Tuesday, July 21, 2015

വാസ്തുക്കാരൻ

കൃഷിയും കച്ചവടവും നഷ്ടമായപ്പോഴാണ് അയാൾ വാസ്തു നോക്കാൻ തീരുമാനിച്ചത്. ടിവി ചാനലിലൂടെ അനേകായിരം പേർക്ക്  വാസ്തു നിർദ്ദേശങ്ങൾ നൽകിയ ചൈനീസ് വാസ്തുക്കാരനെ തന്നെ അയാൾ പോയിക്കണ്ടു. വാസ്തുക്കാരൻ പറഞ്ഞതുപോലെ എല്ലാം ചെയ്തിട്ടൂം ഒരു ഫലവും ഉണ്ടായില്ല.

വാസ്തുക്കാരന്റെ നിർദ്ദേശപ്രകാരം വീട്ടിലേക്കുള്ള മെയിൻ റോഡിൽ നിന്നുള്ള വഴി കെട്ടിയടച്ച് വഴി കൈത്തോടിന്റെ വരമ്പ് വഴി ആക്കി..

തേക്കെ മുറ്റത്തിരുന്ന പട്ടിക്കൂട് പൊളിച്ച് വടക്കേ മുറ്റത്താക്കി.

വടക്കേ മുറ്റത്തിരുന്ന കോഴിക്കൂട് എടുത്ത് തെക്കേ മുറ്റത്തേക്കാക്കി.

വാസ്തുക്കാരന്റെ നിർദ്ദേശപ്രകാരം ഒരു പശുവിനെ വാങ്ങി  ബെഡ് റൂമിന്റെ ജനലിലോട് ചേർത്ത് എരുത്തിലുൻടാക്കി അവിടെ കെട്ടി. രാവിലെ എഴുന്നേൽക്കുമ്പോൾ പശുവിനെ കണി കണ്ട് ഉണരാൻ കട്ടിലെടൂത്ത് ജനലിന്റെ അടുത്തേക്ക് എടുത്തിട്ടൂ. പശുവിന്റെ അമറൽ തനിക്ക് വരുന്ന നല്ല കാലത്തിന്റെ ശംഖൊലിയായി അയാൾക്ക് തോന്നി...

എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല.

റബറു വെട്ടി കൊക്കോ വെച്ചതും അത് നഷ്ട്മായപ്പോൾ അത് വെട്ടി അവിടെ വാനില വെച്ചതും വാനില കൃഷി നഷ്ടമായപ്പോൾ അത് പിഴുത് കളഞ്ഞ് വീണ്ടും റബറു വെച്ചതും ഒക്കെ വാസ്തുക്കാരന്റെ നിർദ്ദേശപ്രകാരമാണ്. കുരുമുളകിനു വിലകൂടിയപ്പോൾ  ചൈനീസ് വാസ്തുക്കാരൻ തന്നെ ചൈനയിൽ നിന്ന്   വള്ളിക്കൊന്നിന് നൂറുരൂപ നിരക്കിൽ ആയിരം കുരുമുളക് വള്ളി അയാൾക്ക് ഇറക്കി കൊടുത്തു. റബ്ബറു വെട്ടി അയൾ കുരുമുളക് വള്ളി നട്ടു. ഒരു വർഷം കഴിഞ്ഞപ്പോൾ അതൊന്നില്ലാതെ എല്ലാം ഉണങ്ങിപ്പോയി. വാസ്തുക്കാരനെ കൻട് പരാതി പറഞ്ഞപ്പോൾ കുരുമുളക് വള്ളിക്ക് ഗ്യാരന്റിയില്ലാന്ന് പോലും....

ഏതായാലും വാസ്തുക്കാരനെ അയാൾ അവിശ്വസിച്ചില്ല. ഇന്നല്ലങ്കിൽ നാളെ തനിക്ക് നല്ല കാലം വാസ്തുക്കാരൻ കൊൻടുവരുമെന്ന് അയാൾ വിശ്വസിച്ചു. അയാൾ വിശ്വസിച്ചു എന്നതിനെക്കാൾ വാസ്തുക്കാരൻ വിശ്വസിപ്പിച്ചു.

