ദുബായിലെ ഒരു ഷെയ്ക്കിന് മുടിഞ്ഞ പനിയും ,ദേഹത്ത് വേദനയുമായിട്ട് ആശുപത്രിയില്‍ കൊണ്ടു ചെന്നു.ഷെയ്ക്കിന് നില്‍ക്കാനും വയ്യ,ഇരിക്കാനുംവയ്യ,കിടക്കാനുംവയ്യ ..റ്റോട്ടലി ഒന്നിനും രണ്ടിനും വയ്യ.ഡോക്ടര്‍മാര്‍അവസാനം രോഗം കണ്ടുപിടിച്ചു.ഷെയ്ക്കിന്റെ കിഡ്നി അടിച്ചുപോകാറായിരിക്കുന്നു. എത്രയും പെട്ടന്ന് കിഡ്നിമാറ്റി വച്ചില്ലങ്കില്‍ ഷെയ്ക്കിന്റെ ജീവിതം കട്ടപ്പുക.ഷെയ്ക്കിന് പറ്റിയ കിഡ്നി തിരക്കി പത്രത്തില്‍ പരസ്യംകൊടുത്തിട്ടും ഒരു പ്രയോജനവുമില്ല.തനിക്ക് ഒരു കിഡ്നി തരുന്നവന് എത്ര ദിര്‍ഹം വേണമെങ്കിലും കൊടുക്കാമന്ന്പറഞ്ഞിട്ടും പറ്റിയ കിഡ്നി കിട്ടിയില്ല.ഷെയ്ക്കിന് പറ്റിയ കിഡ്നി തേടി ഷെയ്ക്കിന്റെ ഡ്രൈവര്‍ കുട്ടപ്പന്‍ കേരളത്തിലേക്ക്വിട്ടു.കേരളത്തില്‍ കിഡ്നിക്ക് ഒക്കെ ഭയങ്കര വിലയാണന്ന് കുട്ടപ്പന്റെ വാചകമടയില്‍ വീണ ഷെയ്ക്ക് കിഡ്നിഅന്വേഷിക്കാന്‍ വേണ്ടിമാത്രം കുട്ടപ്പന് അഞ്ചുലക്ഷം ദിര്‍ഹം കൊടുത്തു.
കുട്ടപ്പന്‍ കേരളത്തിലെത്തി അന്വേഷണം തുടങ്ങി.തന്റെ കൂട്ടുകാരനായ തങ്കപ്പന്റെ കിഡ്നി ഷെയ്യ്ക്കിന് ചേരുമെന്ന് കുട്ടപ്പന്‍ മനസ്സിലാക്കി.കുട്ടപ്പന്‍ ഡാവടിച്ച് തങ്കപ്പന്റെ കൂടെ കൂടി.കണ്ടത്തിന്‍ വരമ്പില്‍വെള്ളമടിച്ച് ഇരിക്കുമ്പോള്‍ കുട്ടപ്പന്‍ തങ്കപ്പന് ചൂണ്ടയിട്ടു.തങ്കപ്പന്റെ ഒരു കിഡ്നി തന്റെ ഷെയ്ക്കിന്കൊടുത്താല്‍ ഷെയ്യ്ക്ക് പത്തുലക്ഷം രൂപയും ഒരുവിസയും കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ജീവിതാവസാനം വരെ പന്നിമലര്‍ത്തിയാലും പത്തുലക്ഷത്തിന്റെ പത്തിലൊന്നുപോലും കിട്ടത്തില്ലന്ന് മനസ്സിലായതങ്കപ്പന്‍ വെയ്‌റ്റിട്ട് നിന്നു.അമേരിക്കയിലെ ഒരു സായ്പ്പ് തന്റെ കിഡ്നിക്ക് പതിനഞ്ചു ലക്ഷം രൂപ പറഞ്ഞന്ന്തങ്കപ്പനങ്ങ് അടിച്ചു.പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ പതിനഞ്ച് ലക്ഷം.തങ്കപ്പന്‍ വിലകയറ്റുമ്പോള്‍കുട്ടപ്പനും സന്തോഷം കൂടുതല്‍ തുക ഷെയ്ക്കിന്റെ കൈയ്യില്‍ നിന്ന് അടിച്ചുമാറ്റാമല്ലോ?
കുട്ടപ്പന്‍ തങ്കപ്പനേയും കൂട്ടി വിമാനം കയറി.ഗള്‍ഫിലെ ചൂടടിച്ചപ്പോള്‍ തങ്കപ്പന് ഉടനെ വീട്ടില്‍പോകണം.തങ്കപ്പനും ഷെയ്ക്കും തമ്മില്‍ സംസാരിച്ചു.തങ്കപ്പന്‍ ഒരു ഫുള്‍ അടിച്ചുകൊണ്ടാണ്തങ്കപ്പന്റെ സംസാരം എന്നതുകൊണ്ട് തങ്കപ്പന്‍ പറയുന്നത് ഷെയ്ക്കിനും ഷെയ്ക്ക് പറയുന്നത്തങ്കപ്പനും മനസ്സിലായി.(ഏത് ?).തങ്കപ്പന്‍ ഒരു ഡിമാന്റും കൂടി വച്ചു.തനിക്ക് വിസയൊന്നും വേണ്ടമാസാമാസം ഒരു പതിനായിരം രൂപ നാട്ടിലോട്ട് അയച്ചു തന്നാല്‍ മതി.അതുകേട്ട് കുട്ടപ്പനുംഹാപ്പിയായി.മാസാമാസം പതിനായരത്തിനും കമ്മീഷന്‍ അടിക്കാമല്ലോ ?
