നാക്കിനെന്നും അങ്ങ് പരാതി ആയിരുന്നു.തന്റെ പരാതിക്ക് പരിഹാരം കാണാന്‍ നാക്ക് ഈശ്വരന്റെ അടുക്കല്‍എത്തി.ഈശ്വരനെ കണ്ട് പരാതി ഉണര്‍ത്തിച്ചു.മനുഷ്യരുടെ ശരീരത്തില്‍ താന്‍ മാത്രം ഒറ്റയ്ക്കാണ്.എല്ലാവര്‍ക്കുംരണ്ട് കണ്ണുണ്ട്,രണ്ട് കാലുണ്ട്,രണ്ടു കൈ ഉണ്ട്,രണ്ട് ചെവിയുണ്ട്,രണ്ട് കിഡ്‌നി ഉണ്ട്..പക്ഷേ താന്‍ മാത്രംഒറ്റയാണ്.അതുകൊണ്ട് ഇനിമുതല്‍ എല്ലാവര്‍ക്കും രണ്ടു നാക്കും നല്‍കണം.ഈശ്വരന്‍ പരാതി കേട്ടിട്ട് നാക്കിനെഉപദേശിച്ചു നോക്കി.മനുഷ്യന് ഒരു നാക്കിന്റെ ആവിശ്യമേ ഉള്ളു എന്ന് പറഞ്ഞു നോക്കി.പക്ഷേ നാക്ക്തന്റെ ആവിശ്യത്തില്‍ തന്നെ ഉറച്ചു നിന്നു.മനുഷ്യന് ഒന്നുകില്‍ രണ്ടു നാക്ക് അല്ലങ്കില്‍ ഒരു നാക്കും വേണ്ട.നാക്കിന്റെ പിടിവാശിയില്‍ ഈശ്വരന്‍ ധര്‍മ്മ സങ്കടത്തിലായി.നാക്കാണങ്കില്‍ കടുംപിടിത്തത്തില്‍ തന്നെയാണ്.‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘ എന്ന് ഉറപ്പ് പറഞ്ഞ് ഈശ്വരന്‍ നാക്കിനെ പറഞ്ഞുവിടാന്‍നോക്കി.ഉറപ്പ് രേഖാമൂലം നല്‍കണമെന്ന് നാക്ക് പറഞ്ഞപ്പോള്‍ ‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘ എന്ന് ഈശ്വരന്‍ എഴുതികൊടുത്തു.
എല്ലാദിവസവും നാക്ക് ഈശ്വരന്റെ അടുത്ത് ചെല്ലും.ഈശ്വരന്‍ ആ എഴുത്ത് വാങ്ങി വായിക്കും.‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘.എന്നിട്ട് നാക്കിനെ പറഞ്ഞുവിടാം.ഈശ്വരന്‍ തന്നെ പറ്റിക്കുകയാണന്ന്നാക്കിന് മനസ്സിലായി.നാക്കിനെ ഇങ്ങനെ നടത്തുന്നതില്‍ ഈശ്വരനും വിഷമം ഉണ്ടായിരുന്നു.പക്ഷേഎന്തു ചെയ്യാം.ഇന്നലെ രാവിലെ നാക്ക് വീണ്ടും ഈശ്വരന്റെ അടുത്ത് ചെന്നു.തന്നെ ഇനി പറഞ്ഞ് പറ്റിക്കാന്‍നോക്കേണ്ടാ എന്ന് പറഞ്ഞു.
ഈശ്വരന്‍ ഒന്നും പറയാതെ അകത്തേക്ക് പോയി അന്നത്തെ പത്രം മുഴുവന്‍ എടുത്തോണ്ടു വന്നു.നാക്കിനോട്പത്രം മുഴുവന്‍ വായിക്കാന്‍ പറഞ്ഞു.നാക്ക് പത്രം മുഴുവന്‍ വായിച്ചു.പത്രം തിരിച്ച് വാങ്ങിച്ചിട്ട് ഈശ്വരന്‍ നാക്കിനോട് പറഞ്ഞു.“ഒരു നാക്കേ ഉള്ളുവെങ്കില്‍തന്നെ കേരളത്തിലെ ഒരു മന്ത്രിയെ കൊണ്ട് കിടക്കപൊറുതി ഇല്ല...അപ്പോള്‍ ഒരു നാക്കൂടെ കൊടുത്താല്‍ എന്താവും സ്ഥിതി?”..നാക്ക് ഒന്നും പറയാതെ തിരിച്ചുനടന്നു...പോരുന്ന വഴിയില്‍ ചില വാക്കുകള്‍ ഉരുവിട്ടു...കാലുനക്കി..ഗദ...കൊഞ്ഞാണന്‍...