അടുക്കളിയിലെ പാതകത്തിലെ മൂന്ന് അടുപ്പ് പൊളിച്ചു കളഞ്ഞ് അടുപ്പ് രണ്ടാക്കിച്ചു. മൂന്നു അടുപ്പുള്ളതുകൊൻടാണത്രെ അയാളുടെ കൃഷിയെല്ലാം മൂ..മൂ... (നമുക്ക് നല്ല മലയാളം പറഞ്ഞാൽ മതിയല്ലോ) നഷ്ടത്തിലാവുന്നത്. അടുപ്പ് രണ്ടാക്കിയിട്ടൂം ഒരു കാര്യവുമൂണ്ടായില്ല. അരകല്ലിൽ ചമ്മന്തി അരയ്ക്കുമ്പോഴുള്ള ശബ്ദ്ദം  അടുക്കളയിൽ നെഗറ്റീവ് എനർജി ഉണ്ടാക്കുകയും ആ നെഗറ്റീവ് എനർജി ഭക്ഷണത്തിലെ പോസിറ്റീവ് എനർജിയെ ഇല്ലാതാക്കുന്നതുകൊൻടാണ് അയാൾക്കും വീട്ടൂകാർക്കും രോഗങൾ ഉണ്ടാകുന്നതെന്ന് വാസ്തുക്കാരൻ കണ്ടെത്തി. ഈ കണ്ടെത്തലിന്റെ ഫലമായി അടുക്കളിലെ അരകല്ല് അടുക്കളയ്ക്ക് പുറത്തേക്ക് ഒരു ഷെഡ് ഉണ്ടാക്കി അത് സ്ഥാപിച്ചു. കിണറ്റിന്റെ തിട്ടയ്ക്കിരുന്ന മോട്ടോർ കിണറിന്റെ അരിഞ്ഞാണത്തിലേക്ക് ഇറക്കി വെച്ചു. കിഴക്കൂന്ന് വെള്ളം കോരിയിരുന്നത് പടിഞ്ഞാറു നിന്നാക്കി. കക്കൂസിലെ ക്ലോസറ്റ് എടുത്ത് കുളിമുറിയിൽ വെച്ച് കക്കൂസ് കുളിമുറിയും കുളിമുറി കക്കൂസും ആക്കി.

എന്നിട്ടൂം ഒരു മാറ്റവും ഉണ്ടായില്ല....  

വാഴക്കൊലയ്ക്ക് വില കുറഞ്ഞു വാഴകൃഷി നഷ്ടത്തിലായി. ചേമ്പും ചേനയും വാസ്തുക്കാരൻ പറഞ്ഞതുകേട്ട് മണ്ണ് മാറ്റി നടുകയും പറമ്പിലെ നെഗറ്റീവ് എനർജി പോകുന്നതുവരെ  കിളയ്ക്കാതെ ഇട്ടിരുന്ന് എല്ലാം കരിക്കൻ തിന്നു പോയി. ഇഞ്ചിയാണങ്കിൽ അഴുകിയും പോയി. റമ്പൂട്ടാൻ കായിച്ചതും ഇല്ല. കപ്പയുടെ വില പടവലം പോലെ കീഴോട്ടായി. എന്നാലോ നട്ട പടവലത്തിൽ ഉണ്ടായ പടവലങയെല്ലാം പാവയ്ക്കായുടെ അത്രയുമേ ഉണ്ടായിരുന്നുള്ളൂ താനും.  

വീട്ടിലാണങ്കിൽ എന്നും അടിയും ഇടിയും തല്ലും വഴക്കും. ബാങ്കിലെ പലിശ പലിശയും കൂട്ടൂപലിശയും മുതലോട് പലിശയും പലിശയോട് മുതലുമൊക്കെയായി. വാസ്തുക്കാരനാണങ്കിൽ ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. എല്ലാ ദിവസവും ചാനലിൽ വന്നിരുന്ന് നാട്ടുകാർക്കെല്ലാം ഉപദേശം കൊടുക്കുന്നുമുണ്ട്.  

ഒരു ദിവസം നേരം പരപരാ വെളുക്കുന്നതിനു മുമ്പ് അയാൾ വാസ്തുക്കാരന്റെ വീട് അന്വേഷിച്ചു പോയി കൻടു പിടിച്ചു. തൂക്കി ഇട്ടിരുന്ന മണിയിലെ ചരടിൽ പിടിച്ച് വലിക്കാൻ കൈ പൊക്കിയതും വീടിന്റെ അകത്തുനിന്ന് പാത്രങൾ ഒക്കെ താഴെ വീഴുന്നതിന്റെ ശബ്ദ്ദം കേൾക്കാം. ചെവി കൂർപ്പിച്ചപ്പോൾ അകത്തൂന്നുള്ള തെറി വിളിയും കേൾക്കാം.

