Sunday, November 18, 2007
വഴിപിഴക്കുന്നവര്‍
സര്‍ക്കാര്‍ ആശുപത്രിയുടെ വാരാന്തയില്‍ അവള് തളര്‍ന്നിരുന്നു.ഭര്‍ത്താവിന്റെ ഓപ്പറേഷന് മറ്റെന്നാളാണ്.ഡോക്ടര്‍ക്ക് ആയിരം രൂപയാണ് പടിയെന്ന് അറ്റന്‍ഡര്‍ പറഞ്ഞത് അവളുടെ മനസ്സിലുണ്ടായിരുന്നു.അന്നത്തിനുപോലും വകയില്ലാതിരുന്ന അവള്‍ക്ക് ആയിരം രൂപ വലിയ തുക ആയിരുന്നു.പണയം വെക്കാന്‍ അവളുടെ കൈയ്യില്‍ മാനമല്ലാതെ ഒന്നുമില്ലായിരുന്നു.ഓപ്പറേഷന് ഓരോദിവസവും നീട്ടിവെച്ചുകൊണ്ടിരുന്നു.അയാളുടെ വേദന അവള്‍ക്ക് കണ്ടു നില്ക്കാന് വയ്യാതായി.തന്റെ മാനം പണയപ്പെടുത്താന്‍ അവള് തിരുമാനിച്ചു.ഇരുട്ടിന്റെ മറപറ്റി അവള് നടന്നു.അവളെപോലുള്ളവരെ കാത്ത് കഴുകന്മാര് വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.അതിരാവിലെ തന്നെ അവള് ഡോക്ടറുടെ വീട്ടിലെത്തി പണം നല്കി.ആര്‍ത്തിയോടെ പണം വാങ്ങി എണ്ണിയ ഡോക്ടര്‍ തന്റെ വേലക്കാരനെ വിളിച്ചു.ആ പണം പട്ടിക്ക് ബിസ്ക്കറ്റ് വാങ്ങാന്‍ വേലക്കാരന്റെ കൈയ്യില്‍ ഡോക്ട്ര് കൊടുത്തു. വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ വിശപ്പകറ്റാന്‍ അന്നുരാത്രിയിലും അവള് ഇരുട്ടിലേക്ക് ഇറങ്ങി.
Subscribe to:
Post Comments (Atom)
1 comment:
കരിമീനുണ്ടായിരുന്നെങ്കില് അതു മതിയായിരുന്നു
Post a Comment