Thursday, May 1, 2008
അച്ചനും വലിയമെത്രാനും പിന്നെ യൂദായും
Sunday, March 9, 2008
ന്യായവിധി :
പത്രോസച്ചായന്‍ മരിച്ചു.പരേതനു ജീവിച്ചിരുന്നപ്പോള്‍ പ്രത്യേകിച്ച് ഒരു പണിയുംഇല്ലായിരുന്നു. നാട്ടുകാര്‍ക്കിട്ട് പണിയുക എന്നതായിരുന്നു അദ്ദേഹം വല്ലപ്പോഴുംചെയ്തിരുന്ന ഏകപണി.ഇഷ്ടം പോലെ കൃഷിയുണ്ടായിരുന്നു വെങ്കിലും അതെല്ലാംനഷ്ട്മാണന്ന് പറഞ്ഞ് നിര്‍ത്തി.പക്ഷേ പത്രോസച്ചായന്‍ വലിയ ഭക്തനായിരുന്നു.പ്രാര്‍ത്ഥനകേള്‍ക്കണമെങ്കില്‍ പത്രോസച്ചായന്റെ പ്രാര്‍ത്ഥന കേള്‍ക്കണം.ആ പ്രാര്‍ത്ഥന ഒന്നന്നൊര പ്രാര്‍ത്ഥനയാണത് .
പത്രോസച്ചായന്റെ ആത്മാവ് സ്വര്‍ഗ്ഗലോകത്തേക്ക് വെച്ചു പിടിച്ചു.സ്വര്‍ഗ്ഗലോകത്തിന്റെവാതിക്കല്‍ പത്രോസ് ജീവന്റെ പുസ്തകവുമായി ഇരുപ്പുണ്ട്.പത്രോസിനെ കണ്ടതുംനമ്മുടെ പത്രോസ് ഡയലോഗ് വിട്ടു.
“പത്രോസേ, കര്‍ത്താവ് ഒരുമാതിരി കോപ്പിലെപരിപാടിയാ എന്നോട് കാണിച്ചത്..ഇന്നലെ പ്രാര്‍ത്ഥിച്ചപ്പോഴെങ്കിലും ഞാന്‍ ചാവുന്നകാര്യം എന്നോടൊന്ന് പറയാമായിരുന്നു.“
സ്വര്‍ഗ്ഗവാതിക്കല്‍ ഇരിക്കുന്ന പത്രോസ്അതിന് മറുപിടി നല്‍കി. “എടാ പത്രോസേ നിന്റെ വിധി പെട്ടന്ന് എടുത്തതാ...നീ പ്രാര്‍ത്ഥിച്ചതിനു ശേഷമാ നിന്നെ തിരികെ വിളിക്കാന്‍ കര്‍ത്താവ് ഉത്തരവിട്ടത് “
നമ്മുടെ പത്രോസ് തലേദിവസം കര്‍ത്താവുമായിട്ടുള്ള സംഭാഷണം ഓര്‍ത്തു.
“കര്‍ത്താവേ,നീ എന്റെ കഷ്ടപ്പാട് കാണുന്നില്ലേ... എല്ലാമങ്ങ് നഷ്ടമാണ് ..ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് ..അരിക്കൊക്കെ തീ പിടിച്ച വിലയാണ് "
“നീ എന്താ പത്രോസേ നെല്ലുകൃഷി നിര്‍ത്തിയത് .... അതുണ്ടായിരുന്നെങ്കില്‍ വിലയ്ക്ക്അരി വാങ്ങേണ്ടായിരുന്നല്ലോ ?”
“നെല്ലുകൃഷി നഷ്ടമാ കര്‍ത്താവേ...ഒരു പ്രയോജനവും ഇല്ല.. കണ്ടപ്പണിക്ക് ആളേയും കിട്ടാനില്ല...”
“ശരി പത്രേസേ... അരിക്ക് വിലകൂടിയപ്പോള്‍ പരാതി പറഞ്ഞ നീ റബറിനു വിലകൂടിയപ്പോള്‍ എന്താ പരാതി പറയാതിരുന്നത് ?”
“അതു പിന്നെ കര്‍ത്താവേ ....റബര്‍ തിന്നാന്‍ കൊള്ളത്തില്ലല്ലോ...?”
“നിനക്കത് ഓര്‍മ്മവേണം.... നീ എന്താണ് പറമ്പൊന്നും കി ളയ്ക്കാഞ്ഞത് ....?”
“പറമ്പ് കിളയ്ക്കുന്നത് നഷ്ടമാ കര്‍ത്താവേ.. അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല..”
“പറമ്പൊക്കെ കിളയ്ക്കാതിരുന്നാല്‍ എങ്ങനെ വെള്ളം ഭൂമിയില്‍ താഴും...?”
“അതൊന്നും എനിക്കറിയില്ല കര്‍ത്താവേ...?”
പിന്നെ അങ്ങൊട്ടും ഇങ്ങോട്ടും പറഞ്ഞതൊന്നും നമ്മുടെ പത്രോസിന് ഓര്‍മ്മ വന്നില്ല.
പത്രോസച്ചായന്‍ കര്‍ത്താവിന്റെ പത്രോസിന്റെ അടുത്ത്ചെന്നു.എന്താണ് ഇന്നലെരാത്രിയില്‍ നടന്നതെന്ന് അറിയണമല്ലോ?
