പള്ളിയിലേക്ക് പുതിയതായി വന്ന അച്ചന്‍ എല്ലാ കുഞ്ഞാടുകളേയും അങ്ങ് നന്നാക്കി കളയാം എന്ന് വിചാരിച്ച് കപ്യാര് പയ്യനേയും കൂട്ടി ഭവനസന്ദര്‍ശനത്തിന് ഇറങ്ങി.ഒന്നാം ദിവസത്തെ ഭവന സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ അച്ചനാളുശരിയല്ലന്ന് കപ്യാര്‍ക്കും പത്താം ക്ലാസു തോറ്റ് പഠിപ്പുനിര്‍ത്തിയ കപ്യാരു ശരിയല്ലന്ന് അച്ചനും തോന്നി. പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടായിട്ടല്ല, അവര്‍ക്ക് അങ്ങനെയങ്ങ് തോന്നി.
രണ്ടാം ദിവസം അവര്‍ ഭവനസന്ദര്‍ശനത്തിനിടയില്‍ അവര്‍ ശോശക്കുട്ടിയുടെ വീട്ടില്‍ ചെന്നു.പേരിലൊരു കുട്ടിയുണ്ടങ്കിലും ശോശക്കുട്ടി വെറും ഒരു കുട്ടി അല്ലായിരുന്നു.പതിനഞ്ചും പത്തും വയസ്സുള്ള രണ്ടുകുട്ടികളുടെ അമ്മയും ഗള്‍ഫില്‍ ജോലിയുള്ള തോമസ്സ്കുട്ടിയുടെ ഭാര്യയും ആയിരുന്നു.പരിചയപ്പെട്ടുവന്നപ്പോള്‍ ശോശക്കുട്ടിയുടെ വകയിലുള്ള ഏതൊഒരമ്മായിയുടെ മോനായിട്ട് അച്ചന്‍ വരും.സംസാരത്തിനിടയില്‍ ശോശക്കുട്ടിയുടെ മകള്‍കുട്ടി ചായയുമായി വന്നു.ചായകൊടുക്കുമ്പോള്‍ കപ്യാരു മകള്‍കുട്ടിയെ നോക്കി ചിരിക്കുന്നത് അച്ചന്‍ കണ്ടു.ചായ ഊതി
കുടിക്കുമ്പോള്‍ കപ്യാരു അച്ചനെ ഇറികണ്ണിട്ടു നോക്കി.അച്ചനത്രെ ആളു ശരിയല്ലല്ലോ !!!
കുശലങ്ങള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അച്ചനും കപ്യാരും പ്രാര്‍ത്ഥിക്കാനായി എഴുന്നേറ്റു.എവിടെ നിന്നേ തപ്പിക്കൊണ്ടു വന്ന കീറത്തുണി തലയിലിട്ട് വാതില്‍പ്പടിയില്‍ ചാരി ശോശക്കുട്ടി പ്രാര്‍ത്ഥനയ്ക്ക് തയ്യാറെടുത്തു.മകള്‍കുട്ടിയും അമ്മയുടെ ചാരത്ത് തന്നെ നിലയുറപ്പിച്ചു.കണ്ണുകള്‍ അടച്ച് പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങിയ അച്ചന്‍ ഒരു നിമിഷം പ്രാര്‍ത്ഥന നിര്‍ത്തി.“ശ്ശ്...ശ്...ശ്...ശ്ശ്...”ആരോ വിളിക്കുന്നു.അച്ചന്‍ ചെവി വട്ടം പിടിച്ചു.വാതിക്കല്‍ നിന്നാണ് ശബ്ദം.ശോശക്കുട്ടിയുടെ മകള്‍ കുട്ടി കപ്യാരു പയ്യനെ വിളിക്കുകയാണന്ന് അച്ചന്‍ കരുതി.കപ്യാരെ രണ്ട് തെറി പറയണമെന്ന് അച്ചന്‍ മനസ്സില്‍ പറഞ്ഞു.
അച്ചന്റെ പ്രാര്‍ത്ഥനയുടെ ഒഴുക്ക് നിന്നപ്പോള്‍ കപ്യാരു പയ്യന്‍ അച്ചനെയൊന്ന് നോക്കി.അച്ചന്‍ വാതിക്കലോട്ട് പാളി നോക്കുന്നു.അച്ചന്‍ ശോശക്കുട്ടിയെ നോക്കുവാണന്ന് പയ്യന്‍ കരുതി.വീണ്ടും അച്ചന്‍ പ്രാര്‍ത്ഥന തുടര്‍ന്നു. “ശ്ശ്...ശ്...ശ്...ശ്ശ്...”ആരോ വിളിക്കുന്നു.പയ്യന്‍ അച്ചനെ നോക്കി.ശോശക്കുട്ടി അച്ചനെ വിളിക്കുവാണന്ന് പയ്യന്‍ കരുതി.