Showing posts with label മറ്റുള്ളവ. Show all posts

Sunday, June 1, 2008
Wednesday, May 7, 2008
സ്വപ്‌നം കാണുന്നവര്‍
സ്വപ്‌നം കാണുക,സ്വപ്‌നം കാണുക,കണ്ട സ്വപ്‌നങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുക.സ്വപ്‌നങ്ങള്‍ കണ്ടാലേഉയര്‍ന്നനിലയില്‍ എത്താന്‍ പറ്റുകയുള്ളൂ എന്ന് ആരോ പറഞ്ഞതിനു ശേഷമാണ് അയാള്‍ സ്വപ്‌നങ്ങള്‍കാണാന്‍ തുടങ്ങിയത്.
ഒന്നാമത്തെ സ്വപ്‌നം:
കൊടുകാട്ടിലെ ഇരുട്ടില്‍ അയാള്‍ ഒറ്റയ്ക്കായിരുന്നു.അയാള്‍ നിന്നതിന് അടുത്ത് ഒരു മരച്ചുവട്ടില്‍ രണ്ടു നിഴല്‍ രൂപങ്ങള്‍ എന്തോ കുഴിച്ചിടൂന്നത് അയാള്‍ കണ്ടു.നിഴല്‍ രൂപങ്ങള്‍ പോയതിനു ശേഷം അയാള്‍ മരച്ചുവട്ടില്‍എത്തി മണ്ണ് മാറ്റി നോക്കി.ഒരു കുടം!അയാള്‍ കുടം തുറന്നു നോക്കി.കുടം നിറയെ സ്വര്‍ണ്ണം.അയാള്‍ കുടംഎടുത്ത്കൊണ്ട് ഓടാന്‍ തുടങ്ങി.പെട്ടന്ന് അയാള്‍ക്ക് ചുറ്റും വെളിച്ചം നിറഞ്ഞു. അയാള്‍ കണ്ണു തുറന്നു നോക്കി.നേരം വെളുത്തിരിക്കുന്നു.
രണ്ടാമത്തെ സ്വപ്‌നം:
നാഗ്ന്മാരുടെ ലോകത്ത് അയാള്‍ എത്തപ്പെട്ടു.അയാളുടെ വേഷം നാഗത്തിന്റെ ആയിരുന്നു. നാഗന്മാരുടെഅതിഥിയായി അയാള്‍ അവിടെ താമസിക്കുകയായിരുന്നു.കൊട്ടാരത്തിന്റെ നിലവറയില്‍ ആരും കാണാതെഅയാള്‍ കയറി.സ്വര്‍ണ്ണങ്ങളും രത്നങ്ങളും ചാക്കില്‍ വാരിനിറച്ചു.നിലവറയില്‍ നിന്ന് പുറത്ത് കടന്ന അയാളുടെമുന്നില്‍ ഫണം ഉയര്‍ത്തി നൂറുകണക്കിന് നാഗങ്ങള്‍!അവ ഉഗ്രവിഷങ്ങള്‍ അയാളുടെ നേരെ തുപ്പി.കണ്ണില്‍വീണ വിഷം അയാള്‍ തുടച്ചു.തന്റെ കാഴ്ചയ്ക്ക് കുഴപ്പം ഒന്നും പറ്റിയിട്ടില്ല. കണ്ണ് തിരുമ്മി ഒന്നുകൂടി നോക്കി.മുന്നില്‍അമ്മ വെള്ളവുമായി നില്‍ക്കുന്നു.
