Showing posts with label പ്രകടനം. Show all posts
Showing posts with label പ്രകടനം. Show all posts

Friday, August 26, 2011

പ്രതിഷേധ സമരം

നാടൊട്ടുക്ക് പാചക വാതക വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സമരം....
നമ്മളും സമരം ചെയ്യണമെന്ന് ഒരു വനിതാ സംഘടനയുടെ യോഗത്തില്‍ ചില വനിതാ അംഗങ്ങള്‍ വാദിച്ചു.
വഴി വക്കില്‍ കഞ്ഞി വെച്ച് സമരം നടത്താമെന്ന് ചിലര്‍.
ഗ്യാസില്ലാതെ എങ്ങനെ കഞ്ഞി വെക്കുമെന്ന് ചിലര്‍ .
കൊതുമ്പും ചൂട്ടും വെച്ച് തീ കത്തിക്കാമെന്ന് ചിലര്‍ .
കൊതുമ്പും ചൂട്ടും എന്താണന്നായി ചിലര്‍ ...
ചൂടേറിയ വാദ പ്രതിവാദങ്ങള്‍ .....
അവസാനം തീരുമാനം ആയി.....
ഗ്യാസുകുറ്റി(കാലിക്കുറ്റി) തലയില്‍ വെച്ച് പ്രതിഷേധ പ്രകടനം നടത്തിയതിനു ശേഷം വഴി വക്കില്‍ നിന്ന് കഞ്ഞി വെയ്ക്കുക...
അങ്ങനെ സമരത്തിന്റെ സമയമായി...
സമരക്കാരു നേരത്തെ തന്നെ പത്രക്കാരേയും ചാനലുകാരേയും വിവരം അറിയിച്ചിരുന്നതുകൊണ്ട് അവരു ക്യാമറുയുമായെല്ലാം എത്തി റെഡിയായി നിന്നു....
ഗ്യാസുകുറ്റി കൊണ്ടുവരാന്‍ ഏല്‍പ്പിച്ചവന്‍ ഗ്യാസു കുറ്റിയുമായി എത്തി.
പ്രസിഡണ്ടും സെക്രട്ടറിയും എല്ലാം ഗ്യാസു കുറ്റി പൊക്കി തലയില്‍ വെക്കാന്‍ തുടങ്ങിയപ്പോഴാണ് ചതി മനസിലായത്.
കാലിക്കുറ്റിക്ക് പകരം കൊണ്ടു വന്നത് ഗ്യാസ് നിറയെയുള്ള കുറ്റിയാണ്.
ഗ്യാസുകാരനോട് ഗ്യാസുകുറ്റി വേണമെന്നേ പറഞ്ഞുള്ളായിരുന്നു. അവന്‍ നിറച്ച കുറ്റിയുമായി വരുമെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതിയില്ല.
ചാനലുകാരെയെല്ലാം വിളിച്ചു വരുത്തിയിട്ട് സമരം നടത്തിയില്ലങ്കില്‍ സംഘടനയ്ക്ക് നാണക്കേടാവും...
അവസാനം ചുമട് എടുക്കുന്ന സ്ത്രികളെ കൂലിക്ക് വിളിച്ചു കൊണ്ടു വന്നു ഗ്യാസുകുറ്റി അവരുടെ തലയില്‍ വെച്ച് പ്രകടനം നടത്തി.
പിറ്റേന്ന് പത്രത്തില്‍ പടം വന്നപ്പോള്‍ സംഘടനയിലെ ഒറ്റ ഒരെണ്ണത്തിന്റെ പടം ഇല്ല... ഗ്യാസുകുറ്റിതലയില്‍ വെച്ച് പ്രകടനത്തിന്റെ മുന്നില്‍ നിന്നവരുടെ പടം മാത്രം !!!!

പ്രകടനം

ഒന്നാമന്‍ : ദോ കണ്ടോടാ, ഡിസല്‍-പാചകവാതക വിലവര്‍ദ്ധനവിനെതിരേ ആള്‍ക്കാര്‍ പ്രകടനം നടത്തുന്നത്.
രണ്ടാമന്‍ : പത്തിരുന്നൂറ് ആള്‍ക്കാര്‍ ഉണ്ടല്ലോ.
ഒന്നാമന്‍ : നമ്മുടെ നേതാവും സിനിമാ നടനും ഒക്കെയുണ്ടല്ലോ ആ പ്രകടനത്തില്‍ .
രണ്ടാമന്‍ : വില വര്‍ദ്ധന ജനങ്ങളെ ബന്ധനത്തില്‍ ആക്കിയിരിക്കുന്നു എന്ന് കാണിക്കാനായിരിക്കും അവര്‍ പ്രതീകാത്മകമായി വിലങ്ങ് ഇട്ട് പ്രകടനം നടത്തുന്നത്.
ഒന്നാമന്‍ : വില വര്‍ദ്ധന ജനങ്ങളെ തളര്‍ത്തി എന്ന് സൂചിപ്പിക്കാനായിരിക്കും അവര്‍ മുദ്രാവാക്യം വിളിക്കാതെ പോകുന്നത്.
രണ്ടാമന്‍ : ഭയങ്കര പ്രകടനവും സമരവും ആണന്നാ തോന്നുന്നത്. കണ്ടോ മുന്നിലും പുറകിലും പോലീസ് ജീപ്പും,വാനും, ചാനലുകാരും
മൂന്നാമന്‍ : എടേ അത് വിലവര്‍ദ്ധനയ്ക്കെതിരെയുള്ള പ്രകടനം ഒന്നും അല്ല. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍‌കൊച്ചിനെ പീഡിപ്പിച്ചവരെ കോടതയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതാ