വയസ്സായ അയാളുടെ ആഗ്രഹമായിരുന്നു സ്വര്‍ണ്ണപ്പല്ല് വെക്കണമെന്ന് .മക്കളറിയാതെഅയാള്‍ സ്വര്‍ണ്ണപ്പല്ല് വെച്ചു.അതു വെച്ച് കഴിഞ്ഞതുമുതല്‍ അയാള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.അയാള്‍ പൊട്ടിച്ചിരിക്കുമ്പോള്‍ സ്വര്‍ണ്ണപ്പല്ല് വെട്ടിത്തിളങ്ങും.താന്‍ മരിച്ചുകഴിയുമ്പോള്‍ തന്റെ തലയും താടിയും തമ്മില്‍ കെട്ടരുതെന്ന് അയാള്‍മരിക്കുന്നതിനു മുമ്പ് മക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.മരിച്ചപ്പോള്‍ അയാളുടെ ആഗ്രഹംപോലെ മക്കള്‍ ചെയ്തു.
അയാള്‍ യമലോകത്ത് എന്നും എഴുന്നേറ്റാലുടന്‍ കണ്ണാടിയില്‍ നോക്കി തന്റെപല്ലിന്റെ ഭംഗി ആസ്വദിക്കും.ഒരു ദിവസം അയാള്‍ യമലോകത്തുനിന്ന് താഴേക്ക്നോക്കിയപ്പോള്‍ സെമിത്തേരിയില്‍ തന്റെ കല്ലറ പൊളിച്ചിട്ടിരിക്കുന്നത്കണ്ടു.തന്റെ ശരീരം ചാക്കില്‍ കെട്ടി തെങ്ങില്‍ ചുവട്ടില്‍ വെച്ചിരിക്കു ന്നത് അയാള്‍ കണ്ടു.ഏകമകന്‍ കല്ലറപൊളിച്ച് മാര്‍ബിള്‍ ഇടുകകയായിരുന്നു.അയാള്‍തന്റെ കൂട്ടു കാരെ വിളിച്ച് മാര്‍ബിള്‍ ഇടുന്ന തന്റെ കല്ലറ വിളിച്ച് കാണിച്ചു.അയാളുടെകൂട്ട് ആത്മാക്കള്‍ക്ക് അയാളുടെ പൊങ്ങച്ചം ഇഷ്ടമല്ലായിരുന്നു.”ചത്തിട്ടും പൊങ്ങച്ചംകളയാത്തവന്‍ “കൂട്ട് ആത്മാക്കള്‍ പരസ്പരം പറഞ്ഞ് ചിരിച്ചു.
പിറ്റേന്ന് എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കിയ അയാള്‍ ഞെട്ടിപ്പോയി.വായില്‍ സ്വര്‍ണ്ണപ്പല്ല് ഇല്ല. അയാള്‍ സെമിത്തേരിയിലെ തെങ്ങില്‍ ചുവട്ടിലേക്ക് നോക്കി.അയാളുടെ രണ്ടുമൂന്ന് പല്ല് അവിടെ കിടപ്പുണ്ടായിരുന്നു. ആര്‍ക്കും വേണ്ടാത്ത പല്ല് !!
3 comments:
തെക്കേടന്‍ കൊള്ളാം,ഇനിയും എഴുതുക.:)
ആശയം നല്ലത്....
പക്ഷേ, എഴുത്ത് ശരിയായില്ല...
Nannayitund
Post a Comment