തങ്കപ്പനെ ആശുപത്രിയിലാക്കി.കിഡ്‌നി എടുക്കാന്‍ വന്ന ഡോക്ടറുമായി തങ്കപ്പന്‍ കമ്പിനി അടിച്ചു.ഷെയ്ക്കിന്റെ എടുത്തുമാറ്റുന്ന കിഡ്നിക്ക് ഒരു പ്രയോജനവുമില്ലന്ന് ഡോക്ടറില്‍ നിന്ന് തങ്കപ്പന്‍ മനസ്സിലാക്കി.“ഏതായാലും കിഡ്നിയല്ലിയോ ഡോക്ടറേ..അത് വെറുതെ കളയേണ്ട..തന്നില്‍ നിന്ന് എടുക്കുന്നകിഡ്നിക്ക് പകരം അതവിടെ വെച്ചോ...”എന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ അതിനങ്ങ് സമ്മതിച്ചു.ചേതമില്ലാത്ത ഒരുപകാരം എന്നേ ഡോക്ടറതിനെ കണ്ടുള്ളു.തങ്കപ്പന്റെ ഒരുകിഡ്നി എടുത്ത് ഷെയ്ക്കിനുംഷെയ്ക്കിന്റെ ഫ്യൂസായിതുടങ്ങിയ കിഡ്നി എടുത്ത് തങ്കപ്പനും വെച്ചു.ഒരു പെട്ടി പണവുമായി തങ്കപ്പന്‍നാട്ടിലേക്ക് കയറി.കുട്ടപ്പന്‍ തങ്കപ്പന്റെ കയ്യില്‍നിന്നും ഷെയ്ക്കിന്റെ കയ്യില്‍ നിന്നും കമ്മീഷന്‍ കണക്ക്പറഞ്ഞ് വാങ്ങി.
നാട്ടിലെത്തി രണ്ടുമാസം കഴിഞ്ഞിട്ടും മാസംതോറും അയച്ചുതരാമെന്ന് പറഞ്ഞ് പതിനായിരും രൂപകാണാതായപ്പോക്ക് തങ്കപ്പന്‍ അറബിയെ വിളിച്ചു.അറബിയുടെ ഫോണ്‍നമ്പര്‍ നിലവിലില്ലന്ന്മറുപിടി കിട്ടി.കുട്ടപ്പനെ വിളിച്ചപ്പോള്‍ കുട്ടപ്പന്‍ ഓട്ട് ഓഫ് കവറേജ്.തന്നെ കുട്ടപ്പനും ഷെയ്ക്കുംപറ്റിക്കുകയാണന്ന് തങ്കപ്പന് തോന്നി.പാലും കടക്കുവോളം നാരായണാ നാരായണാ...പാലം കടന്നിട്ട് കൂരായണ കൂരായണ.തങ്കപ്പന്‍ അടുത്ത ഫ്ലൈറ്റില്‍ ടിക്കറ്റ് എടുത്ത് ഗള്‍ഫില്‍ എത്തി.കുട്ടപ്പനേയും ഷെയ്ക്കിനേയും അന്വേഷിച്ചു.ഷെയ്ക്കിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ ഇട്ടിരിക്കുവാണത്രെ!!!കുട്ടപ്പനെ അറബിപിള്ളാര് ഇടിച്ച് ചമ്മന്തിപരുവമാക്കിആശുപത്രിയിലും ഇട്ടിരിക്കുവാണന്ന് കുട്ടപ്പന്റെ കൂട്ടുകാര്‍ പറഞ്ഞു.
ഷെയ്ക്കിനെ എന്തിനാണ് അറസ്റ്റ് ചെയ്തതന്ന്‍ തങ്കപ്പന്‍ അന്വേഷിച്ചു. ആശുപത്രിയില്‍നിന്ന് വീട്ടിലെ ത്തിയതിന്റെ പിറ്റേദിവസം നടക്കാനിറങ്ങിയ ഷെയ്ക്ക് തിരക്കേറിയ എയര്‍പോര്‍ട്ട് റോഡിലെ വെയ്റ്റിംങ്ങ് ഷെഡിന്റെ തൂണില്‍ ചാരി മൂത്രം ഒഴിച്ചത്രെ.ഷെയ്ക്കിനെ പോലീസ് കൈയ്യോടെ പിടിച്ച് അകത്തിട്ടു.
