Showing posts with label പ്രണയ കഥ. Show all posts
Showing posts with label പ്രണയ കഥ. Show all posts
Wednesday, October 17, 2007
പൂക്കാതെ കൊഴിയുന്ന മൊട്ടുകള്‍
അവള്‍ക്ക് അയാളോട് ഉള്ളില്‍ പ്രണയമുണ്ടായിരുന്നു.അവളത് അവനോട് പറഞ്ഞില്ല. തന്നെക്കുറിച്ച വനെന്തു വിചാരിക്കും എന്നവള്‍ പേടിച്ചു.അവനും അവളോടുള്ള തന്റെ പ്രണയം പറഞ്ഞില്ല. അവള്‍ക്ക് തന്നോട് പ്രണയമില്ലങ്കിലോ? കാണുമ്പോഴെല്ലാം അവര്‍ പരസ്പരം ചിരിച്ചു.അവളുടെ വിവാഹം നിശ്ചയിച്ചു.വിവാഹം കഴിഞ്ഞ് അവള്‍ ഭര്‍ത്താവിനോടൊത്ത് യാത്രയായി.അപ്പോഴും അവര്‍ പരസ്പരം ചിരിച്ചു.അവന്റെകണ്ണുകള്‍ നിറയുന്നതവള്‍ കണ്ടു.അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത വനും കണ്ടു.
Friday, October 5, 2007
പ്രേമലേഖനം
ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററായ കാമുകിക്ക് കാമുകന്‍ പത്തുപേജുള്ള ഒരു പ്രേമലേഖനം എഴുതികൊടുത്തു.അതൊന്ന് എഴുതിപിടിപ്പിക്കുവാന്‍ രണ്ടാഴ്ചത്തെ സമയം ആണ് എടുത്തത്. ‘ഇന്ദുലേഖ‘യില്‍ തുടങ്ങിയ പ്രയാണം വട്ടുപിടിപ്പിക്കും എന്ന് തോന്നിയപ്പോയാണ് കാമുകന്‍ എഴുത്ത് നിര്‍ത്തിയത്. ഒരാഴ്ച്‌കഴിഞ്ഞപ്പോള്‍ കാമുകിയുടെ മറുപിടികിട്ടി.”System error.string or binary data would be truncated.The statement has been terminated........" (പ്രേമലേഖനത്തിന് നീളം കൂടിപ്പോയതുകൊണ്ട് വായിക്കാന്‍ സാധ്യമല്ലന്ന് അര്‍ത്ഥം...........)
Subscribe to:
Posts (Atom)