പത്രോസച്ചായന്‍ മരിച്ചു.പരേതനു ജീവിച്ചിരുന്നപ്പോള്‍ പ്രത്യേകിച്ച് ഒരു പണിയുംഇല്ലായിരുന്നു. നാട്ടുകാര്‍ക്കിട്ട് പണിയുക എന്നതായിരുന്നു അദ്ദേഹം വല്ലപ്പോഴുംചെയ്തിരുന്ന ഏകപണി.ഇഷ്ടം പോലെ കൃഷിയുണ്ടായിരുന്നു വെങ്കിലും അതെല്ലാംനഷ്ട്മാണന്ന് പറഞ്ഞ് നിര്‍ത്തി.പക്ഷേ പത്രോസച്ചായന്‍ വലിയ ഭക്തനായിരുന്നു.പ്രാര്ത്ഥനകേള്ക്കണമെങ്കില് പത്രോസച്ചായന്റെ പ്രാര്‍ത്ഥന കേള്‍ക്കണം.ആ പ്രാര്‍ത്ഥന ഒന്നന്നൊര പ്രാര്‍ത്ഥനയാണത് .
പത്രോസച്ചായന്റെ ആത്മാവ് സ്വര്‍ഗ്ഗലോകത്തേക്ക് വെച്ചു പിടിച്ചു.സ്വര്ഗ്ഗലോകത്തിന്റെവാതിക്കല് പത്രോസ് ജീവന്റെ പുസ്തകവുമായി ഇരുപ്പുണ്ട്.പത്രോസിനെ കണ്ടതുംനമ്മുടെ പത്രോസ് ഡയലോഗ് വിട്ടു.
“പത്രോസേ, കര്‍ത്താവ് ഒരുമാതിരി കോപ്പിലെപരിപാടിയാ എന്നോട് കാണിച്ചത്..ഇന്നലെ പ്രാര്ത്ഥിച്ചപ്പോഴെങ്കിലും ഞാന്‍ ചാവുന്നകാര്യം എന്നോടൊന്ന് പറയാമായിരുന്നു.“
സ്വര്‍ഗ്ഗവാതിക്കല്‍ ഇരിക്കുന്ന പത്രോസ്അതിന് മറുപിടി നല്കി. “എടാ പത്രോസേ നിന്റെ വിധി പെട്ടന്ന് എടുത്തതാ...നീ പ്രാര്‍ത്ഥിച്ചതിനു ശേഷമാ നിന്നെ തിരികെ വിളിക്കാന്‍ കര്‍ത്താവ് ഉത്തരവിട്ടത് “
നമ്മുടെ പത്രോസ് തലേദിവസം കര്‍ത്താവുമായിട്ടുള്ള സംഭാഷണം ഓര്‍ത്തു.
“കര്‍ത്താവേ,നീ എന്റെ കഷ്ടപ്പാട് കാണുന്നില്ലേ... എല്ലാമങ്ങ് നഷ്ടമാണ് ..ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് ..അരിക്കൊക്കെ തീ പിടിച്ച വിലയാണ് "
“നീ എന്താ പത്രോസേ നെല്ലുകൃഷി നിര്‍ത്തിയത് .... അതുണ്ടായിരുന്നെങ്കില്‍ വിലയ്ക്ക്അരി വാങ്ങേണ്ടായിരുന്നല്ലോ ?”
“നെല്ലുകൃഷി നഷ്ടമാ കര്‍ത്താവേ...ഒരു പ്രയോജനവും ഇല്ല.. കണ്ടപ്പണിക്ക് ആളേയും കിട്ടാനില്ല...”
“ശരി പത്രേസേ... അരിക്ക് വിലകൂടിയപ്പോള്‍ പരാതി പറഞ്ഞ നീ റബറിനു വിലകൂടിയപ്പോള്‍ എന്താ പരാതി പറയാതിരുന്നത് ?”
“അതു പിന്നെ കര്‍ത്താവേ ....റബര്‍ തിന്നാന്‍ കൊള്ളത്തില്ലല്ലോ...?”
“നിനക്കത് ഓര്‍മ്മവേണം.... നീ എന്താണ് പറമ്പൊന്നും കി ളയ്ക്കാഞ്ഞത് ....?”
“പറമ്പ് കിളയ്ക്കുന്നത് നഷ്ടമാ കര്‍ത്താവേ.. അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല..”
“പറമ്പൊക്കെ കിളയ്ക്കാതിരുന്നാല്‍ എങ്ങനെ വെള്ളം ഭൂമിയില്‍ താഴും...?”
“അതൊന്നും എനിക്കറിയില്ല കര്‍ത്താവേ...?”
പിന്നെ അങ്ങൊട്ടും ഇങ്ങോട്ടും പറഞ്ഞതൊന്നും നമ്മുടെ പത്രോസിന് ഓര്‍മ്മ വന്നില്ല.
പത്രോസച്ചായന്‍ കര്‍ത്താവിന്റെ പത്രോസിന്റെ അടുത്ത്ചെന്നു.എന്താണ് ഇന്നലെരാത്രിയില്‍ നടന്നതെന്ന് അറിയണമല്ലോ?
“പത്രോസേ,കര്‍ത്താവും നഷ്ടകച്ചവടം നിര്‍ത്തി.ഓക്സിജനും വലിച്ചെടുത്ത് നീ ഭൂമിയില്ജീവിക്കുന്നതു കൊണ്ട് ഒരു പ്രയോജനവും ഇല്ലന്നാ കര്‍ത്താവ് പറയുന്നത്.നീ ഭൂമിയില്‍ജീവിക്കുന്നത് നഷ്ടമാണന്നാ കര്‍ത്താവ് പറഞ്ഞത് ... നിന്നെ കൊണ്ട് ഒരു പ്രയോജനവുംഇല്ലന്ന് ...” ജീവന്റെ പുസ്തകം അടച്ചു വെച്ചുകൊണ്ട് പത്രോസ് പറഞ്ഞു
6 comments:
കൊള്ളാം... :)
kollam
സ്വര്‍ഗ്ഗ കവാടത്തില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട് പ്രക്ഷേപണം ചെയ്തതിന് നന്ദി
sakave,
chumathe manushane nirashapeduthale.payaya a kariyamappaledae kada onnu thirithi ezhuthe.nannavum.
നന്നായിട്ടുണ്ട്.
കളര്‍ ചെയിഞ്ച് വായനക്ക് ചെറിയ അലോസരമുണ്ടാക്കുന്നുണ്ട്,
എന്തിനാ “കുഞ്ഞികഥ” എന്ന വിശേഷണം
adipoli........
Post a Comment