“പത്രോസേ,കര്‍ത്താവും നഷ്ടകച്ചവടം നിര്‍ത്തി.ഓക്സിജനും വലിച്ചെടുത്ത് നീ ഭൂമിയില്‍ജീവിക്കുന്നതു കൊണ്ട് ഒരു പ്രയോജനവും ഇല്ലന്നാ കര്‍ത്താവ് പറയുന്നത്.നീ ഭൂമിയില്‍ജീവിക്കുന്നത് നഷ്ടമാണന്നാ കര്‍ത്താവ് പറഞ്ഞത് ... നിന്നെ കൊണ്ട് ഒരു പ്രയോജനവുംഇല്ലന്ന് ...” ജീവന്റെ പുസ്തകം അടച്ചു വെച്ചുകൊണ്ട് പത്രോസ് പറഞ്ഞു
Saturday, February 23, 2008
സ്വര്‍ണ്ണപ്പല്ല് :
അയാള്‍ യമലോകത്ത് എന്നും എഴുന്നേറ്റാലുടന്‍ കണ്ണാടിയില്‍ നോക്കി തന്റെപല്ലിന്റെ ഭംഗി ആസ്വദിക്കും.ഒരു ദിവസം അയാള്‍ യമലോകത്തുനിന്ന് താഴേക്ക്നോക്കിയപ്പോള്‍ സെമിത്തേരിയില്‍ തന്റെ കല്ലറ പൊളിച്ചിട്ടിരിക്കുന്നത്കണ്ടു.തന്റെ ശരീരം ചാക്കില്‍ കെട്ടി തെങ്ങില്‍ ചുവട്ടില്‍ വെച്ചിരിക്കു ന്നത് അയാള്‍ കണ്ടു.ഏകമകന്‍ കല്ലറപൊളിച്ച് മാര്‍ബിള്‍ ഇടുകകയായിരുന്നു.അയാള്‍തന്റെ കൂട്ടു കാരെ വിളിച്ച് മാര്‍ബിള്‍ ഇടുന്ന തന്റെ കല്ലറ വിളിച്ച് കാണിച്ചു.അയാളുടെകൂട്ട് ആത്മാക്കള്‍ക്ക് അയാളുടെ പൊങ്ങച്ചം ഇഷ്ടമല്ലായിരുന്നു.”ചത്തിട്ടും പൊങ്ങച്ചംകളയാത്തവന്‍ “കൂട്ട് ആത്മാക്കള്‍ പരസ്പരം പറഞ്ഞ് ചിരിച്ചു.
പിറ്റേന്ന് എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കിയ അയാള്‍ ഞെട്ടിപ്പോയി.വായില്‍ സ്വര്‍ണ്ണപ്പല്ല് ഇല്ല. അയാള്‍ സെമിത്തേരിയിലെ തെങ്ങില്‍ ചുവട്ടിലേക്ക് നോക്കി.അയാളുടെ രണ്ടുമൂന്ന് പല്ല് അവിടെ കിടപ്പുണ്ടായിരുന്നു. ആര്‍ക്കും വേണ്ടാത്ത പല്ല് !!
Wednesday, October 17, 2007
പരസ്യം
റപ്പായിച്ചേട്ടന് സ്വര്‍ഗ്ഗത്തിലേക്ക് നോക്കി .അവിടെ ആകെ നിശ്ശബ്ദ്ദതയാണ്.നരകത്തിലേക്ക് നോക്കിയപ്പോള്‍ റപ്പായിച്ചേട്ടന്‍ ഹാപ്പിയായി.നരകത്തില്‍ കുറച്ചുപേരിരുന്ന് ചീട്ട് കളിക്കുന്നു. കുറച്ചുപേരിരുന്ന് ചീടുകളിക്കുന്നു.
”എനിക്ക് നരകം മതി” റപ്പായിച്ചേട്ടന്‍ പറഞ്ഞു.
”പിന്നീട് ദു:ഖിക്കാന്‍ഇടവരരുത്...ശരിക്ക് ആലോചിച്ചിട്ടാണോ നരകം മതിയെന്ന് പറഞ്ഞത് ” പത്രോസ്‌ശ്ലീഹ ചോദിച്ചു.
”അതെ”റപ്പായിച്ചേട്ടന്‍ പറഞ്ഞു.
നരകത്തില്‍ ചെന്ന റപ്പായിച്ചേട്ടനെ അവരെടുത്ത് തിളച്ചയെണ്ണയില്‍ എടുത്തിട്ടു.എണ്ണയില്‍ കിടന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ പത്രോസ്‌ശ്ലീഹായെകണ്ടു.റപ്പായിച്ചേട്ടന്‍ വിളിച്ചു പറഞ്ഞു.
”എടാ പത്രോസേ എന്നോടീ കോപ്പിലെ പണികാണിക്കല്ലായിരുന്നു” നരകത്തില്‍ ചെന്ന റപ്പായിച്ചേട്ടനെ എണ്ണയ്ക്കകത്തിട്ട് ഇളക്കുന്ന ഒരു കുട്ടിപിശാച് റപ്പായിചേട്ടനോട് പറഞ്ഞു.
”എന്റെ റപ്പായിച്ചേട്ടാ പത്രോസിനെ കുറ്റം പറഞ്ഞിട്ട്ഒരു കാര്യവും ഇല്ല.നിങ്ങള്‍ മുകളില്‍നിന്ന് നോക്കിയപ്പോള്‍ കണ്ടത് നരകത്തിന്റെ പരസ്യമാ... പരസ്യത്തിനു താഴെ ‘conditions apply ‘ എന്നു എഴുതി വച്ചിരുന്നത് നിങ്ങളെന്താ വായിക്കാതിരുന്നത്”