"നിങ്ങളിങ്ങനെ മനുഷ്യരെ പറ്റിച്ച് കാശുണ്ടാക്കി അതെല്ലാം കുടിച്ച് തുലച്ചിട്ട് രാത്രിയിൽ നാലാം കാലേൽ വന്ന് കയറും. ബാക്കിയുള്ളവരെങ്ങനയാ ഇവിടെ ജീവിക്കുന്നതെന്ന് നിങൾ ഇതുവരെ അന്വേഷിച്ചിട്ടുണ്ടോ? പെണ്ണിനാണങ്കിൽ ഈ മാസത്തെ ഫീസ് കൊടുത്തിട്ടില്ല. ചെറുക്കനാണങ്കിൽ സെമസ്റ്റർ ഫീസ് അടയ്ക്കാത്തതുകൊൻട് പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് കിട്ടിയില്ല. നിങ്ങളീ മനുഷ്യരെ പറ്റിച്ചുണ്ടാക്കുന്നതുകൊണ്ടാ ഒന്നും കൈയ്യിൽ നിക്കാത്തത്. കഞ്ഞി കുടിച്ച് കിടന്ന കാലത്ത് സമാധാനം ഉൻടായിരുന്നു." വാസ്തുക്കാരന്റെ ഭാര്യയുടെ ശബ്ദ്ദം.

"എനിക്ക് ഇഷ്ടമുള്ളതുപോളെ ഞാൻ ജീവിക്കുമടീ. എന്നെ പറ്റിച്ചോ പറ്റിച്ചോ എന്ന് പറഞ്ഞ് എല്ലാവനും കൂടി മുന്നിൽ വന്ന് നിൽക്കൂമ്പോൾ അവന്മാരെ പറ്റിക്കാതിരിക്കാൻ ഞാൻ ദൈവമൊന്നും അല്ലല്ലോ... ഇവന്മാരൊക്കെ എന്തോ  മൻടന്മാരാടീ.. പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും തമ്മിൽ യുദ്ധമുൻടാകും എന്നൊക്കെ പറയുമ്പോൾ ഭിത്തി പൊളിച്ച് ജനലുവയ്ക്കാനും ടൈൽ കുത്തിക്കളഞ്ഞ് മാർബിളിടാനും ഒക്കെ ഇവന്മാരുടെ കൈയ്യിൽ കാശുണ്ട്. അതുകൊൻട് ഞാനവന്മാരെ പറ്റിക്കൂന്നു. പിന്നെ ജനലുകാരനും മാർബിളുകാരനും കമ്മീഷനും തരുമ്പോൾ ഞാനെന്തിനാടീ വേണ്ടാന്ന് പറയുന്നത്...ഇന്ന് ആരെയെങ്കിലും പറ്റിച്ചു കിട്ടൂന്ന കാശ് നിന്റെ കൈയ്യിൽ തന്നെ കൊൻടു തരും.. സത്യം..സത്യം" വാസ്തുക്കാരന്റെ ശബ്ദ്ദം അയാൾ തിരിച്ചറിഞ്ഞു.

അയാൾ വന്ന വഴിയേ തിരിച്ചു വിട്ടൂ. വീട്ടീൽ ചെന്ന് ടിവി വെച്ചപ്പോൾ വാസ്തുക്കാരൻ ടിവിയിൽ ഇരുന്ന് വാസ്തു ഉപദേശം നൽകുന്നു. കോളിംഗ് ബെല്ലിനു പകരം വീടിന്റെ മുമ്പിൽ മണി കെട്ടുന്നത് എവിടെയായിരിക്കണം എന്നും മണിശബ്ദ്ദം എങനെ പോസിറ്റീവ് എനർജി നൽകും എന്നതിനുക്കുറിച്ചും മണീശബ്ദ്ദം കടന്നുപോകുന്ന വഴിയിലുള്ള വായു തന്മാത്രകൾ എങനെ ശുദ്ധീകരിക്കപ്പെടൂമെന്നും മണി എങനെ കുടുംബകലഹത്തെ ഇല്ലാതാക്കും എന്നൊക്കെയായിരുന്നു വാസ്തുക്കാരന്റെ ഉപദേശങൾ.

ഫോൺ ബെല്ലടിക്കുന്നത് കേട്ട് അയാൾ ഫോൺ എടുത്തു. വാസ്തുക്കാരനാണ്.

