അച്ചന് മരിച്ചു സ്വര്‍ഗ്ഗവാതിക്കല്‍ ചെന്നു.പത്രോസ് സ്വര്‍ഗ്ഗവാതിക്കല്‍ ജീവന്റെ പുസ്തകവുമായി ഇരിപ്പിണ്ടു.അച്ചന് നോക്കിയപ്പോള്‍ സ്വര്‍ഗ്ഗവാതിക്കല്‍ നല്ല ക്യുവാണ് .അച്ചന് ക്യു ഒന്നുംനില്‍ക്കാതെ നേരെ പത്രോസിന്റെ മുന്നില്‍ ചെന്നു നിന്നു.അച്ചന് ഇടിച്ചു കയറിവന്നത് പത്രോസിന് ഇഷ്ട്പ്പെട്ടില്ല. ക്യുവിന്റെ അവസാനം പോയി നില്ക്കാന് പത്രോസ് പറഞ്ഞു.അത് കേള്‍ക്കാത്ത
ഭാവത്തില്‍ അച്ചന് നിന്നു.പത്രോസ് ബെല്ലമര്‍ത്തി.പെട്ടന്ന് രണ്ട് മാലാഖമാര്‍ വന്ന് അച്ചന്റെ ചെവിക്ക്പിടിച്ച് പൊക്കി ഒരേറ് കൊടുത്തു.അച്ചന് കുണ്ടി അടിച്ച് ക്യൂവിന്റെവസാനം ചെന്നു വീണു.
“കര്‍ത്താവിനെ ഒന്നു കാണട്ടടാ ...നിന്നെ ഒക്കെ കാണിച്ചു തരാം...”അച്ചന് വേദന മറന്ന് അലറി.
ആദ്യമായിട്ടാണ് ക്യുവില്‍ നില്‍ക്കുന്നത് .നാലഞ്ച് മണിക്കൂര്‍ ക്യൂവില്‍ നിന്നിട്ടാണ് അച്ചന് പത്രോസിന്റെമുന്നില്‍ എത്തിയത് .
അച്ചന് പേരും വയസ്സും സ്ഥലവും പറഞ്ഞു കൊടുത്തു.പത്രോസ് ജീവന്റെ പുസ്തകം പരിതി.ജീവന്റെ പുസ്തകം അരമണിക്കൂര്‍ അരിച്ചുപറക്കിയിട്ടും അച്ചന്റെ പേര് കണ്ടില്ല.
പത്രോസ് അച്ചനെ നോക്കി.
“അച്ചോ അച്ചന്റെ പേര് ജീവന്റെ പുസ്തകത്തില്‍ ഇല്ല.നരകത്തില്‍ പോകാന്‍ തയ്യാറെടുത്തോ ?”
അതു പറഞ്ഞതും പത്രോസ് ജീവന്റെ പുസ്തകം അടച്ചു.അച്ചന് പത്രോസിന്റെ ചെവിയുടെ അടുത്ത് ചെന്ന് മന്ത്രിച്ചു.
”പത്രോസേ ഞങ്ങള്‍ രസീത് എഴുതുന്നതുപോലെ ഇവിടെ ഓഡിറ്റ് ചെയ്യാന്‍ കൊടുക്കാത്തജീവന്റെ പുസ്തകത്തില്‍ എന്റെ പേരുണ്ടോന്ന് ഒന്നു നോക്കിക്കേ ....”
അച്ചന്റെ ധാര്‍ഷ്ട്യം പത്രോസിന് പിടിച്ചില്ല .
”അച്ചോ ഇവിടെ ഒരൊറ്റ ജീവന്റെ പുസ്തകമേ ഉള്ളൂ...” ഇതു കേട്ടയുടനെ അച്ചന് ചക്കവെട്ടിയിടുന്നതുപോലെ ബോധം മറഞ്ഞ് താഴെ വീണു.... ബോധം തെളിഞ്ഞപ്പോള്‍ അച്ചന് പതം പറഞ്ഞ് കരയാന്‍ തുടങ്ങി.
അരമന പണിഞ്ഞതും പത്ത് പള്ളി പണിതതും അമ്പത് കുരിശുപള്ളിപണിതതും നാലഞ്ച് ആശുപത്രിയും കോളേജ് പണിതതും ഒക്കെ എണ്ണിപ്പറക്കി പറഞ്ഞ് അച്ചന് വലിയവായില്‍ കരഞ്ഞു. എത്ര കരഞ്ഞിട്ടിട്ടും തന്നെ ആരും ഒന്നു നോക്കുന്നുപോലുമില്ലന്ന് അച്ചന് തോന്നി. കരഞ്ഞ്കരഞ്ഞ്
തൊണ്ടയിലെ വെള്ളം പറ്റി.