മൂന്നാമത്തെ സ്വപ്‌നം:
ഭൂതത്തിന്റെ കൊട്ടാരത്തില്‍ എങ്ങനെ കയറിയന്ന് അയാള്‍ക്ക് അറിയില്ല.ഭൂതം എന്തിനോ കൊട്ടാരം വിട്ടറങ്ങിയതാണ്.കൊട്ടാരം നിറയെ സ്വര്‍ണ്ണമാണ്.ഭൂതം വരുന്നതിനു മുമ്പ് അതെല്ലാം എടുത്ത്കൊണ്ട് രക്ഷപെടണം.സ്വര്‍ണ്ണം എടുത്ത് ചാക്കില്‍ നിറച്ച് ഭൂതത്തിന്റെ മാന്ത്രിക കുതിരയില്‍ കയറിപ്പോയാല്‍ ഭൂതത്തിന് ഒരിക്കലുംതന്റെ പുറകെ വരാന്‍ പറ്റത്തില്ല.സ്വര്‍ണ്ണം ചാക്കില്‍ നിറച്ച് കുതിരപ്പുറത്ത് കയറിയ ഉടനെ ഭൂതം എത്തി.ഭൂതം മാന്ത്രിക വടി എടുത്ത് വീശിയ ഉടനെ അയാള്‍ കുതിരപ്പുറത്ത് നിന്ന് തെറിച്ച് താഴെവീണു.അയാള്‍ പതിയെ കട്ടിലിലേക്ക് കയറിക്കിടന്നു.
നാലാമത്തെ സ്വപ്‌നം?:
ഭിത്തി തുരന്ന് അയാള്‍ കെട്ടിടത്തിനകത്ത് കയറി.മുറിയില്‍ വലിയ അലമാരകള്‍ ആണ്.അയാള്‍ അലമാരയുടെപൂട്ടുകള്‍ ഓരോന്നായി തുറന്നു.അതിനകത്തുനിന്ന് സ്വര്‍ണ്ണ ഉരുപ്പടികള്‍ സഞ്ചിയിലേക്ക് ഇട്ടു.കെട്ടിടത്തിനുവെളിയിലേക്ക് ഇറങ്ങാന്‍ തിടങ്ങിയപ്പോഴാണ് അയാളുടെ കാല്‍ തട്ടി എന്തോ താഴെ വീണു.ശബ്ദ്ദം കേട്ട്കാവല്‍ക്കാര്‍ ഓടിയെത്തി.അവരുടെ നേരെ അയാള്‍ തന്റെ കൈയ്യിലെ ആയുധം പ്രയോഗിച്ചു.അവര്‍നിലത്ത് വീണയുടനെ അയാള്‍ ഓടി.എവിടക്കയോ മണി മുഴങ്ങുന്നു.തന്റെ പുറകെ വിസില്‍ ശബ്ദ്ദം മുഴങ്ങുന്നത് അയാള്‍ കേട്ടു.അയാള്‍ തിരിഞ്ഞുനോക്കി.ഒരു ലാത്തി തന്റെ തലയ്ക്ക് നേരെ വരുന്നു.ലാത്തി തലയില്‍തന്നെ കൊണ്ടു.അയാള്‍ നിലത്തേക്ക് വീണു.
കണ്ണുതുറക്കുമ്പോള്‍ അയാള്‍ അല്പവസ്ത്രധാരിയായി തറയില്‍ കിടക്കുകയായിരുന്നു.താന്‍ ഏതോ ജയിലിലാണന്ന്തിരിച്ചറിയാന്‍ അയാള്‍ക്ക് കുറേ സമയം എടുത്തു.കാവല്‍ക്കാരെ ആക്രമിച്ച് ബാങ്ക് കവര്‍ച്ച നടത്തിയ പ്രതിയെപോലീസ് ഓടിച്ചിട്ട് പിടിച്ച വാര്‍ത്ത ചാനലുകളില്‍ ഫ്ലാഷ് ന്യൂസായി കാണിച്ചു തുടങ്ങിയിരുന്നു.

Wednesday, December 5, 2007
മണമില്ലാത്തവര്‍
ദൈവം മനുഷ്യനെ സൃഷ്ടിക്കാന്‍ തുടങ്ങി.മണ്ണില്‍ തുപ്പി മണ്ണ് കുഴച്ചു.തന്നെപോലെ തന്നെ മനുഷ്യനേയും ഉണ്ടാക്കാന്‍ ദൈവം തീരുമാനിച്ചു.ഇതറിഞ്ഞ് മാലാഖമാര്‍ എത്തി.ദൈവത്തിന്റെ രൂപത്തില്‍ മനുഷ്യനെ ഉണ്ടാക്കരുതെന്ന് മാലാഖമാര്‍ പറഞ്ഞു.ദൈവം അത് കേട്ടില്ല.തന്റെ സൃഷ്ടിയില്‍ ദൈവത്തിന് വിശ്വാസമായിരുന്നു.ദൈവം മനുഷ്യനെ ഉണ്ടാക്കിതുടങ്ങി.ദൈവത്തിന്റെ ശരീരത്തില്‍ വിയര്‍പ്പ് പൊടിഞ്ഞു.വിയര്‍പ്പ് കുഴഞ്ഞ മണ്ണിലേക്ക് വീണു.മനുഷ്യനെ ഉണ്ടാക്കി അവന്റെ മൂക്കിലേക്ക് ദൈവം ഊതി.അവന് ജീവന്‍ വെച്ചു.തന്റെ രൂപവും ശ്വാസവും മണവും മനുഷ്യന് ഉണ്ടന്ന് ദൈവത്തിന് മനസ്സിലായി.തന്റെ വിയര്‍പ്പിന്റെ ഫലത്തിന് തന്റെ വിയര്‍പ്പിന്റെ മണവും ലഭിച്ചത് ദൈവത്തെ സന്തോഷിപ്പിച്ചു.
നൂറ്റാണ്ടുകള്‍ കഴിഞ്ഞു......
ഇന്നലെ..
ദൈവത്തിന് ജലദോഷം വന്നു.ഒരു ദിവസത്തെ വിശ്രമം കൊണ്ട് ജലദോഷം മാറി.
ഇന്ന്...
എത്ര ശ്വാസം പിടിച്ചിട്ടും ദൈവത്തിന് തന്റെ മണം കിട്ടിയില്ല.തനിക്ക് ശരീരത്തിലെ മണം ഷ്ടപ്പെട്ടിരിക്കുന്നു. ദൈവം അസ്വസ്ഥനായി.അപ്പോഴാണ് ദൈവം ഓര്‍ത്തത് മനുഷ്യനും തന്റെ വിയര്‍പ്പിന്റെ മണമാണല്ലോ!ദൈവം മനുഷ്യന്റെ കൈയ്യില്‍ നിന്ന് വിയര്‍പ്പിന്റെ മണം വാങ്ങാനായി നടന്നു.ദൈവം ഓരോ മനുഷ്യന്റെയും അടുത്തുചെന്നു.പക്ഷേ അവരിലാരിലും മനുഷ്യന്റെ മണം ഇല്ലായിരുന്നു.അവര്‍ക്കെല്ലാവര്‍ക്കും ജാസ്മിന്റെയും റോസിന്റെയും ബ്രൂട്ടിന്റെയും മണമായിരുന്നു.ദൈവം നിരാശയോടെ തിരികെ പോയി.ദൈവം ചിന്തിച്ചു.തനിക്ക് തന്റെ മുഖം നഷ്ടപ്പെട്ടില്ലല്ലോ.മുഖം നഷ്ടപ്പെട്ടിരുന്നെങ്കില്‍,പൊയ്‌മുഖങ്ങള്‍ അണിഞ്ഞ മനുഷ്യരില്‍ നിന്ന് തനിക്കെങ്ങനെ മുഖം ലഭിക്കുമായിരുന്നു??????

Sunday, October 14, 2007
സംശയം
നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകന് അയാളായിരുന്നു പാഠങ്ങള്‍ പറഞ്ഞു കൊടുത്തിരുന്നത്.അന്നും അയാള്‍ പതിവുപോലെ മകന് പാഠങ്ങള്‍ പറഞ്ഞു കൊടുത്തു.മഴയെക്കുറിച്ചായിരുന്നുഅയാള്‍ പറഞ്ഞു കൊടുത്തത്.സമുദ്രത്തിലെ വെള്ളം സൂര്യപ്രകാശമേറ്റ് നീരാവിയായി പൊങ്ങിഅകാശത്തുവെച്ച് തണുത്താണ് മഴയുണ്ടാകുന്നത്.അയാള്‍ പഠിപ്പിച്ചത് അവന്‍ ശ്രദ്ധയോടെകേട്ടു.കുറച്ചു കഴിഞ്ഞിട്ടവന്‍ ചോദിച്ചു.
