ് ഒലിച്ചിറങ്ങി.മക്കള്‍ ഓടിയെത്തി.വിറങ്ങലിച്ച അയാളുടെ ശരീരം കണ്ടവര്‍ നിലവിളിച്ചു. ആരാണ് പറഞ്ഞത് കാലന് വരുന്നത് അറിയാന്‍ പറ്റത്തില്ലന്ന്.കാലന് വരുന്നത് അറിഞ്ഞില്ല്ലങ്കിലും കാലന് പോകുന്നത് അറിയാന്‍ പറ്റുന്നുണ്ട്.അതാണല്ലോ അയാളുടെ മക്കളുടെ നിലവിളി.
Subscribe to:
Post Comments (Atom)
1 comment:
:-)
വളരെ രസമായി എഴുതിയിരിക്കുന്നു.
Post a Comment