”പത്രോസേ...ഇച്ചിരി വെള്ളമെങ്കിലും എനിക്ക് തായോ...” അച്ചന്റെ
അപേക്ഷ കേട്ട് പത്രോസ് വെള്ളം കൊണ്ടു വരാന്‍ പറഞ്ഞു. വെള്ളം കൊണ്ട് വരുന്ന ആളെ അച്ചന് സൂക്ഷിച്ചുനോക്കി.-- ശവക്കുഴിവെട്ടുകാരന്‍ പാപ്പി!!.
ഇരുപത്തിനാലുമണിക്കൂറും വെള്ളമടിച്ച് കറങ്ങി നടന്ന ഇവനെങ്ങനെ സ്വര്‍ഗ്ഗത്തില്‍ എത്തി..ഇരുപത്തിനാലും പള്ളിയില്‍ കുത്തിയിരുന്ന തന്നെ നരകത്തില്‍ പറഞ്ഞുവിടുകയാണ് . പിന്നെങ്ങനെയാണ് പാപ്പി സ്വര്‍ഗ്ഗത്തില്‍ കയറിപറ്റിയത്.അച്ചന് ദേഷ്യം വന്നു.
“പത്രോസേ... കോപ്പിലെ പരിപാടിയാ നിങ്ങളെന്നോട് കാണിക്കുന്നത്. പള്ളിമേട പണിയാനും പള്ളിപണിയാനും സംഭാവന തരാത്തവനാ ഈ പാപ്പി.... സാത്താന്റെ പുറകെ പോയതുകൊണ്ട് ഞാനിവനെ തെമ്മാടിക്കുഴിയിലാ അടക്കിയത്.. തെമ്മാടിക്കുഴിയില്‍ അടക്കിയവന്‍ എങ്ങനെയാണ് സ്വര്‍ഗ്ഗത്തില്‍ എത്തിയത് ????? ”
“അച്ചനിവനെ തെമ്മാടിക്കുഴിയില്‍ അടക്കി എന്നതു കൊണ്ടുമാത്രമാണ് പാപ്പി സ്വര്‍ഗ്ഗത്തില്‍ കയറിവന്നത് “പത്രോസ് ഇതു പറഞ്ഞതും എഴുന്നേറ്റു.
“പത്രോസേ...എന്നെ എന്തിനാ നരകത്തില്‍ വിടുന്നത് എന്ന് പറഞ്ഞിട്ട് പോ..”അച്ചന് പത്രോസിനെതടഞ്ഞു.ഈ കാര്യങ്ങളൊക്കെ അറിയാവുന്നത് യോഹന്നാനാണന്നും താന്‍ പോയി യോഹന്നാനെ പറഞ്ഞ് വിടാമെന്ന് പറഞ്ഞ് പത്രോസ് പോയി.അഞ്ചു മിനിറ്റിനകം യോഹന്നാന് വന്നു.
യോഹന്നാനോടും അച്ചന് ചോദ്യം ആവര്‍ത്തിച്ചു.യോഹന്നാന് അച്ചനെ സ്വര്‍ഗ്ഗവാതിലിനോട് ചെര്‍ന്നുള്ള കമ്പ്യൂട്ടര്‍ റൂമിലേക്ക് കൊണ്ടു പോയി.അച്ചന്റെ പേരും വയസ്സും സ്ഥലവും എന്റെര്‍ ചെയ്തുകഴിഞ്ഞപ്പോള്‍ മോണീട്ടറില്‍ അച്ചന്റെ ചെയ്തികള്‍ തെളിഞ്ഞു. ചാത്തകുര്‍ബ്ബാന ചെല്ലുന്നതിന് കാശ് വാങ്ങുന്നതും ,ശവമടക്കിന് കാശുവാങ്ങുന്നതും ഒക്കെ മോണിട്ടരില്‍ തെളിഞ്ഞു.സ്കൂളില്‍ അഡ്മിഷന് കൊടുക്കുന്നതിനും മെഡിക്കല്‍ കോളേജ് അഡിമിഷനും ഒക്കെപിള്ളാരുടെ കൈയ്യില്‍ നിന്ന് കാശുവാങ്ങുന്നതും മോണിട്ടറില്‍ തെളിഞ്ഞു.