നാട്ടിലേക്കുള്ള യാത്രയില്‍ തങ്കപ്പന്‍ ചിന്തിച്ചു.ഏതായാലും ഷെയ്യ്ക്കിന് രാത്രിയില്‍ ഇറങ്ങി നടക്കാന്‍തോന്നാഞ്ഞത് എന്താണ് ?വീട്ടില്‍ തിരിച്ചെത്തിയ തങ്കപ്പന്‍ ഷേയ്ക്കിന് ഒരു എഴുത്ത് എഴുതി.പത്ത്ലക്ഷം രൂപതന്നാല്‍ കിഡ്നി തിരിച്ചു നല്‍കാം.ഒരാഴ്ച കഴിഞ്ഞപ്പോള്‍ അറബിയുടെമറുപിടി എത്തി.ഇരുപതുലക്ഷം തരാം..ഉടനെ വന്ന് തങ്കപ്പന്റെ കിഡ്നി തിരിച്ചെടുത്തിട്ട് തന്റെകിഡ്നി തിരികെതരിക.ആക്രി കച്ചവടം തനിക്ക് നല്‍കിയ ബുദ്ധിയെ തങ്കപ്പന്‍ മനസ്സാലെ അഭിനന്ദിച്ചു.ആക്രികച്ചവടം നടത്തുയതുകൊണ്ടാണല്ലോ ഷെയ്ക്കിന്റെ അടിച്ചുപോയിതുടങ്ങിയ കിഡ്നി എടുത്ത് വയ്ക്കാന്‍ തോന്നിയത് .!!!!!!!!!!!
Showing posts with label തട്ടിപ്പ് കഥ. Show all posts

Saturday, June 21, 2008
Sunday, June 8, 2008
ഓര്‍ക്കൂട്ട് ആല്‍ബത്തിലെ ഫോട്ടോ :
തന്റെ ഓര്‍ക്കൂട്ടിലെ റീസന്റ്‌ലി വിസിറ്റേഴ്‌സില്‍ വളരെ നാളുകളായി അയാളുടെ പേര് കിടക്കുന്നതു കണ്ടുകൊണ്ടാണ് അവള്‍ അയാളുടെ പ്രൊഫൈലില്‍ കയറി നോക്കിയത്. പ്രൊഫൈല്‍ വായിച്ചിട്ടുംഅയാള്‍ ആരാണന്ന് അവള്‍ക്ക് മനസ്സിലായില്ല.അയാളുടെ ആല്‍ബത്തില്‍ ചെന്ന് നോക്കിയിട്ടുംപ്രയോജനമില്ലായിരുന്നു.തമിഴ്‌നടന്‍ വിജയിന്റെ ഫോട്ടോകള്‍ ആയിരുന്നു അതില്‍.അയാളുടെ സ്ക്രാപ്പ്ബുക്ക് നോക്കാന്‍ ശ്രമിച്ചെങ്കിലും അവിടേയും പരാജയമായിരുന്നു.അയാളുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്‍ക്ക്,അവരവര്‍ അയച്ചിട്ടുള്ള സ്ക്രാപ്പ് മാത്രമേ അവരവര്‍ക്ക് അതില്‍ വായിക്കാന്‍ പറ്റുമായിരുന്നുള്ളു.
കുറച്ചുനാളുകള്‍ക്ക് ശേഷം അയാളുടെ ഒരു "hai" സ്ക്രാപ്പ് വന്നു ,കൂടെ ഒരു ഫ്രണ്ട് റിക്വസ്റ്റും.അവള്‍ ആ ഫ്രണ്ട് റിക്വസ്റ്റ് accept ചെയ്ത് അയാളുടെ ഫ്രണ്ട് ആയി. അയാളുടെ ഫ്രണ്ട്ഷിപ്പ് സ്ക്രാപ്പുകള്‍ അവള്‍ക്ക് വന്നുകൊണ്ടിരുന്നു.അവളും അതിനെല്ലാം തിരിച്ചും സ്ക്രാപ്പ് ചെയ്തു.അവളോട് അയാള്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു.അവള്‍ ഫോണ്‍ നമ്പര്‍ സ്ക്രാപ്പ് ചെയ്തുടനെ അയാള്‍ വിളിച്ചു.സെല്‌ഫോണിലൂടെ അവരെന്നും സംസാരിച്ചു.അയാള്‍ തന്റെ ഒരു നല്ല ഫ്രണ്ടാണന്ന് അവള്‍ കരുതി.അവളുടെ ഒരു ഫോട്ടോ അയാള്‍ ചോദിച്ചപ്പോള്‍അവള്‍ ആദ്യം ഒഴിഞ്ഞുമാറി.അവള്‍ തന്റെ പ്രൊഫൈലില്‍ ചേര്‍ത്തിരുന്നത് ഒരുകുഞ്ഞിന്റെ പടം ആയിരുന്നു.ഫോട്ടോ അവളുടെ ആല്‍ബത്തില്‍ ഇട്ടാല്‍ മതിയന്ന്‍ അയാള്‍ പറഞ്ഞപ്പോള്‍ കൂടുതലൊന്നും അവള്‍ആലോചിച്ചില്ല.അവള്‍ തന്റെ കളര്‍ ഫോട്ടോ ഓര്‍ക്കൂട്ട് ആല്‍ബത്തിലേക്ക് അപ്‌ലോഡ് ചെയ്തു.