അച്ചന്‍ പ്രാര്‍ത്ഥന നിര്‍ത്തി. “ശ്ശ്...ശ്...ശ്...ശ്ശ്...” എന്ന ശബ്ദം ഇപ്പോഴും കേള്‍ക്കാം.അച്ചനും കപ്യാരും ഒരുമിച്ച് തിരിഞ്ഞ് നോക്കി.വാതില്‍പ്പടിയില്‍ ചാരി കണ്ണുകള്‍ അടച്ച് ശോശക്കുട്ടി അങ്ങ് പ്രാര്‍ത്ഥിക്കുകയാണ്.ഇപ്പോഴും പഴയ ശബ്ദം കേള്‍ക്കാം.“ശ്ശ്...ശ്...ശ്...ശ്ശ്...”.അച്ചന് പെട്ടന്ന് ലൈറ്റ് കത്തി.ശോശക്കുട്ടി സ്‌തോത്രം സ്‌തോത്രം എന്നാണ് പറയുന്നത്.ഭക്തികൊണ്ട് തോത്രം അങ്ങ് വിഴുങുന്നതുകൊണ്ട് ശ്..ശ്..ശ് എന്നെ കേള്‍ക്കുന്നുള്ളു. അച്ചനും കപ്യാരും വീട്ടില്‍ നിന്നിറങ്ങി.അപ്പോഴും ശോശക്കുട്ടി വിളിച്ചു കൊണ്ടിരുന്നു.“ശ്ശ്...ശ്...ശ്...ശ്ശ്...”.
Showing posts with label പ്രാര്‍ത്ഥന കഥ. Show all posts
Showing posts with label പ്രാര്‍ത്ഥന കഥ. Show all posts
Monday, May 12, 2008
Wednesday, October 17, 2007
കൊതുക്
പണ്ട് കൊതുകുകളും പച്ചവെള്ളമായിരുന്നു കുടിച്ചിരുന്നത്.ഇത്തിരിപ്പോന്ന തന്നെ ആര്‍ക്കും ഒരു ബഹുമാനവും ഇല്ലന്ന് കൊതുകിന് തോന്നി.മനുഷ്യന്മാര്‍ക്ക്തന്നെ ഒരു പേടിയും ഇല്ല.പേടിയുണ്ടങ്കില്‍ താനേ ബഹുമാനം വരും.കൊതുക് ദൈവത്തിന്റെ അടുത്ത് പരാതിയുമായി ചെന്നു.പച്ചവെള്ളം കുടി ച്ച്മടുത്തുവെന്നും മനുഷ്യന്റെ ചോര കുടിക്കാന്‍ അനുവദിക്കണമെന്നും കൊതുക് ദൈവത്തോട് അപേക്ഷിച്ചു. കൊതുക് ഒരു മണ്ടനും,ദുര്‍വാസിക്കാരനും,അഹങ്കാരിയുമാണന്ന് ദൈവത്തിനറി യാമായിരുന്നു.കൊതുക് ദൈവത്തെ അലട്ടികൊണ്ടിരുന്നു.
“ചോരകുടിച്ചാല്‍ ചിലപ്പോള്‍ മരിച്ചുവീഴും”ദൈവം പറഞ്ഞു..താന്‍ ചോരകുടിച്ചാല്‍ മനുഷ്യര്‍ മരിച്ചു വീഴുമെന്നാണ് കൊതുക് കരുതിയത്.കാര്യങ്ങള്‍ ശരിക്ക്ദൈവത്തോട് ചോദിച്ചതും ഇല്ല.
”മരിച്ചു വീഴുന്നതുകൊണ്ട് എനിക്കുകുഴപ്പ്മൊന്നുമില്ല”കൊതുക് പറഞ്ഞു.
“എങ്കില്‍ ശരി... നിന്നെ മനുഷ്യന്റെ ചോര കുടിക്കാന്‍ അനുവദിച്ചിരിക്കുന്നു ”ദൈവം പറഞ്ഞു. അനുമതികിട്ടിയിട്ടും കൊതുക് അവിടെതന്നെ താളം തുള്ളിനിന്നു.
“എന്താ പോകുന്നില്ലേ?” ദൈവം ചോദിച്ചു.