"ചേട്ടാ, ചൈനീസ് മണിയെക്കുറിച്ച് ഞാൻ പറയുന്നത് ചാനലിൽ കണ്ടോ?? ചേട്ടന്റെ എല്ലാ പ്രശ്നങളും ഈ മണി തീർക്കും. അമ്പതിനായിരം രൂപയ്ക്കാ ഞാനിത് എല്ലാവർക്കും കൊടുക്കുന്നത്. ചേട്ടനായതുകൊണ്ട് മുപ്പതിനായിരം രൂപയ്ക്ക് തരാം. മണിയടിച്ച് ചേട്ടന്റെ പ്രശ്നങൾക്കെല്ലാം പരിഹാരം ഉണ്ടാക്കാം.." വാസ്തുക്കാരൻ

"തന്റെ മണിയൊന്നും എനിക്കിനി വേണ്ടാ.. ഉള്ള മണിയടിച്ച് ഞാനിനി എങനെയെങ്കിലും ജീവിച്ചോളാം" അയാൾ ഫോൺ കട്ടൂ ചെയ്തു..

വാസ്തുക്കാരൻ ഞെട്ടി. ഇതുവരെ പത്തു പതിനഞ്ച് ലക്ഷം രൂപ ഊറ്റിയെടുത്ത കസ്റ്റമർ ആണ് ഫോൺ വെച്ചിട്ട് പോയത്. മണിവാങിച്ചില്ലങ്കിൽ വേണ്ടാ. ശംഖ് ഊതിച്ച് വീഴ്ത്താം...

ശംഖുമായി വാസ്തുക്കാരൻ പുതിയ ഇരയെത്തേടി ഇറങ്ങി....  

8 comments:

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാാ....

തകർത്തു.
നല്ല ഇഷ്ടമായി.

Sabu Kottotty said...

സംഗതി തമാശയാണെന്നു തോന്നുമെങ്കിലും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ദിനവും നമ്മുടെ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. വാസ്തു വിശേഷങ്ങൾ മാത്രമല്ല, ചാനൽ പരസ്യങ്ങൾ ശ്രദ്ധിക്കൂ... ഒരു ഗുണവുമില്ലാത്ത കഫ്‌സിറപ്പുകളും ഒരുതുള്ളി വെളിച്ചെണ്ണയില്ലാത്ത "ശുദ്ധമായ" വെളിച്ചെണ്ണയും, മുലക്കാമ്പു കാണാത്ത പാലും കതിരുകാണാത്ത അരിയും പോലെയുള്ള നിത്യോപയോഗ സാധനങ്ങളിലും തുടങ്ങി അനേകമനേകം തട്ടിപ്പുകൾ.. ഇവ കൂടുതലും ദൈവത്തിന്റെ (ഇപ്പോൾ മണ്ടന്മാരുടേയും ബുദ്ധിയുണ്ടായിട്ടും മന്ദബുദ്ധികളായി ജീവിക്കുന്നവരുടേയും, പഞ്ചേന്ദ്രിയങ്ങളെ പണിമുടക്കിലാക്കുന്നവരുടേയും) സ്വന്തം നാട്ടിലാണെന്നതാണ് സത്യം...

Irshad said...

കൊള്ളാം.... നന്നായി.

അന്നൂസ് said...

ജോറായി ഇഷ്ട്ടാ ജോറായി- ആശംസകള്‍

Shahid Ibrahim said...

വിശ്വാസം.അതല്ലേ എല്ലാം.

ഷാജി കെ എസ് said...

വളരെ മനോഹരമായ വിഷയം. ഒഴുക്കിൽ എഴുതി ഫലിപ്പിച്ചോ എന്ന് ചോദിച്ചാൽ ഞാൻ മൗനം പാലിക്കും.

അപ്പോളോ said...

ചൈനീസ്‌ വാസ്തു ആയതോണ്ടാ നമ്മുടെ നാട്ടിൽ എൽക്കാത്തത്. അല്ലാതെ, നിങ്ങള് വിചാരിക്കും പോലെ, ഛെ! എന്തായാലും നല്ലൊരു ഇന്ത്യൻ വാസ്തു വിദഗ്ധനെ കണ്ടാൽ എല്ലാം ശരിയാകും. കൃത്യസ്ഥാനത്ത് കക്കൂസ് പണിയാത്തത് കൊണ്ട് എന്തുമാത്രം "നെഗറ്റീവ് എനർജി" ആണെന്നോ വീട്ടിൽ കയറുന്നത്. :) :)

കഥ നന്നായി. ആശംസകൾ.

AJU IDICULLA said...

ഇതു സത്യമായ കാര്യങ്ങളാണ് ,good