ഓര്‍ക്കൂട്ട് ആല്‍ബത്തിലേക്ക് അവള്‍ തന്റെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്നു.അവളുടെഫോട്ടോകള്‍ വളരെ സുന്ദരമാണന്ന് പറഞ്ഞ് സ്‌ക്രാപ്പുകള്‍ വന്നകൊണ്ടിരുന്നു.അവളുടെ പത്തിരുപത്ഫോട്ടോകള്‍ ആല്‍ബത്തില്‍ ആയതിനു ശേഷം അയാളുടെ സ്ക്രാപ്പുകള്‍ നിലച്ചു.അവള്‍ അയാളുടെനമ്പരിലേക്ക് വിളിച്ചു നോക്കിയപ്പോള്‍ നമ്പര്‍ നോട്ട് ഇന്‍ യൂസ് !.അയാളെവിടെ പോയി ?
ഇന്റ്‌ര്‍നെറ്റിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുത്ത സെക്സി ചിത്രങ്ങളെക്കുറിച്ച് ഒരു വാരികയില്‍ വന്ന ലേഖനം വായിച്ച അവള്‍ ഞെട്ടിപ്പോയി.ആ ലേഖനത്തോട് അനുബന്ധിച്ച്കൊടുത്തിരുന്ന ചിത്രങ്ങളില്‍ ഒന്ന് അവളുടേത് ആയിരുന്നു.

Labels:
ഓര്‍ക്കൂട്ട് കഥ,
തട്ടിപ്പ് കഥ,
പെണ്‍ദുരന്ത കഥ
Monday, April 28, 2008
ജ്യോതിലക്ഷ്‌മി എന്ന ജ്യോതിഷ
കല്യാണം കഴിയുന്നതുവരെ ജ്യോതി ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നു.പശുവിന് പോച്ചപറിക്കാന്‍ പറമ്പില്‍ പോവുകയും രാവിലെതോറും പാല് വീടുകളില്‍ കൊണ്ടുകൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു പെണ്‍കുട്ടി.പെട്ടന്ന് ഒരു ദിവസം അവളുടെ കല്യാണം കഴിഞ്ഞു.തെക്ക് എവിടയോ ഉള്ളഒരു നാടകക്കാരനാണ് അവളെ കെട്ടിയതെന്ന് പറയുന്നത് കേട്ടു.
രണ്ടു വര്‍ഷത്തിനു ശേഷം ആദ്യപ്രസവത്തിന് നാട്ടില്‍ എത്തിയപ്പോഴാണ് വീണ്ടും അവളെക്കുറിച്ച്
കേള്‍ക്കുന്നത് .നാടക കമ്പിനി പൂട്ടിയതുകൊണ്ട് അവളുടെ കെട്ടിയവന്‍ അണ്ടിഫാക്‍ടറിയില്‍ അണ്ടിതല്ലാന്‍ പോവുകയാണത്രെ.പെറ്റ് എഴുന്നേറ്റ് പോയിട്ട് അവളെക്കുറിച്ച് കുറേ നാളത്തേക്ക് ഒന്നും കേട്ടില്ല.പത്തുവര്‍ഷത്തിനു ശേഷമാണ് ജ്യോതിലക്ഷ്‌മി വീണ്ടും നാട്ടില്‍ എത്തിയത്.അവളുടെ കൂടെ അവളുടെ ഭര്‍ത്താവും രണ്ടുപെണ്‍കുട്ടികളും പുതിയ കാറില്‍ നിന്ന് ഇറങ്ങി.അവളിപ്പോള്‍ വെറും ജ്യോതി അല്ല.അനേകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജ്യോതിലക്ഷ്‌മി എന്ന ജ്യോതിഷ ആണ് !!!
ഏതോ അമ്പലത്തിലെ ആസ്ഥാന ജ്യോതിഷ ആണത്രെ!!!!
ജ്യോതിഷ വിധിപ്രകാരം ഏതോ മുതലാളിയുടെ ഭാര്യയുടെ മാറാരോഗം അവള്‍ അല്ല ജ്യോതിലക്ഷ്‌മി മാറ്റികൊടുത്തതുകൊണ്ട് ആ മുതലാളി അവള്‍ക്ക് പുതിയ കാറ് വങ്ങിച്ച് നല്‍കിയതാണത്രെ !കുറച്ച്
ദിവസങ്ങള്‍ക്ക് ശേഷം ആ മുതലാളി ജ്യോതിലക്ഷ്‌മിക്ക് പുതിയ വീട് വങ്ങിച്ച് കൊടുത്തു. ജ്യോതിലക്ഷ് മിയുടെ വീടിനു മുന്നില്‍ ആളുകള്‍ ക്യു നില്‍ക്കാന്‍ തുടങ്ങി.വീട്ടിലെ പ്രശ്നങ്ങള്‍ക്കും, കച്ചവടപ്രശ്ന ങ്ങള്‍ക്കും , ദാമ്പത്യ പ്രശ്നങ്ങള്‍ക്കും എന്നു വേണ്ട എല്ലാത്തിനും ജ്യോതിലക്ഷ്‌മി പ്രശ്നപരിഹാരം നല്‍കാന്‍ തുടങ്ങി.ടിവി ചാനലില്‍ ജ്യോതിലക്ഷ്‌മി തന്നെക്കുറിച്ച് പരസ്യം നല്‍കി.ഒരു ടിവി ചാനലിന് അങ്ങോട്ട് പണം നല്‍കി ജ്യോതിഷ പരിപാടി നടത്താന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല.
