മത്തായി ചേട്ടനു തന്റെ ഇളയ മകളുടെ കല്യാണം ബിഷപ്പിനെ കൊണ്ട് നടത്തിപ്പിക്കണം(ആശീർവദിപ്പിക്കണം) എന്ന് വലിയ ആഗ്രഹം. ചേട്ടൻ ചെന്ന് ഇടവക വികാരിയെ കണ്ട് കാര്യം പറഞ്ഞു.
കല്യാണം ചിന്ങമാസത്തിൽ ആയതുകൊണ്ട് ബിഷപ്പുമാരൊക്കെ നേരത്തെ ബുക്കായി കഴിഞ്ഞിരിക്കൂം എന്നൊക്കെ അച്ചൻ പറഞ്ഞു.
തനിക്ക് കിട്ടാനുള്ളത് കുറയുമെന്നോ മറ്റോ കരുതിയാണ് അച്ചൻ തന്നെ നിരുത്സാഹപ്പെടൂത്തുന്നതന്ന് മത്തായി ചേട്ടൻ കരുതി. അവസാനം ചേട്ടന്റെ നിർബന്ധത്തിനു അച്ചൻ വഴന്ങി.
ഒന്നന്നൊര മണിക്കൂർ ഫോൺ വിളിച്ച് വിളിച്ച് അവസാനം അച്ചൻ കല്യാണ ദിവസം രാവിലെ 10.30 മുതൽ ഉച്ച്യക്ക് 12.00 മണി ഫ്രി ആയ ഒരു ബിഷപ്പിനെ കണ്ടത്തി. അച്ചൻ ഉടനെ മത്തായി ചേട്ടനെ വിളിച്ചു.
"മത്തായിച്ചോ ഒരു ബിഷപ്പിനെ ആ സമയത്ത് ഫ്രിയായി കിട്ടിയിട്ടുണ്ട്. പക്ഷേ കൈമുത്തല്പം* കൂടും"
"എത്രാണങ്കിലും കൊടുക്കാം അച്ചോ.എന്റെ വലിയ ആഗ്രഹമാ അച്ചോ. അച്ചനറിയാമല്ലോ ആ കറിയാച്ചൻ അവന്റെ മോടെ കല്യാണം നടത്തിയത് ബിഷപ്പിനെ കൊണ്ടാ. അപ്പോ എന്റെ മോടെ കല്യാണം അച്ചന്മാരെകൊണ്ട് നടത്തിപ്പിച്ചാൽ ആൾക്കാരെന്ത് പറയും... എന്നാലും എത്ര ആവും അച്ചോ കൈമുത്ത്??"
"ഒരു പതിനഞ്ച് ഇരുപതെങ്കിലും ആവും മത്തായിച്ചോ?"
"അതെന്താ അച്ചാ ഇത്രയും കാശ്?"
"അതേ, ഈ ബിഷപ്പ് 'എൻആർഐ കം മാനേജ്‌മെന്റ് ക്വോട്ടായിൽ മൂന്നരക്കോടീ കൊടുത്ത് ബിഷപ്പ് സ്ഥാനം വാന്ങിയ ആളാ. കൊടുത്ത കാശ് എത്രയും പെട്ടന്ന് തിരിച്ചു പിടിക്കാൻ ആരാണങ്കിലും നോക്കീല്ലേ മത്തായിച്ചാ???"

***********************
*കൈമുത്ത് - ബിഷപ്പിനു നൽകുന്ന പ്രതിഫലം
No comments:
Post a Comment