തന്റെ ഓര്‍ക്കൂട്ടിലെ റീസന്റ്‌ലി വിസിറ്റേഴ്‌സില്‍ വളരെ നാളുകളായി അയാളുടെ പേര് കിടക്കുന്നതു കണ്ടുകൊണ്ടാണ് അവള്‍ അയാളുടെ പ്രൊഫൈലില്‍ കയറി നോക്കിയത്. പ്രൊഫൈല്‍ വായിച്ചിട്ടുംഅയാള്‍ ആരാണന്ന് അവള്‍ക്ക് മനസ്സിലായില്ല.അയാളുടെ ആല്‍ബത്തില്‍ ചെന്ന് നോക്കിയിട്ടുംപ്രയോജനമില്ലായിരുന്നു.തമിഴ്‌നടന്‍ വിജയിന്റെ ഫോട്ടോകള്‍ ആയിരുന്നു അതില്‍.അയാളുടെ സ്ക്രാപ്പ്ബുക്ക് നോക്കാന്‍ ശ്രമിച്ചെങ്കിലും അവിടേയും പരാജയമായിരുന്നു.അയാളുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്‍ക്ക്,അവരവര്‍ അയച്ചിട്ടുള്ള സ്ക്രാപ്പ് മാത്രമേ അവരവര്‍ക്ക് അതില്‍ വായിക്കാന്‍ പറ്റുമായിരുന്നുള്ളു.
കുറച്ചുനാളുകള്‍ക്ക് ശേഷം അയാളുടെ ഒരു "hai" സ്ക്രാപ്പ് വന്നു ,കൂടെ ഒരു ഫ്രണ്ട് റിക്വസ്റ്റും.അവള്‍ ആ ഫ്രണ്ട് റിക്വസ്റ്റ് accept ചെയ്ത് അയാളുടെ ഫ്രണ്ട് ആയി. അയാളുടെ ഫ്രണ്ട്ഷിപ്പ് സ്ക്രാപ്പുകള്‍ അവള്‍ക്ക് വന്നുകൊണ്ടിരുന്നു.അവളും അതിനെല്ലാം തിരിച്ചും സ്ക്രാപ്പ് ചെയ്തു.അവളോട് അയാള്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു.അവള്‍ ഫോണ്‍ നമ്പര്‍ സ്ക്രാപ്പ് ചെയ്തുടനെ അയാള്‍ വിളിച്ചു.സെല്‌ഫോണിലൂടെ അവരെന്നും സംസാരിച്ചു.അയാള്‍ തന്റെ ഒരു നല്ല ഫ്രണ്ടാണന്ന് അവള്‍ കരുതി.അവളുടെ ഒരു ഫോട്ടോ അയാള്‍ ചോദിച്ചപ്പോള്‍അവള്‍ ആദ്യം ഒഴിഞ്ഞുമാറി.അവള്‍ തന്റെ പ്രൊഫൈലില്‍ ചേര്‍ത്തിരുന്നത് ഒരുകുഞ്ഞിന്റെ പടം ആയിരുന്നു.ഫോട്ടോ അവളുടെ ആല്‍ബത്തില്‍ ഇട്ടാല്‍ മതിയന്ന്‍ അയാള്‍ പറഞ്ഞപ്പോള്‍ കൂടുതലൊന്നും അവള്‍ആലോചിച്ചില്ല.അവള്‍ തന്റെ കളര്‍ ഫോട്ടോ ഓര്‍ക്കൂട്ട് ആല്‍ബത്തിലേക്ക് അപ്‌ലോഡ് ചെയ്തു.
ഓര്‍ക്കൂട്ട് ആല്‍ബത്തിലേക്ക് അവള്‍ തന്റെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്നു.അവളുടെഫോട്ടോകള്‍ വളരെ സുന്ദരമാണന്ന് പറഞ്ഞ് സ്‌ക്രാപ്പുകള്‍ വന്നകൊണ്ടിരുന്നു.അവളുടെ പത്തിരുപത്ഫോട്ടോകള്‍ ആല്‍ബത്തില്‍ ആയതിനു ശേഷം അയാളുടെ സ്ക്രാപ്പുകള്‍ നിലച്ചു.അവള്‍ അയാളുടെനമ്പരിലേക്ക് വിളിച്ചു നോക്കിയപ്പോള്‍ നമ്പര്‍ നോട്ട് ഇന്‍ യൂസ് !.അയാളെവിടെ പോയി ?