പെട്ടന്ന് ഒരു ദിവസം നാട്ടിലെ പ്രശ്നപരിഹാരം നിര്‍ത്തി ജ്യോതിലക്ഷ്‌മി ദുബായില്‍ എത്തി.എങ്ങനെ
അവിടെ എത്തിയന്ന് ആര്‍ക്കും അറിയില്ല.പ്രശസ്‌ത ജ്യോതിഷ പണ്ഡിതയും ജെം സ്പെഷലിസ്റ്റും ആയജ്യോതിലക്ഷ്‌മി ദുബായില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു എന്ന് ടിവിയില്‍ പരസ്യം വന്നു. ദുബായില്‍ ചെന്നപ്പോള്‍ ജ്യോതിലക്ഷ്‌മി ജെം സ്പെഷലിസ്റ്റും ആയി.!!! പ്രശ്‌നപരിഹാരത്തിന് ആളുകള്‍ഇടിച്ചിടിച്ച് നില്‍ക്കുകയാണത്രെ !ജ്യോതിലക്ഷ്‌മിയുടെ പ്രശ്നപരിഹാരം നിര്‍ദ്ദേശ പ്രകാരം അനേകര്‍ക്ക്വീടൊക്കെ കിട്ടിയന്ന് പറയുന്നത് കേട്ടു.
കഴിഞ്ഞ ദിവസംഏതോ അറബിയുടെ പ്രശ്‌നപരിഹാരത്തിനു പോയിട്ട് വരുന്ന വഴി സ്വിച്ച് ഓഫ്ചെയ്തിരുന്ന മൊബൈല്‍ ജ്യോതിലക്ഷ്‌മി ഓണ്‍ ചെയ്തു.നാട്ടില്‍ നിന്ന് ഒരേ നമ്പരില്‍ നിന്ന് ഇരുപ തോളം മിസ്‌ഡ്‌കോള്‍ എത്തിയതായി മെസേജ് വന്നു.അതവളുടെ നാട്ടിലെ വീട്ടിലെ നമ്പരായിരുന്നു. അവളതില്‍തിരിച്ച് വിളിച്ചു എങ്കിലും ആരും എടുത്തില്ല.ജ്യോതിലക്ഷ്‌മി റൂമില്‍ എത്തിയപ്പോള്‍ നാലഞ്ചു ആളുകള്‍ഉണ്ടായിരുന്നു.അവരുടെ പ്രശ്നം നാട്ടില്‍ ഒരു വീട് ഇല്ലാത്തതായിരുന്നു.അവര്‍ക്ക് പ്രശ്‌ന പരിഹാരംനല്‍കുന്നതിനിടയില്‍ നാട്ടില്‍ നിന്ന് മകളുടെ ഫോണ്‍ കോള്‍...“അമ്മേ ഞങ്ങളെ മുതലാളി വീട്ടില്‍ നിന്ന്ഇറക്കി വിട്ടു...കാറും കൊണ്ടുപോയി...ഞങ്ങളിപ്പോള്‍ ഒരു കടത്തിണ്ണയില്‍ ആണമ്മേ... വീടുണ്ടാക്കാനുള്ളകാശ് ആയങ്കില്‍ തിരിച്ചു വാ അമ്മേ...” ജ്യോതിലക്ഷ്‌മി ഒന്നും പറയാതെ ഫോണ്‍ വെച്ചിട്ട് മുന്നിലിരിക്കുന്നവര്‍ക്ക് പ്രശ്നപരിഹാര ചാര്‍ത്ത് എഴുതി.

Friday, April 4, 2008
പ്രണയ മാര്‍ക്കറ്റിംങ്ങ് :
മൊബൈലിലേക്ക് അറിയാത്ത നമ്പരില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ വന്നപ്പോള്‍ അയാളത് കാര്യമാക്കിയില്ല .പിന്നീട് തുടര്‍ച്ചയായി ആ നമ്പരില്‍ നിന്നു തന്നെ മിസ്‌ഡ്കോള്‍ വന്നു തുടങ്ങിയപ്പോള്‍ അതാരാണന്ന് അറിയണമെന്ന് അയാള്‍ക്ക് തോന്നി.മൊബൈലില്‍ നിന്ന് വിളിക്കാതെ കോയിന്‍ ഫോണില്‍ നിന്ന് ആ നമ്പരിലേക്ക്വിളിച്ചു.രാഗാദ്രമായ പെണ്‍ശബ്ദ്ദം കേട്ട് അയാള്‍ക്ക് വാക്കുകള്‍ വഴിമുട്ടി.
രണ്ടു ദിവസം കഴിഞ്ഞിട്ട് അയാള്‍ മൊബൈലില്‍ നിന്ന് അവളെ വിളിച്ചു.അതൊരു തുടക്കമായിരുന്നു. അവളുടെ പ്രണയാദ്രമായ ശബ്ദ്ദം കേള്‍ക്കാന്‍ അയാള്‍ കാത്തിരുന്നു.അയാള്‍ക്ക് പ്രണയം അസ്ഥികളില്‍ പിടിച്ചു തുടങ്ങി.അവര്‍ ബീച്ചിലും, റസ്റ്റൊറന്റിലും , പാര്‍ക്കിലും സ്വപ്നങ്ങള്‍ പങ്കുവെച്ചു .
