Saturday, June 30, 2012

ബ്രൗസർ

സോഫ്റ്റ്‌വെയർ സപ്പോർട്ട് ചെയ്യുന്ന കോൾ സെന്ററിലേക്കു വന്ന ഫോൺ.വിളിക്കുന്നത് ഒരു ചേച്ചി.ഫോൺ എടുക്കുന്നതും ഒരു ചേച്ചി

"ഹലോ സോഫ്റ്റ്‌വെയർ സപ്പോർട്ട് സെക്ഷൻ അല്ലേ?"

"അതെ"

"ഞന്ങൾക്ക് നിന്ങടെ സോഫ്റ്റ്‌വെയർ കിട്ടുന്നില്ല"

"ഒരു സെക്കൻഡ്... സൈറ്റിന്റെ അഡ്രസ് ഒന്നു പറഞ്ഞേ..."

"www. ................."

"അവിടേ റേഞ്ച് ഇല്ലന്ന് തോന്നുന്നു.. നിന്ങൾ പറയുന്നത് ശരിക്ക് ക്ലിയർ ആകുന്നില്ല... ആ സൈറ്റ് അഡ്രസ് ഒന്നുകൂടി ഒന്ന് പറഞ്ഞേ..."

"www. ................."

"സൈറ്റ് ഇവിടെ കിട്ടുന്നുണ്ടല്ലോ.."

"ഇവിടെ കിട്ടുന്നില്ല... നിന്ങൾ ആരെയെങ്കിലും ഇന്ങോട്ടൊന്ന് വിടണം..."

"നിന്ങൾ ഏത് ബ്രൗസർ ആണ് ഉപയോഗിക്കുന്നത്.."

"എന്തോന്നാ ചോദിക്കുന്നത്..."

"ചേച്ചി ഏത് ബ്രൗസറാ ഉപയോഗിക്കുന്നത്...മോസില്ല അല്ലിയോ"

"ഞാനിപ്പം ഏത് ഉപയോഗിച്ചാൽ നിനക്ക് എന്താ... നിന്ങടെ സൈറ്റ് കിട്ടുന്നില്ല എന്നതാ എന്റെ പ്രശ്നം... അതിനു വേണ്ടാത്തതൊക്കെ എന്തിനാ ചോദിക്കുന്നത്?"

"എന്റെ ചേച്ചീ..ഞാൻ വേണ്ടാത്തത് എന്താ ചോദിച്ചത്??ഫയർഫോക്സ് ആണോ ക്രോം ആണോ ചേച്ചി ഉപയോഗിക്കൂന്നത്"

"ഞാൻ പേരൊന്നും നോക്കാറില്ല..അതൊക്കെ അറിഞ്ഞിട്ട് എന്തിനാ?ഞാനിപ്പം ഏത് ഉപയോഗിച്ചാലും കൊച്ചിനെന്താ കൊഴപ്പം?"

"സൈറ്റ് ഏത് ബ്രൗസറിലാ ഓപ്പണാക്കിയത് എന്നാ ചോദിക്കുന്നത്..."

"അതൊന്നും എനിക്കറിയില്ല.... അതെന്ങനാ അറിയുന്നത്.."

"ചേച്ചി സൈറ്റിന്റെ അഡ്രസ് ഒരിടത്ത് ടൈപ്പ് ചെയ്തില്ലേ.... സൈറ്റ് ഓപ്പൺ ആയി വരുന്ന ആ വിൻഡോ ഇല്ലിയോ... അതിന്റെ പേരാ ബ്രൗസർ.."

"ഹൊ!!! അതായിരുന്നോ ബ്രൗസർ...എനിക്കിതിന്റെ പേരൊന്നും അറിയില്ല"

"ചേച്ചി ആ ഡെസ്ക്ടോപ്പിലൊന്ന് നോക്കിക്കേ.. ചേച്ചി അവിടേ നിന്ന് ക്ലിക്ക് ചെയ്ത് സൈറ്റ് ടൈപ്പ് ചെയ്യാനായി ഒരു വിൻഡോ എടുത്തില്ലിയോ..അവിടെ അതിന്റെ പേര് കാണും.."

"ഞാനൊന്നു നോക്കട്ട്.."

"ചേച്ചി ക്ലിക്ക് ചെയത് നീല വട്ടത്തിൽ തീ കത്തി നിൽക്കുന്നതുപോലെയുള്ളതിലാണോ അതോ നീല വട്ടത്തിനു ചുറ്റും പച്ച മഞ്ഞ ചുവപ്പ് കളർ പറ്റിപ്പിടിച്ചിരിക്കുന്നതാണോ അതോ നീല കളറിൽ e എന്ന് എഴുതിയതിന്റെ ചുറ്റും മഞ്ഞ കളറിൽ ഒറ്റു വലയം ഉള്ളതാണോ?"

"തീ കത്തി നിൽക്കുന്നതുപോലെയുള്ളതാണ്.."

"ആ ബ്രൗസറിന്റെ പേര് മോസില്ല ഫയർഫോക്സ് ..."

"ഇപ്പം സൈറ്റ് വന്നു.. ഇനി പ്രശ്നം  വരുവാണങ്കിൽ വിളിക്കാം..."

"ശരി ചേച്ചീ..."

4 comments:

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

ഹഹഹ.....രസകരം....ആശംസകള്‍....

Pheonix said...

ഇഷ്ടപ്പെട്ടു...ഇപ്പോഴും സിസ്റ്റം ഉപയോഗിക്കുന്നവരില്‍ ഇമ്മാതിരി ആളുകള്‍ ധാരാളം.

സുധി അറയ്ക്കൽ said...

നീല വട്ടത്തിൽ തീ കത്തി നിൽക്കുന്നതുപോലെയുള്ളതിലാണോ അതോ നീല വട്ടത്തിനു ചുറ്റും പച്ച മഞ്ഞ ചുവപ്പ് കളർ പറ്റിപ്പിടിച്ചിരിക്കുന്നതാണോ അതോ നീല കളറിൽ എ എന്ന് എഴുതിയതിന്റെ ചുറ്റും മഞ്ഞ കളറിൽ ഒറ്റു വലയം ഉള്ളതാണോ?////////////////
ഹ ഹ ഹ .ബ്രൗസർ പോലും.

സുധി അറയ്ക്കൽ said...

നീല വട്ടത്തിൽ തീ കത്തി നിൽക്കുന്നതുപോലെയുള്ളതിലാണോ അതോ നീല വട്ടത്തിനു ചുറ്റും പച്ച മഞ്ഞ ചുവപ്പ് കളർ പറ്റിപ്പിടിച്ചിരിക്കുന്നതാണോ അതോ നീല കളറിൽ എ എന്ന് എഴുതിയതിന്റെ ചുറ്റും മഞ്ഞ കളറിൽ ഒറ്റു വലയം ഉള്ളതാണോ?////////////////
ഹ ഹ ഹ .ബ്രൗസർ പോലും.