”എന്റെ എല്ലാ ചെയ്തികളും ഇതില്‍ ഉണ്ടോ ?”അച്ചന്
ചോദിച്ചു.
“ഉണ്ടല്ലോ..എല്ല്ലാം കാണണോ ?” യോഹന്നാന് ചോദിച്ചു.
”വേണ്ടാ..”അച്ചന് പറഞ്ഞു.
“മെത്രാന്റെ ചെയ്തികളും ഇതില്‍ കാണാന്‍ പറ്റുമോ?അച്ചന് ചോദിച്ചു“ഉവ്വ്..”യോഹന്നാന് പറഞ്ഞു.
“യോഹന്നാന് എനിക്കൊരു സഹായം ചെയ്യണം ....വലിയ മെത്രാച്ചന് ഇന്നോ നാളയോ എന്ന് പറഞ്ഞ് കൈയ്യാലെപ്പുറത്തെ തേങ്ങ പോലെ കിടപ്പിലാണ് .. മെത്രാച്ചന് വരുന്നതു വരെ എന്നെനരകിത്തിലോട്ട് വിടരുത്..മെത്രാച്ചന് എത്തിയാലുടനെ ഞങ്ങളൊരുമിച്ച് നരകത്തിലേക്ക് പൊയിക്കോളാം...”അച്ചന് പറഞ്ഞു.
“വലിയ മെത്രാച്ചന് നരകത്തില്‍ പോകുമെന്ന് അച്ചനെന്താ ഇത്രെ ഉറപ്പ് ?” യോഹന്നാന് ചോദിച്ചു.
അച്ചനൊന്നു ചിരിച്ചു.എന്നിട്ട് പറഞ്ഞു.”ഞാന്‍ നരകത്തില്‍ പോകുമെങ്കില്‍ വലിയ മെത്രാച്ചനും നരകത്തിലോട്ട് തന്നെ ആയിരിക്കും... ഞാന്‍ വാങ്ങിയതിന്റെ ഇരട്ടിയുടെ ഇരട്ടിയാ വലിയ മെത്രാച്ചന്‍വാങ്ങിച്ചത് ....?
വലിയ മെത്രാച്ചന് വരുന്നതും കാത്ത് അച്ചന് രണ്ടു ദിവസം സ്വര്‍ഗ്ഗവാതിക്കല്‍ കാത്തിരുന്നു.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വലിയ മെത്രാച്ചന് എത്തി.തന്നെ സ്വീകരിക്കാന്‍ മാലാഖമാരൊക്കെ
കാണുമെന്നാണ് മെത്രാന് വിചാരിച്ചിരുന്നത്.പക്ഷേ ആരും സ്വീകരിക്കാന്‍ എത്തിയില്ല. അച്ചന് വാതിക്കല് കുത്തി ഇരിക്കുന്നത് മെത്രാന് കണ്ടു.തന്നെ കണ്ടിട്ടും തന്റെ കൈ മുത്താന്‍ അച്ചന്
വരാത്തതില്‍ മെത്രാന് ശുണ്ഠി വന്നു.
മെത്രാന് അച്ചന്റെ അടുത്തു വന്നിട്ട് ചോദിച്ചു.”താനെന്താ എന്നെ
കണ്ടിട്ട് എന്റെ കൈമുത്താന്‍ വരാതിരുന്നത് ?”
“കൈ മുത്തിയിട്ടൊന്നും ഒരു കാര്യവുമില്ല...സംസാരിച്ച് നില്‍ക്കാതെ പെട്ടന്ന് പോയി ക്യുവില്‍ നിന്നാല്‍നമുക്കൊരിമിച്ച് ഇന്നു തന്നെ നമ്മുടെ സ്ഥലത്ത് പോകാം ...”
മെത്രാന് ഇടിച്ച് കയറി ക്യൂവിന്റെ മുന്നില്‍ ചെന്നു.മാലാഖമാര്‍ വലിയ മെത്രാച്ചന്റെയും ചെവിക്ക് പിടിച്ച്ക്യൂവിന്റെ പുറകില്‍ എത്തിച്ചു.ജീവന്റെ പുസ്തകത്തില്‍ വലിയ മെത്രാച്ചന്റെയും പേരില്ലായിരുന്നു. വലിയ മെത്രാച്ചനും പത്രോസിനോട് തര്‍ക്കിച്ചു.പത്രോസ് ഉടനെ തന്നെ യോഹന്നാനെ വിളിച്ചു വരുത്തി.