ഒരു ദിവസം അസ്തമനസൂര്യന്റെ നിഴലില്‍ കടല്‍ക്കരയില്‍ അവളുടെ മടിയില്‍ തലവെച്ച് കിടക്കു മ്പോള്‍ അയാള്‍ അവളോട് ചോദിച്ചു .”നീ എന്താ എന്നെ ഇഷ്ട്പ്പെട്ടത് ?” അവള്‍ സ്നേഹപൂര്‍വ്വം കഷണ്ടി ആക്രമിച്ചു തുടങ്ങിയ അയാളുടെതലയില്‍ പ്രണയപൂര്‍വ്വം വിരലുകള്‍ ഓടിച്ചു .അയാള്‍ക്ക് തന്റെ കഷണ്ടി തലയോട്ആദ്യമായി അമര്‍ഷം തോന്നി.അവള്‍ക്ക് നിതംബം മറഞ്ഞ് കിടക്കുന്ന തലമുടിയായിരുന്നു ഉള്ളത് .
“നമുക്ക് ഹെയര്‍ ഫിക്സിംങ്ങ് നടത്തിയാലോ ചേട്ടാ ?” അയാളുടെ തലയില്‍ തഴുകി കൊണ്ട് അവള്‍ പ്രണയ പൂര്‍വ്വം അയാളുടെ കാതില്‍ ചോദിച്ചു .അവളുടെ ചോദ്യംഅയാളുടെ ചങ്കില്‍ തറച്ചു. പലയി ടത്തുനിന്നും കടം വാങ്ങിച്ച് ‘കുട്ടപ്പാസ് ഹെയര്‍ ഫികിസിംങ്ങി‘ല്‍ പോയി തലയില്‍ ഹെയര്‍ വെച്ച് അയാള്‍ കുട്ടപ്പനായി.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് അയാള്‍ പട്ടണത്തില്‍ ചെന്നപ്പോള്‍ അവള്‍ മറ്റൊരാളുടെകൂടെ നില്‍ക്കുന്നു.അയാള്‍ കൂട്ടുകാരോട് അവളെക്കുറിച്ച് പറഞ്ഞു .അവളെ പലരോടൊപ്പം കണ്ടതായി കൂട്ടുകാര്‍ അയാളോട് പറഞ്ഞു . അവളോടൊപ്പം കണ്ടആണുങ്ങളെല്ലാം കഷണ്ടിക്കാരായിരുന്നു. തകര്‍ന്ന മനസ്സോടെ ഇരിക്കുന്ന അയാള്‍ക്ക് ഒരു കല്ല്യാണക്കുറി കിട്ടി.അതവളുടെ കല്ല്യാണക്കുറി ആയിരുന്നു.അതില്‍ അവളുടെ പേരിനു താഴെ അവളുടെ ജോലിയും എഴുതിയിട്ടുണ്ടായിരുന്നു. “സെയില്‍സ് മാനേജര്‍,കുട്ടപ്പാസ് ഹെയര്‍ ഫിക്‍സിംങ്ങ് “

Thursday, November 1, 2007
മിസ്‌ഡ് കോള്‍
രാവിലെ എഴുന്നേറ്റപ്പോള്‍ അവള്‍ മൊബൈല്‍ എടുത്തുനോക്കി.പത്തു മിസ്‌ഡ് കോള്‍.എല്ലാം ഒരു നമ്പരില്‍ നിന്നുതന്നെയാണ്.അവള്‍ക്ക് ആ നമ്പര്‍ ആരുടെയാണന്ന് അറിയില്ലായിരുന്നു.പിറ്റേന്ന് രാവിലെയും ആ നമ്പരില്‍ നിന്നുതന്നെ മിസ്‌ഡ് കോള്‍ കണ്ടപ്പോള്‍അവള്‍ ആ നമ്പരിലേക്ക് തിരിച്ചൊരു മിസ്‌ഡ് കോള്‍ വിട്ടു.പിന്നെ മുതല്‍ രാത്രിയില്‍വന്നുകൊണ്ടിരുന്ന മിസ്‌ഡ് കോള്‍ പകല്‍ സമയത്തും വന്നുതുടങ്ങി.മിസ്‌ഡ് കോള്‍വന്നാ ലുടന്‍ തന്നെ തിരിച്ചും അവള്‍ മിസ്‌ഡ് കോള്‍ അയച്ചുതുടങ്ങി.അവള്‍ക്കുംഅതൊരു രസമായിരുന്നു.മിസ്‌ഡ് കോളിനുവേണ്ടി അവള്‍ കാത്തിരിക്കാന്‍ തുടങ്ങി.