“ദൈവമേ ഒരു കാര്യം കൂടി അങ്ങ് എനിക്ക് ചെയ്തു തരണം... എന്നെ മനുഷ്യര്‍ക്ക് പേടിയുണ്ടാ വണമെങ്കില്‍ പറക്കുമ്പോള്‍ എനിക്കൊരു ശബ്ദ്ദവും കൂടി തരണം“
“ചിലപ്പോള്‍ മരിച്ചുവീഴും“ദൈവം പറഞ്ഞു.
താന്‍ പറക്കുന്ന ശബ്ദ്ദം കേട്ട് മനുഷ്യര്‍ മരിച്ചുവീഴുമെന്നാണ് കൊതുക് കരുതിയത്.
”മരിച്ചു വീഴുന്നതുകൊണ്ട് എനിക്കുകുഴപ്പ്മൊന്നുമില്ല”കൊതുക് പറഞ്ഞു.
“എങ്കില്‍ ശരി... പറക്കുമ്പോള്‍ നിനക്ക് ശബ്ദ്ദം ഉണ്ടാകും ”ദൈവം പറഞ്ഞു.
കൊതുക് മനുഷ്യന്റെ ചോരകുടിക്കാനായി പറന്നു.പറക്കുന്ന ശബ്ദ്ദം കേട്ട് മനുഷ്യര്‍ കൊതുകിനെ കൊല്ലാനും തുടങ്ങി.

ചെരുപ്പും പ്രാര്‍ത്ഥനയും
അയാളെന്നും പ്രാര്‍ത്ഥിക്കാനായി പള്ളിയില്‍ പോകും.മിനിട്ടുകളോളം അയാള്‍ പ്രാര്‍ത്ഥിക്കും.വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചിട്ടും അയാളുടെ പ്രാര്‍ത്ഥന്അ ഫലവത്തായില്ല.അയാള്‍ ദൈവത്തെ തേടിയെത്തി.ദൈവത്തോട് അയാള്‍ ചൂടായി.ദൈവം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,“ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടിട്ടുണ്ടല്ലോ?”അയാളത് സമ്മതിച്ചില്ല.അയാളെന്തായിരുന്നു പ്രാര്‍ത്ഥിക്കുന്നതെന്ന് ദൈവം ചോദിച്ചു.താനെന്നും പ്രാര്‍ത്ഥിക്കുന്നതെന്താണന്ന് അയാള്‍ പറഞ്ഞു.ദൈവം അവനോട് പറഞ്ഞു.”നീയെന്നുംചെരുപ്പ് അഴിച്ച് വെച്ചിട്ട് പള്ളിയില്‍ കയറുന്നുടനെ പ്രാര്‍ത്ഥിക്കും”ദൈവമേ എന്റെ ചെരുപ്പ് ആരും എടുത്തോണ്ട് പോകാതെ കാത്തുകൊള്ളേണമേ എന്ന്.അതുകേള്‍ക്കുന്നുടനെ ഞാന്‍ നിന്റെ ചെരുപ്പിന് കാവല്‍ നില്‍ക്കാന്‍ പോകും... പിന്നെ നീ എന്തൊക്കെയാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് ഞാനെങ്ങനെ കേള്‍ക്കാനാണ് ”
Friday, October 5, 2007
ലോട്ടറി
തനിക്ക് ലോട്ടറി അടിക്കുന്നതിന് വേണ്ടി അയാള്‍ ഈശ്വരനെ പ്രീതിപ്പെടുത്താന്‍തീരുമാനിച്ചു.ഘോരമായ തപസ്സിന് അയാള്‍ പുറപ്പെട്ടു.ആയിരങ്ങള്‍ മുടക്കി അയാള്‍ പൂജതുടങ്ങി.പുക കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായപ്പോള്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടു.അയാള്‍തന്റെ ആവിശ്യം ഉണര്‍ത്തിച്ചു.”അടുത്ത നറുക്കെടുപ്പില്‍ നീയായിരിക്കും വിജയി”.ഈശ്വരന്‍മറഞ്ഞു.നറുക്കെടുപ്പ് കഴിഞ്ഞിട്ടും തന്നെ ആരും തിരക്കി വരാതായപ്പോള്‍ അയാള്‍ ഈശ്വരനെതേടി യാത്രയായി.ഈശ്വരന്‍ അയാളോട് ചോദിച്ചു,”എവിടെ നിന്റെ ടിക്ക്റ്റ് “.അപ്പോഴാണ്അയാള്‍ ഓര്‍ത്തത് താന്‍ ടിക്കറ്റ് വാങ്ങിയിട്ടില്ലന്ന് !!!!
Subscribe to:
Posts (Atom)