യോഹന്നാന് വലിയ മെത്രാച്ചനെ കമ്പ്യൂട്ടര്‍ റൂമിലേക്ക് കൊണ്ടു പോയി.അരമണിക്കൂര്‍ കഴിഞ്ഞ് കമ്പ്യൂട്ടര്‍ റൂമില്‍ നിന്ന് വലിയമെത്രാച്ചന്‍ ഇറങ്ങിവരുന്നത് അച്ചന് കണ്ടു.“എല്ലാം മുകളില്‍ ഇരുന്ന് ഒരുത്തന് കാണുന്നുണ്ട് എന്നു പറയുന്നത് സത്യമാണന്ന് എനിക്കിപ്പോഴാ അച്ചോ മനസ്സിലായത് ...” വലിയമെത്രാച്ചന്‍ അച്ചനോട് പറഞ്ഞു.
“എനിക്കത് രണ്ടു ദിവസം മുമ്പാമനസ്സിലായത് ?” അച്ചന് പറഞ്ഞു. അച്ചനും വലിയമെത്രാച്ചനും കൂടി പത്രോസിന്റെ മുന്നില്‍ ചെന്നു.തങ്ങള്‍ക്ക് കര്‍ത്താവിനെ ഒന്നു കാണണമെന്ന് പറഞ്ഞു.
കര്‍ത്താവിന്റെ അടുത്തേക്ക് യോഹന്നാന് അവരെ കൊണ്ടുപോയി.കര്‍ത്താവിന്റെ കൂടെ നില്ക്കുന്ന ആളെ കണ്ട് അച്ചനും വലിയമെത്രാച്ചനും മുഖത്തോടുമുഖം നോക്കി.യൂദ!!! കര്‍ത്താവിനെ ഒറ്റിക്കൊടുത്ത യൂദ !!!
“നിങ്ങളെന്താണ് യൂദായെ സൂക്ഷിച്ച് നോക്കുന്നത് ....” കര്‍ത്താവിന്റെ ശാന്തശബ്ദ്ദം കേട്ട് അവര്‍ കര്‍ത്താവിന്റെ മുഖത്തേക്ക് നോക്കി.
“കര്‍ത്താവേ യൂദായെ ആരാ സ്വര്‍ഗ്ഗത്തില്‍ കയറ്റി ഇരുത്തിയത് ? ഇവനല്ലിയോ കര്‍ത്താവേ, കര്‍ത്താവിനെ ഒറ്റിക്കൊടുത്തത് ..യൂദാ നരകത്തില്‍ പോയന്നാ ഞങ്ങള്‍ ഭൂമിയില്‍ പ്രസംഗിച്ചത് ...”അച്ചനും
വലിയമെത്രാച്ചനും ഒരുമിച്ചാണ് പറഞ്ഞത് ....
കര്‍ത്താവ് ഒന്നും പറയാതെ തന്റെ സിംഹാസത്തില്‍
നിന്ന് എഴുന്നേറ്റ് നിലത്തേക്ക് ഇരുന്ന് എന്തക്കയോ എഴുതാന്‍ തുടങ്ങി.അച്ചനും വലിയമെത്രാച്ചനും കര്‍ത്താവ് എഴുതുന്നത് നോക്കി.
“എന്നാലും കര്‍ത്താവേ നിന്റെ കൂടെ നടന്നിട്ടാ യൂദാ നിന്നെ ഒറ്റിക്കൊടുത്തത് “വലിയമെത്രാ ച്ചന് പറഞ്ഞു.
കര്‍ത്താവിന്റെ മുഖഭാവം മാറി.കര്‍ത്താവിന്റെ കല്ല് പിളര്‍ക്കാന്‍ ശക്തിയുള്ള ശബ്ദ്ദം ഉയര്‍ന്നു.ഭൂമികുലുങ്ങി.എവിടക്കയോ വെള്ളിടി വെട്ടി.കര്‍ത്താവിന്റെ ശബ്ദ്ദത്തിന്റെ ശക്തിയില്‍ അവരിരുവരും നരകത്തിലേക്ക് തെറിച്ചു വീണു.നരകത്തിലേക്കുള്ള വീഴ്ച്യില്‍ കര്‍ത്താവിന്റെ ശബ്ദ്ദം അവര്‍ കേട്ടു. “യൂദാ.,.മുപ്പത് വെള്ളിക്കാശിന് എന്നെ വിറ്റു എങ്കിലും അവന് പശ്ചാത്തപിച്ചു... നിങ്ങളോ ? എന്നെ വിറ്റ് കോടിക്കണക്കിന് രൂപ അല്ലേ ദിവസവും ഉണ്ടാക്കുന്നത് ?“
ഈ ചോദ്യം ഭൂമിയിലും ഉത്തരം കിട്ടാതെ മുഴങ്ങുകയാണ് ഇപ്പോഴും!!!!!!!!!!!!!