മിസ്‌ഡ് കോള്‍ മെസ്സേജായി മാറി.അവള്‍ക്ക് മെസ്സേജ് ഫ്രി ആയിരുന്നു.മൊബൈല്‍നിര്‍ത്താതെ ബെല്ലടിച്ചപ്പോള്‍ അവള്‍ നോക്കി.അത് ആ മിസ്‌ഡ് കോള്‍ നമ്പരില്‍നിന്നായിരുന്നു.അവളത് അറ്റന്‍ഡ് ചെയ്തു.ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ചിരപരിചയക്കാരെപ്പോലെ ആയി.അവന്‍ ആവിശ്യപ്പെട്ടപ്പോള്‍ അവനെ കാണാനാ യിഅവള്‍ അവന്‍ പറഞ്ഞയിടത്ത് എത്തി.പിന്നീട് പലയിടത്തുവച്ചും അവര്‍ കണ്ടുമുട്ടി.
അവനവളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.ഒരു പരിഭ്രമവും ഇല്ലാതെ അവള്‍ കടന്നുചെന്നു.അവന്‍ അവള്‍ക്കാ യി ഒരുക്കിയ വലയില്‍ അവള്‍ കുരുങ്ങി.ക്യാമറകണ്ണുകള്‍ മിഴിതുറന്നത് അവളറിഞ്ഞില്ല.പിന്നീട് അവന്‍ ആവിശ്യപ്പെടുമ്പോഴെല്ലാം അവള്‍ക്ക് പോകേണ്ടിവന്നു.അങ്ങനെ മിസ്‌ഡ് കോള്‍ വഴി അവള്‍ ‘കോള്‍’ ഗേള്‍ ആയി. മിസ്‌ഡ് കോള്‍ വഴി തന്റെ ജീവിതം‘മിസ് ‘ ആയന്നവള്‍ക്ക് മനസ്സിലായി.

പെണ്‍ദുരന്ത കഥ,
മൊബൈല്‍ കഥ
Tuesday, October 30, 2007
ആമയുടെ ഓട്ടം
കാട്ടില്‍ നടന്ന ഓട്ടമത്സരത്തില്‍ ആമ ഒന്നാമതെത്തി.എല്ലാവരും ആമയെ പ്രശംസിച്ചു.ഒന്നാം സ്ഥാനം നേടിയതിന് ആമയ്ക്ക് ആമനാട്ടിലെ ആമരാജാവ് രണ്ടുലക്ഷം രൂപപ്രഖ്യാപിച്ചു.തന്റെ തോല്‍വി മുയലിന് വിശ്വസിക്കാന്‍ സാധിച്ചില്ല.ഓട്ടത്തിനിടയ്ക്ക് കിടന്നുറങ്ങിയതുകൊണ്ടാണ് മുയല്‍ തോറ്റതെന്ന് ചാനലുകാര്‍ വാര്‍ത്ത കൊടുത്തു.മുയലിന്റെ തോല്‍വിയെക്കുറിച്ച് വാര്‍ത്തയില്‍ ചര്‍ച്ച് ചെയ്ത് ചാനലുകാര്‍ വാര്‍ത്തയുടെ സമയം തികച്ചു.കോഴ വാങ്ങിച്ച്മുയല്‍ തോറ്റുകൊടുക്കുകയായിരുന്നു വെന്ന് ചിലര്‍ ആരോപിച്ചു. ദിവസവും അഞ്ചു ഗ്ലാസ് ദീപംചായ കുടിക്കുന്നതാണ് തന്റെ വിജയ രഹസ്യം എന്ന് ആമ പറഞ്ഞു. ഉത്തേജക മരുന്ന് പരിശോധനഫലം വന്നപ്പോള്‍ ആമ പിടിയിലായത് ചാനലില്‍ വാര്‍ത്തയായില്ല. കാരണം ചാനലുകാര്‍ക്ക് മുയലിന്റെ ആത്മഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യണമായിരുന്നു.
Wednesday, October 17, 2007
കുടുംബബിസ്‌നസ്സ്
അയാളുടെ കുടുംബം പണ്ടുമുതലേ ‘ബ്ലേഡ് കമ്പിനി’ നടത്തിപ്പുകാരായിരുന്നു.എന്നാല്‍ അയാളുടെ മകന് അതില്‍ താല്പര്യം ഇല്ലായിരുന്നു.മകനൊരുആശുപത്രി പണിയാന്‍ തുടങ്ങിയപ്പോള്‍,മകന്‍ കുടുംബത്തിന്റെ ബിസ്‌നസ്സ് പാരമ്പര്യം നഷ്ടപ്പെടുത്തുന്നതില്‍ അയാള്‍ ദു:ഖിച്ചു.“ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും”എന്ന് മകന്‍ പറഞ്ഞതയാള്‍ക്ക് മനസ്സിലായില്ല.ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ അയാളുടെ ദു:ഖം മാറി.മകന്റെ ബിസ്‌നസ്സുംതങ്ങളുടെ കുടുംബബിസ്‌നസ്സും ഒന്നുതന്നെയാണല്ലോ?“ആളുകളെ അറക്കല്‍”!!!!!!!!!
