Sunday, July 26, 2015

മൊബൈൽ കുരിശ്

:: പണ്ട് ::
പള്ളിയിൽ വരുമ്പോൾ വേദപുസ്തകവും പാട്ടുപുസ്തകവും കുർബാന പുസ്തകവും എല്ലാം കൊണ്ടുവരണമെന്ന് നിർബന്ധം. ദൈവമക്കൾ അങ്ങനെ വേദപുസ്തകവും പാട്ടുപുസ്തകവും കുർബാനപുസ്തകവുമായി പള്ളിയിൽ എത്തി. പുസ്തകങ്ങൾ പ്ലാസ്റ്റിക് കവറിൽ നിന്ന് എടുക്കാതെ ദൈവമക്കൾ പള്ളിയിൽ നിന്ന് മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നെങ്കിലും ദിവരാജ്യ അവകാശികൾ എല്ലാ പുസ്ത്കവുമായിട്ടാണല്ലോ പള്ളിയിൽ വരുന്നത് എന്നതുകൊണ്ട് അച്ചൻ സന്തോഷിച്ചു...

മൊബൈൽ ഫോൺ വന്നപ്പോൾ അച്ചൻ പറഞ്ഞു, ദൈവമക്കളെ വഴി തെറ്റിക്കാൻ സാത്താൻ കൊണ്ടൂവന്നതാ മൊബൈൽ ഫോൺ, ആരും മൊബൈൽ ഫോണുമായി പള്ളിയിൽ വരരുത്.

:: ഇന്ന് ::
വേദപുസ്തകവും പാട്ടുപുസ്തകവും കുർബാനപുസ്തകവും 'ആപ്പായി' കിട്ടുന്നതുകൊണ്ട് ദൈവമക്കൾ ആപ്പ് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണുമായി പള്ളിയിൽ എത്തി. മൊബൈലിലെ ആപ്പ് തുറന്ന് അവർ കുർബാനയിൽ പങ്കെടൂത്തു. അച്ചനും ഹാപ്പി ദൈവമക്കളും ഹാപ്പി.

കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നവരെല്ലാം കുരിശൂമായി വരണമെന്ന് അച്ചൻ. വന്നവരിൽ ഭൂരിഭാഗവും കുരിശില്ലാതെ മൊബൈൽ ഫോണുമായി പള്ളിയിൽ വന്നു.

"കുരിശെവിടെ സാത്താന്റെ സന്തതികളേ?" അച്ചൻ കോപിച്ചു.

"അച്ചോ, ഈ മൊബൈലും മൊബൈലിലെ ആപ്പും പലപ്പോഴും ഞങ്ങൾക്ക് കുരിശാവാറുണ്ട്. അതുകൊണ്ട് കുരിശിന്റെ വഴിയിൽ ഞങ്ങൾ മൊബൈലുമായി വന്നോളാം...". 

സാത്താന്റെ മക്കൾ തിരിച്ചറവുകൊണ്ട് ദൈവമക്കളായി മാറുന്നത് അച്ചൻ കണ്ടൂ.

2 comments:

സുധി അറയ്ക്കൽ said...

ഹാ ഹാ.

അച്ചന്റെ തിരിച്ചറിവ്‌!!!

ajith said...

കുരിശിലേക്ക് വന്ന് മരിക്കൂ എന്നായിരുന്നു വിളി. അത് അല്പം ബുദ്ധിമുട്ടായതോണ്ട് കുഞ്ഞിക്കുരിശുകളും തൂക്കി നടക്കുന്നു, ദൈവത്തെ പറ്റിക്കാന്‍!!!