കല്യാണം കഴിയുന്നതുവരെ ജ്യോതി ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നു.പശുവിന് പോച്ചപറിക്കാന്‍ പറമ്പില്‍ പോവുകയും രാവിലെതോറും പാല് വീടുകളില്‍ കൊണ്ടുകൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു പെണ്‍കുട്ടി.പെട്ടന്ന് ഒരു ദിവസം അവളുടെ കല്യാണം കഴിഞ്ഞു.തെക്ക് എവിടയോ ഉള്ളഒരു നാടകക്കാരനാണ് അവളെ കെട്ടിയതെന്ന് പറയുന്നത് കേട്ടു.
രണ്ടു വര്‍ഷത്തിനു ശേഷം ആദ്യപ്രസവത്തിന് നാട്ടില്‍ എത്തിയപ്പോഴാണ് വീണ്ടും അവളെക്കുറിച്ച്
കേള്‍ക്കുന്നത് .നാടക കമ്പിനി പൂട്ടിയതുകൊണ്ട് അവളുടെ കെട്ടിയവന്‍ അണ്ടിഫാക്‍ടറിയില്‍ അണ്ടിതല്ലാന്‍ പോവുകയാണത്രെ.പെറ്റ് എഴുന്നേറ്റ് പോയിട്ട് അവളെക്കുറിച്ച് കുറേ നാളത്തേക്ക് ഒന്നും കേട്ടില്ല.പത്തുവര്‍ഷത്തിനു ശേഷമാണ് ജ്യോതിലക്ഷ്‌മി വീണ്ടും നാട്ടില്‍ എത്തിയത്.അവളുടെ കൂടെ അവളുടെ ഭര്‍ത്താവും രണ്ടുപെണ്‍കുട്ടികളും പുതിയ കാറില്‍ നിന്ന് ഇറങ്ങി.അവളിപ്പോള്‍ വെറും ജ്യോതി അല്ല.അനേകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജ്യോതിലക്ഷ്‌മി എന്ന ജ്യോതിഷ ആണ് !!!
ഏതോ അമ്പലത്തിലെ ആസ്ഥാന ജ്യോതിഷ ആണത്രെ!!!!
ജ്യോതിഷ വിധിപ്രകാരം ഏതോ മുതലാളിയുടെ ഭാര്യയുടെ മാറാരോഗം അവള്‍ അല്ല ജ്യോതിലക്ഷ്‌മി മാറ്റികൊടുത്തതുകൊണ്ട് ആ മുതലാളി അവള്‍ക്ക് പുതിയ കാറ് വങ്ങിച്ച് നല്‍കിയതാണത്രെ !കുറച്ച്
ദിവസങ്ങള്‍ക്ക് ശേഷം ആ മുതലാളി ജ്യോതിലക്ഷ്‌മിക്ക് പുതിയ വീട് വങ്ങിച്ച് കൊടുത്തു. ജ്യോതിലക്ഷ് മിയുടെ വീടിനു മുന്നില്‍ ആളുകള്‍ ക്യു നില്‍ക്കാന്‍ തുടങ്ങി.വീട്ടിലെ പ്രശ്നങ്ങള്‍ക്കും, കച്ചവടപ്രശ്ന ങ്ങള്‍ക്കും , ദാമ്പത്യ പ്രശ്നങ്ങള്‍ക്കും എന്നു വേണ്ട എല്ലാത്തിനും ജ്യോതിലക്ഷ്‌മി പ്രശ്നപരിഹാരം നല്‍കാന്‍ തുടങ്ങി.ടിവി ചാനലില്‍ ജ്യോതിലക്ഷ്‌മി തന്നെക്കുറിച്ച് പരസ്യം നല്‍കി.ഒരു ടിവി ചാനലിന് അങ്ങോട്ട് പണം നല്‍കി ജ്യോതിഷ പരിപാടി നടത്താന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല.
പെട്ടന്ന് ഒരു ദിവസം നാട്ടിലെ പ്രശ്നപരിഹാരം നിര്‍ത്തി ജ്യോതിലക്ഷ്‌മി ദുബായില്‍ എത്തി.എങ്ങനെ
അവിടെ എത്തിയന്ന് ആര്‍ക്കും അറിയില്ല.പ്രശസ്‌ത ജ്യോതിഷ പണ്ഡിതയും ജെം സ്പെഷലിസ്റ്റും ആയജ്യോതിലക്ഷ്‌മി ദുബായില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു എന്ന് ടിവിയില്‍ പരസ്യം വന്നു. ദുബായില്‍ ചെന്നപ്പോള്‍ ജ്യോതിലക്ഷ്‌മി ജെം സ്പെഷലിസ്റ്റും ആയി.!!! പ്രശ്‌നപരിഹാരത്തിന് ആളുകള്‍ഇടിച്ചിടിച്ച് നില്‍ക്കുകയാണത്രെ !ജ്യോതിലക്ഷ്‌മിയുടെ പ്രശ്നപരിഹാരം നിര്‍ദ്ദേശ പ്രകാരം അനേകര്‍ക്ക്വീടൊക്കെ കിട്ടിയന്ന് പറയുന്നത് കേട്ടു.
കഴിഞ്ഞ ദിവസംഏതോ അറബിയുടെ പ്രശ്‌നപരിഹാരത്തിനു പോയിട്ട് വരുന്ന വഴി സ്വിച്ച് ഓഫ്ചെയ്തിരുന്ന മൊബൈല്‍ ജ്യോതിലക്ഷ്‌മി ഓണ്‍ ചെയ്തു.നാട്ടില്‍ നിന്ന് ഒരേ നമ്പരില്‍ നിന്ന് ഇരുപ തോളം മിസ്‌ഡ്‌കോള്‍ എത്തിയതായി മെസേജ് വന്നു.അതവളുടെ നാട്ടിലെ വീട്ടിലെ നമ്പരായിരുന്നു. അവളതില്‍തിരിച്ച് വിളിച്ചു എങ്കിലും ആരും എടുത്തില്ല.ജ്യോതിലക്ഷ്‌മി റൂമില്‍ എത്തിയപ്പോള്‍ നാലഞ്ചു ആളുകള്‍ഉണ്ടായിരുന്നു.അവരുടെ പ്രശ്നം നാട്ടില്‍ ഒരു വീട് ഇല്ലാത്തതായിരുന്നു.അവര്‍ക്ക് പ്രശ്‌ന പരിഹാരംനല്‍കുന്നതിനിടയില്‍ നാട്ടില്‍ നിന്ന് മകളുടെ ഫോണ്‍ കോള്‍...“അമ്മേ ഞങ്ങളെ മുതലാളി വീട്ടില്‍ നിന്ന്ഇറക്കി വിട്ടു...കാറും കൊണ്ടുപോയി...ഞങ്ങളിപ്പോള്‍ ഒരു കടത്തിണ്ണയില്‍ ആണമ്മേ... വീടുണ്ടാക്കാനുള്ളകാശ് ആയങ്കില്‍ തിരിച്ചു വാ അമ്മേ...” ജ്യോതിലക്ഷ്‌മി ഒന്നും പറയാതെ ഫോണ്‍ വെച്ചിട്ട് മുന്നിലിരിക്കുന്നവര്‍ക്ക് പ്രശ്നപരിഹാര ചാര്‍ത്ത് എഴുതി.
4 comments:
കഥ ഇഷ്ടമായി....
Kollaam
thudarnnum ezhuthuka..
actually i culdnt understnd anything..
നല്ല കഥ..
Post a Comment