ജനസേവകന്‍
ഏറ്റവും മികച്ച ജനസേവകനുള്ള അവാര്‍ഡ് അയാള്‍ക്കായിരുന്നു.ആ അവാര്‍ഡ് അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും ലഭിക്കുകയില്ലായിരുന്നു.കാരണം ആഅവാര്‍ഡ് ഏര്‍പ്പെടുത്തിയത് തന്നെ അയാളായിരുന്നു. അയാളുടെ അമ്മായിയപ്പ്നും,അളിയന്റെ ചേട്ടനും ,അയാളുടെ ഡ്രൈവറും ആയിരുന്നുഅവാര്‍ഡ് കമ്മറ്റിയംഗങ്ങള്‍.
അവാര്‍ഡുദാന സമ്മേളനത്തില്‍വെച്ച് അയാള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.അതിനുശേഷം അയാള്‍ തന്റെ ജനസേവനം അക്കമിട്ട് നിരത്തി.അയാള്‍വളരെ ചെറുപ്പം മുതലേ ജനങ്ങളെ സേവിക്കാന്‍ തുടങ്ങി യതാണത്രെ!!!അയാള്‍ തന്റെ ആദ്യ സേവനത്തെക്കുറിച്ച് വിവരിച്ചു.അഞ്ചാം വയസ്സില്‍ ഇഡലി തിന്നുകൊണ്ടിരുന്ന അയാളുടെ മുന്നിലേക്ക് അന്ധനായ ഭിക്ഷക്കാരന്‍ പിച്ചച്ചട്ടിയുമായി വന്നപ്പോള്‍ പിച്ചക്കാരന് രണ്ട്ഇഡലി കൊടുത്തുകൊണ്ടാണത്രെ അയാള്‍ തന്റെ ജനസേവനം തുടങ്ങിയത്. ഇഡലി കൊടുത്തിട്ട് പിച്ചക്കാരന്റെ പിച്ചച്ചട്ടിയില്‍ നിന്ന് പണംകൈയ്യിട്ട് വാരിയത് അയാള്‍ പറഞ്ഞില്ല.

Sunday, October 14, 2007
ഉപദേശി
പല ജോലികള്‍ ചെയ്തിട്ടും രക്ഷപെടാഞ്ഞിട്ടാണ് അയാള്‍ വാറ്റ് തുടങ്ങിയത്.വീട്ടിലിരുന്നു വാറ്റ് നടത്താനാവാത്തതുകൊണ്ട് അയാള്‍ ആറ്റരികിലേക്ക് തന്റെ വാറ്റ് പ്ലാന്റ് മാറ്റിസ്ഥാപിച്ചു. വാറ്റികുപ്പിയിലാക്കി ആറ്റില്‍ മുക്കിയിട്ടു.ആവിശ്യക്കാര്‍ വരുമ്പോള്‍ മുങ്ങിയെടുത്തുകൊടുത്തു.ആറ്റില്‍ മുങ്ങിയപ്പോള്‍ അടിത്തട്ടിലെ മണലയാള്‍ കണ്ടു.അന്നുമുതല്‍അയാള്‍ മണല്‍ വാരലും തുടങ്ങി.
ഒരു ദിവസം വാറ്റികൊണ്ടിരുന്ന അയാളെ പോലീസ് പിടിച്ചു.ജയിലില്‍ നിന്ന് തിരിച്ചുവന്ന അയാള്‍ ഉപദേശിയായി.വാറ്റിനേക്കാള്‍ ലാഭമുള്ള പണിയാണ് ഇതെന്ന് അയാള്‍ക്ക്മനസ്സിലായി.തനിക്ക് എന്തേ നേരത്തെ ഈ ബുദ്ധി തോന്നിയില്ലന്ന് അയാള്‍ ചിന്തിച്ചു.

Sunday, October 7, 2007
ദയാവധം
അമ്മച്ചി കുളിമുറിയില്‍ തെന്നിവീണ് നടുവൊടിഞ്ഞു.മക്കളെല്ലാം ലോകത്തിന്റെ പല ഭാഗത്തുനിന്ന് ഓടിയെത്തി. അമ്മച്ചിയെ ശുശ്രൂഷിക്കാന്‍ അവര്‍ ഇടിച്ചിടിച്ച് നിന്നു.പത്തു ദിവസം കഴിഞ്ഞിട്ടും അമ്മച്ചി മരിക്കുന്ന ലക്ഷണമൊന്നുമില്ല.മക്കളെല്ലാം ഒന്നിച്ചു കൂടി.അവര്‍ ഇന്റെര്‍നെറ്റില്‍ പരതി.’സഗാണ്ട’ എന്ന രാജ്യത്തെ കുറിച്ച് അവരറിഞ്ഞു.അവര്‍ അമ്മച്ചിയെകൊണ്ട് അവിടേക്ക് പോയി.
അമ്മച്ചിക്ക് വിദഗ്ദ ചികിത്സ നല്‍കാനായിരിക്കും ’സഗാണ്ട’യില്‍ കൊണ്ടുപോയതെന്ന് നാട്ടുകാര്‍ വിചാരിച്ചു.പാവം നാട്ടുകാര്‍ക്കറിയില്ലല്ലോ ’സഗാണ്ട’യില്‍ ദയാവധം നിയമവിധേയമാണന്ന്.

Subscribe to:
Posts (Atom)