ഇന്റ്‌ര്‍നെറ്റിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുത്ത സെക്സി ചിത്രങ്ങളെക്കുറിച്ച് ഒരു വാരികയില്‍ വന്ന ലേഖനം വായിച്ച അവള്‍ ഞെട്ടിപ്പോയി.ആ ലേഖനത്തോട് അനുബന്ധിച്ച്കൊടുത്തിരുന്ന ചിത്രങ്ങളില്‍ ഒന്ന് അവളുടേത് ആയിരുന്നു.
Showing posts with label ഓര്‍ക്കൂട്ട് കഥ. Show all posts
Showing posts with label ഓര്‍ക്കൂട്ട് കഥ. Show all posts
Sunday, June 8, 2008
Friday, October 5, 2007
ഫ്രണ്ട്സ് ലിസ്റ്റ്
അയാളുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം വന്നിട്ടുണ്ടന്ന് ഭാര്യയ്ക്ക് തോന്നി.അയാളെപ്പോഴും നെറ്റിലുണ്ടന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ അവളത് കാര്യമായിട്ടെടുത്തിരുന്നില്ല.പക്ഷേ രാത്രിയില്‍ ഉറങ്ങാതെ അയാള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നുതുടങ്ങിയപ്പോള്‍അവള്‍ ഭയപ്പെട്ടു. അയാള്‍ ഓര്‍ക്കൂട്ടിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു.പുതിയപുതിയ ഫ്രണ്ടിസിനെഅയാള്‍ ഫ്രണ്ട്സ് ലിസ്റ്റിലേക്ക് ചേര്‍ത്തുകൊണ്ടിരുന്നു.കമ്യൂണിറ്റികളിലൂടെ അയാള്‍ പുതിയകൂട്ടുകാരെ നേടി.ഫ്രണ്ട്സ് ലിസ്റ്റിലെ കൂട്ടുകാരുടെ എണ്ണം കൂടുന്നത് കണ്ടയാള്‍ മതിമറന്നു.അയാള്‍ക്ക് ഫ്രണ്ട്സ് ലിസ്റ്റില്‍ ആയിരത്തിലധികം ഫ്രണ്ട്സ് ആയി.അവരുമായി അയാള്‍എന്നും സല്ലപിച്ചുകൊണ്ടിരുന്നു. അയാളിപ്പോള്‍ വീടിനുപുറത്തേക്കൊന്നും ഇറങ്ങാറേ ഇല്ല.അയാള്‍ക്കിപ്പോള്‍എല്ലാം ഫ്രണ്ട്സ് ലിസ്റ്റിലെ കൂട്ടുകാരാണ്.ഒരു ദിവസം അയാള്‍ ആശുപത്രിയിലായി.ദിവസങ്ങളോളം അബോധാവസ്ഥയില്‍ അയാള്‍ കിടന്നു.ബോധം തെളിഞ്ഞപ്പോള്‍ അയാള്‍ചുറ്റും നില്‍ക്കുന്നവരെ നോക്കി.അവരാരെയും അയാള്‍ക്ക് മനസിലായില്ല.അവരാരുംഅയാളുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. “ആരാ??”അയാള്‍ ചോദിച്ചു.പ്രായമായ മനുഷ്യന്‍ പറഞ്ഞു,”ഞാന്‍ നിന്റെഅച്‌ഛന്‍”.പ്രായമായ സ്ത്രി പറഞ്ഞു,”ഞാന്‍ നിന്റെ അമ്മ”.ചെറുപ്പക്കാരത്തി പറഞ്ഞു,”ഞാന്‍ നിങ്ങളുടെ ഭാര്യ”.
Subscribe to:
Posts (Atom)