വിവാഹ കമ്പോളത്തില്‍ കെട്ടുപ്രായം കഴിഞ്ഞതിനു ശേഷമാണ് അയാള്‍ ഇറങ്ങിയത്.അതും വീട്ടുകാരുടേയും നാട്ടുകാരുടേയും നിര്‍ബന്ധം അസഹനീയമായപ്പോള്‍.വീട്ടുകാരേക്കാള്‍ അയാളെ കെട്ടിക്കുന്നതില്‍ താല്‌പര്യം നാട്ടുകാര്‍ക്കായിരുന്നു.മനുഷ്യനെ കുഴിയില്‍ ചാടിക്കുന്നതില്‍ നാട്ടുകാര്‍ എന്നും അവരുടേതായ പങ്ക് വഹിച്ചിരുന്നല്ലോ?
ഒന്നാം കെട്ടിനുള്ള പെണ്‍പിള്ളാരെ സംബന്ധിച്ചടത്തോളം അയാള്‍ എക്സ്പേയറി ഡേറ്റ് കഴിഞ്ഞ ആളായിരുന്നു.അതുകൊണ്ട് രണ്ടാം കെട്ടുകാരേയും വേലിചാടിയവരേയും കടയില്‍ സാധനം വാങ്ങാന്‍ പോയിട്ട് ഒരുമാസം കഴിഞ്ഞിട്ട് തിരിച്ചെത്തിയവരേയും ആലോചിച്ചു.അതൊന്നും ശരിയായില്ല.ഈശ്വരന്‍ തലയില്‍ വരച്ച വര മാറ്റാന്‍ പറ്റത്തില്ലല്ലോ?വിവാഹമേ വേണ്ടാന്നുവെച്ച് ജീവിച്ച
ഒരു പെണ്‍കുട്ടുയുടെ ആലോചന അയാള്‍ക്ക് വന്നു.അയാള്‍ പെണ്‍കുട്ടിയെ കാണാന്‍ പോയി.
“എന്നില്‍ നിന്ന് ഒരു ഭാര്യ എന്ന നിലയില്‍ നിങ്ങളെന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത്?”അവള്‍ ചോദിച്ചു.
“എന്റെ തുണി നനച്ചുതരണം..”
“ഞാനൊരു വാഷിംങ്ങ് മെഷ്യിന്‍ ആവണം... ഇനി ?”
“എനിക്ക് ആഹാരം വെച്ച് തരണം..”
“ഞാനൊരു മൈക്രോവേവ് ഓവന്‍ ആവണം ..ഇനി ?”
“വീടെല്ലാം വൃത്തിയാക്കണം..”
“ഞാനൊരു വാക്വം ക്ലീനര്‍ ആവണം... ഇനി ?”
“ഇനി..അത്..അത്...ഇനി... “അയാള്‍ വിക്കി.
അയാളുടെ നാണം കണ്ട് അവള്‍ ചിരിച്ചു.അവള്‍ ചിരിച്ചപ്പോള്‍ അയാളും ചിരിച്ചു.അവരുടെ വിവാഹം കഴിഞ്ഞു.അയാളുടെ വീട്ടിലെ സല്‍ക്കാരങ്ങള്‍ കഴിഞ്ഞ് അവര്‍ അവളുടെ വീട്ടിലെത്തി.വീട്ടിലെത്തിയയുടനെ അവളുടെ പട്ടിക്കുട്ടി അവളുടെ മടിയില്‍ കയറി ഇരുന്നു.തിരക്കെല്ലാം ഒഴിഞ്ഞപ്പോള്‍ അയാള്‍ അവളോട് ചോദിച്ചു.
“എന്നില്‍ നിന്ന് ഭര്‍ത്താവ് എന്ന നിലയില്‍ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത് ? “
അവള്‍ ഉത്തരമൊന്നും പറഞ്ഞില്ല.അവന്‍ വീണ്ടും ചോദിച്ചു.അവള്‍ ഇരുന്നടത്തുനിന്ന് എഴുന്നേറ്റ് തങ്ങളുടെ മുറിയിലേക്ക് പോയി.അവളുടെ മടിയില്‍ നിന്ന് പട്ടിക്കുട്ടി ഇറങ്ങി .അവന്‍ അവളുടെ പിന്നാലെ മുറിയിലേക്ക് കയറി.അവന്റെ പോക്ക് കണ്ടപ്പോള്‍ താനവിടെ ഒരു അധികപറ്റായെന്ന് പട്ടിക്കുട്ടിക്ക് തോന്നി.പട്ടിക്കുട്ടി വെളിയിലേക്ക് ഓടിപ്പോയി.അല്ലങ്കിലും ഒരു കാട്ടില്‍ രണ്ടു സിംഹങ്ങള്‍ വാഴത്തില്ലന്നാണല്ലോ പഴഞ്ചൊല്ല്. പഴഞ്ചൊല്ലില്‍ പതിരില്ല.!!!!!!!!
9 comments:
ഹ ഹ നന്നായി ട്ടൊ
:)
കൊള്ളാം ട്ടാ
:)
നന്നായിട്ടുണ്ട്..
പാവം ഭര്‍ത്താവു പട്ടി...!
ശ്ശെടാ! കൊള്ളാമല്ലോ. :))))
hai,good
ithu kollamallo ithirikkunja...
:) ഈശോയെ, കൊള്ളാട്ടാ..
Post a Comment