........കഥയ്ക്ക് വേണ്ടിയുള്ള ഒരു കഥമാത്രമാണിത്.........
24 comments:
Kollam
ഈശോ , നീ ഒരു പ്രസ്ഥാനം തന്നേയ് ..നിന്റെ ഉള്ളിലെ കലാകാരന് ഇപ്പോഴാ എഴുന്നേറ്റത് .........എന്തായാലും അടിപൊളി ആയിട്ടുണ്ട് .........congratulation ആന്‍ഡ് ഓള് ദ ബെസ്റ്റ് ..........
hai da,
kaddaude peranju pora.edakulla karthavine eduthumattiyal kurayekudi nannadum.achanum,methranum pinne udayum.estapettal alochiku.
pinne,kada tharakedilla.
kollam ketto
neeeeyale puliyane ketoo...enikishtamayi.....eniyum ezhuthiko njagal vazhikaaam
ഇന്നാണ് വായിചത്
നല്ല പോസ്റ്റ്. ഇഷ്ട്ടായി
കൊള്ളാം
ഇത് കൊള്ളാല്ലോ..
ഗംഭീരം എന്നല്ലാതെ എന്തുപറയാന്‍. .......സസ്നേഹം
നല്ല കാര്യം ..നന്നായി പറഞ്ഞു..കൊള്ളാം
കൊള്ളാം ഇഷ്ടമായി. . . സ്വാശ്രയ വിഷയത്തിന് മാത്രമായി ഇനി യോഹന്നാന്റെ കമ്പ്യൂട്ടറിന്റെ മെമ്മറി കപ്പാസിറ്റി കൂട്ടേണ്ടി വരും.
മനോഹരമായ ഒരു satire..മുഷിപ്പില്ലാതെ
അവതരിപ്പിച്ചു ....അഭിനന്ദനങ്ങള്‍.
ഇശോ , ശരിക്കും 'ഇശോ ' ഇങ്ങു വന്നാല്‍ ഇവരെ ഒക്കെ നേരെ അങ്ങ് എടുത്തോളും ഉടലോടെ ഇപ്പറഞ്ഞ സ്ഥലത്തേക്ക്. ഉപാധികളും വിചാരണകളും ഒന്നും ഇല്ലാതെ ..ഹ ..ഹ ...
"എല്ലാം മുകളില്‍ ഇരുന്നു ഒരാള്‍ കാണുന്നുണ്ട്" ! ഹഹ കൊള്ളാം ..
നന്നയി ഈശോ..
സാമൂഹിക പ്രസക്തി ഉള്ള നല്ലൊരു കഥ...
"എല്ലാം മുകളില്‍ ഇരുന്നു ഒരാള്‍ കാണുന്നുണ്ട്"
അഭിനന്ദനങ്ങള്‍ !!
പശ്ചാതപിക്കുക,,, പിന്നെ ആ പാപത്തിൽ നിന്നും വിട്ടു നിൽക്കുക.. അതു തന്നെ സ്വർഗ്ഗത്തിലെത്താനുള്ള വഴി.....
നല്ല കഥ... ആശംസകൾ
:)
....ഭേഷ്!!
നന്നായിട്ടുണ്ട്... വളരെ ഇഷ്ടായി...
സൂപ്പ്രായിരിക്കുന്നു..കേട്ടൊ ഭായ്
എല്ലാം മോളിലിരുന്ന് ഒരാൾ കാണുന്നുണ്ട്.....
ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
ഇതു പോലെ തന്നെ മുസ്ല്യാരും മുക്രിയും ചേർന്നൊരു കഥ കേട്ടിട്ടുണ്ട്.
നന്നായിരിക്കുന്നു കഥ.
:)
stylan story..
nannayi
Post a Comment