Friday, February 8, 2008

വാര്‍ത്ത :

നഗരത്തില്‍ പാര്‍ട്ടിയുടെ മഹാസമ്മേളനം നടക്കുന്നു.നാട്ടിലെല്ലാം കമാനങ്ങള്‍ഉയര്‍ന്നു. ചാനലുകളില്‍ സമ്മേളനം ലൈവായി കാണിച്ചു.പത്രങ്ങളില്‍ സമ്മേളനത്തിന്റെ വാ‍ര്‍ത്തകളായിരുന്നു അധികവും.സമാപനദിവസം എത്തി.സമാപനത്തിന്മുന്നോടിയായി പടുകൂറ്റന്‍ പ്രകടനം നടക്കുന്നു. അയാള്‍ പ്രകടനം ലൈവായിപാര്‍ട്ടിചാനലില്‍ കാണുകയായിരുന്നു.പ്രകടനത്തിന്റെ മുന്‍‌നിര സമ്മേളന വേദിയില്‍പ്രവേശിച്ചയുടനെ നേതാവ് സമ്മേളനത്തിന്റെ ഉത്ഘാടന പ്രസംഗം ആരംഭിച്ചു.

നേതാവിന് മണിക്കൂറുകള്‍ക്കകം ഗുരുവായൂരില്‍ കൊച്ചുമകന്റെ ചോറൂണിന് എത്തണമായിരുന്നു. നേതാവിന്റെ തീപ്പൊരി പ്രസംഗംകേട്ട് അയാള്‍ കോള്‍മയര്‍ കൊണ്ടു.പെട്ടന്ന് അയാളുടെ നെഞ്ചൊന്നു പിടഞ്ഞു.ശ്വാസം എടുക്കാ‍നാവാതെ അയാള്‍പിടഞ്ഞു.നിമിഷങ്ങള്‍ക്കകം അയാളുടെ വീടിന്റെ പടിക്കല്‍ ആംബുലന്‍സ് എത്തി.സൈറണ്‍ ഇട്ടുകൊണ്ട് ആംബുലന്‍സ് പാഞ്ഞു.വാഹനങ്ങള്‍ വഴിമാറി. പക്ഷേപാര്‍ട്ടിപ്രകടനം കഴിഞ്ഞിരുന്നില്ല.ആംബുലസിന്റെ വഴിമുടങ്ങി.അയാള്‍ ശ്വാസത്തിനായിപിടഞ്ഞു.

നേതാവ് പ്രസംഗം നിര്‍ത്തി കാറില്‍ കയറി.അണികള്‍ നേതാവിനു വേണ്ടി വഴിമാറി.പ്രകടനം മുറിച്ച് നേതാവിന്റെ കാറിന് വഴിയൊരുക്കി.നേതാവിന്റെ കാറ് നൂറ്റമ്പതില്‍ഗുരുവായൂര്‍ക്ക് പാഞ്ഞു. നേതാവിന്റെ കാറിന്റെ പുറകേ ആംബുലന്‍സും പ്രകടനത്തിന്റെഇടയിലേക്ക് കയറി. നിമിഷങ്ങള്‍ക്ക കം എവിടെനിന്നെക്കയോ കല്ലുകള്‍ പാഞ്ഞുവന്നു.

പിറ്റേന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്ത പാര്‍ട്ടി സമ്മേളനത്തെക്കുറിച്ചായിരുന്നു.നേതാവ് കൊച്ചുമകന് ചോറൂണ് നടത്തുന്ന പടം എല്ലാപത്രങ്ങളുടെയുംആദ്യ പേജില്‍ തന്നെ ഉണ്ടായിരുന്നു. അയാളെക്കുറിച്ചുള്ള വാര്‍ത്തയും പത്രങ്ങളില്‍ഉണ്ടായിരുന്നു.ചരമപേജില്‍ ആയിരുന്നുവെന്നു മാത്രം.

4 comments:

Meenakshi said...

കുഞ്ഞിക്കഥ നന്നായി ഇഷ്ടപ്പെട്ടു. നിയമങ്ങള്‍ നമ്മുടെ നേതാക്കന്‍മാര്‍ക്കും മന്ത്രിമാര്‍ക്കും ബാധകമല്ല. അപകടമേഖല എന്നെഴുതിവച്ചിരിക്കുന്നിടത്തുപോലും മന്ത്രിമാര്‍ 100 ലും 150 ലും വേഗത്തില്‍ പാഞ്ഞു പോകുന്നു. നേതാക്കന്‍മാര്‍ ചര്‍ദ്ദിക്കുന്നതെല്ലാം ന്യായീകരിക്കാന്‍ നടക്കുന്നവര്‍ വായിച്ചിരിക്കേണ്ട കഥ.

നവരുചിയന്‍ said...

നല്ല വിഷയം മാഷെ . പക്ഷെ കഥ യുടെ ഒഴുക്ക് ഇടക്ക് മുറിയുന്നുണ്ടോ എന്ന് സംശയം

ദിലീപ് വിശ്വനാഥ് said...

കഥ കൊള്ളാം.

പൊറാടത്ത് said...

good