“അച്ഛാ,ഡിസംബര്‍ തൊട്ട് മേയ് വരെ എന്താ മഴ പെയ്യാത്തത് ?”
“അത് മഴക്കാലമല്ലാത്തതുകൊണ്ട് “ അയാള്‍ പറഞ്ഞു.
“ഡിസംബര്‍ തൊട്ട് മേയ് വരെ കടലിന്റെ മണ്ടയ്ക്ക് സൂര്യനില്ലേ?”അവന്‍ ചോദിച്ചു. “ഉണ്ടല്ലോ”
“പിന്നെന്താ അന്നൊന്നും കടലിലെ വെള്ളം നീരാവിയായി പൊങ്ങി മഴ പെയ്യാത്തത് ?” അയാള്‍ക്കതിന്റെ ഉത്തരം അറിയത്തില്ലായിരുന്നു.അപ്പോഴാണ് അയാളും അതിനെക്കുറിച്ച്ചിന്തിച്ചത്. “എന്തുകൊണ്ടായിരിക്കും ഡിസംബര്‍ തൊട്ട് മേയ് വരെ മഴ പെയ്യാത്തത് ?????”

മഴ
വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതം അയാളില്‍ മടുപ്പ് സൃഷ്ടിച്ചു.ഉയര്‍ന്ന കോണ്‍ക്രീറ്റ്കാടുകളിലെ എസിയുടെ കൃത്രിമമായ തണുപ്പ് അയാളില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍തുടങ്ങി.നാട്ടിലേക്ക് മടങ്ങാന്‍ അയാള്‍ തീരുമാനിച്ചു.ഇലച്ചാര്‍ത്തുകളിലൂടെ പെയ്തിറങ്ങുന്നമഴ അയാള്‍ സ്വപ്‌നം കണ്ടു.മഴ നനഞ്ഞ് സ്കൂളില്‍ പോയതും,നിറഞ്ഞൊഴുകുന്നപുഴയില്‍ ഇഴത്തോര്‍ത്തുകൊണ്ട് ഊത്തപിടച്ചതും എല്ലാം അയാളുടെ മനസ്സില്‍തെളിഞ്ഞു.എത്രയും പെട്ടന്ന് നാട്ടിലെത്താന്‍ അയാള്‍ കൊതിച്ചു.
കോരിച്ചൊഴിയുന്ന മഴയത്തയാള്‍ നാട്ടിലെത്തി.അയാള്‍ മഴയിലേക്കിറങ്ങി.മഴ നൂലുകള്‍അയാളെ പൊതിഞ്ഞു.”ഈ നശിച്ച മഴ ഇനി എന്നാ തീരുന്നത്”ആരോ പറയുന്നതയാള്‍കേട്ടു.

Friday, October 5, 2007
പുഷ്പുള്‍
“ഞാനാണ് വലിയവന്‍”എഞ്ചിന്‍ ബോഗികളോട് പറഞ്ഞു.അവര്‍ക്കത് നിഷേധിക്കാന്‍കഴിഞ്ഞില്ല.തങ്ങളെ വലിക്കുന്നത് എഞ്ചിനാണല്ലോ?“ഞാനാണ് ഒന്നാമന്‍” എഞ്ചിന്റെ അഹങ്കാരം വര്‍ദ്ധിച്ചു വന്നു.ബോഗികളെല്ലാം കൂടി റയില്‍വേ ദൈവത്തെ കണ്ടു നിവേദനം നല്‍കി.നിവേദനത്തില്‍ കാര്യം ഉണ്ടന്ന് ദൈവത്തിനും തോന്നി.എഞ്ചിന്റെ അഹങ്കാരം നിര്‍ത്തുന്നതിന് ദൈവംഒരു വഴി കണ്ടെത്തി,ദൈവം എഞ്ചിനെ എടുത്ത് ബോഗികളുടെ നടുക്ക് എടുത്തു വെച്ചു.അങ്ങനെപുഷ്പുള്‍ ട്രെയിന്‍ ഉണ്ടായി.
Subscribe to:
Posts (Atom)