അയാള്‍ ചേളാവുകച്ചവടക്കാരനായിരുന്നു.ചന്തദിവസങ്ങളില്‍ അയാള്‍ വഴിവക്കിലിരുന്നു സാദങ്ങള്‍ വിലക്കെടുക്കും.അയാളുടെ കച്ചവടം ലാഭത്തില്‍നിന്ന് ലാഭത്തിലേക്ക് കുതിച്ചു.തലച്ചുമടായി സാദനങ്ങള്‍ ചന്തകളില്‍ എത്തിച്ചിരുന്നഅയാള്‍ ഒരു കാളവണ്ടി വാങ്ങി.കാളവണ്ടിയില്‍ നിന്ന് ചരക്കുലോറികളിലേക്കുള്ള മാറ്റം പെട്ടന്നായിരുന്നു.മലഞ്ചരക്കുകള്‍അയാള്‍ സ്വന്തം നിലയില്‍ കയറ്റിയയക്കാന്‍ തുടങ്ങി.സ്വന്തമായി ഫാക്ടറികളും തുടങ്ങി.അയാള്‍ മകനെ എംബിഎപഠിക്കാന്‍ വിദേശത്ത് വിട്ടു.മകന്‍ വിദേശത്തെ പഠിപ്പെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അയാള്‍ ബിസിനസ്സ്എല്ലാം മകനെ ഏല്‍പ്പിച്ചു.
അവന്‍ താന്‍ പഠിച്ച മാനേജ്‌മെന്റ് തത്വങ്ങള്‍ ബിസിനസ്സില്‍ പ്രയോഗിക്കാന്‍ തുടങ്ങി.അവന്റെ പ്രയോഗത്തിന്അനുസരിച്ച് ബിസിനസ്സ് പടവലങ്ങപോലെ വളരാന്‍ തുടങ്ങി.ബാലസ്സ് ഷീറ്റിലെ നഷ്ടക്കണക്കുകള്‍ വര്‍ദ്ധിച്ചു.വീട്ജപ്തി ചെയ്യാനുള്ള നോട്ടീസ് എത്തിയപ്പോള്‍ അവന്‍ വിഷക്കുപ്പിയുമായി ഇറങ്ങി നടന്നു.അയാള്‍ തന്റെ പഴയചേളാവുമായി വഴിവക്കിലേക്ക് നടന്നു.അവന്‍ പഠിച്ച് മാനേജ്‌മെന്റ് തത്വങ്ങളില്‍ ജീവിതപാഠങ്ങള്‍ ഇല്ലായിരുന്നു.എന്നാല്‍അയാള്‍ക്ക് ജീവിതപാഠങ്ങള്‍ വളരെ ഏറെയായിരുന്നു
No comments:
Post a Comment