അയാള്‍ക്ക് ഹൈടെക്ക് കര്‍ഷക ശ്രി അവാര്‍ഡ് കിട്ടിയത്രെ!!!
കേരള സര്‍ക്കാര്‍ ഹൈടെക്ക് കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ബഡ്ജറ്റില്‍ തുക വക വരുത്തുന്നതിനു മുമ്പേ അയാള്‍ ഹൈടെക് കൃഷി തുടങ്ങിയിരുന്നത്രെ!!!
പത്രങ്ങളായ പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു..
ചാനലുകളായ ചാനലുകളിലെല്ലാം അയാളുടെ ഇന്റ്ര്വ്യു വന്നു...
സംഘടനകള്‍ അയാള്‍ക്ക് സ്വീകരണവും അനുമോദനവും നല്കാന് യോഗങ്ങള്‍ വിളിച്ചു കൂടി...
എല്ലാവരും അയാളുടെ കൃഷി രീതിയെക്കുറിച്ച് പ്രശംസിച്ചു.
കൃഷിയിടങ്ങള്‍ ചുരുങ്ങി ചുരുങ്ങി വരുന്ന ഈ കാലഘട്ടത്തില്‍ ഇനി ഹൈടെക്ക് കൃഷി മാത്രമേ രക്ഷ ഉള്ളു എന്ന് കൃഷി മന്ത്രിപോലും പറഞ്ഞപ്പോള്‍
നാട്ടിലെ നെല്‍കൃഷിക്കാരനായ കറിയാച്ചനും ഹൈടെക്ക് കൃഷിയിലേക്ക് മാറണമെന്ന് തോന്നി...
അയാള്‍ കൃഷിവകുപ്പാഫീസില് പോയി ഹൈടെക്ക് കൃഷിയെക്കുറിച്ച് ചോദിച്ചു..
ഹൈടെക്ക് കൃഷി എന്ന് കേട്ടിട്ടുണ്ടന്നല്ലാതെ അവര്‍ക്ക് അതങ്ങനെയാണ് നടത്തുന്നതന്ന് അറിയില്ല...
അയാള്‍ നേരിട്ട് കൃഷിവകുപ്പ് മന്ത്രിയെ പോയി കണ്ടൂ...
ഹൈടെക്ക് കൃഷി..ഹൈടെക്ക് കൃഷി എന്ന് പറയാനല്ലാതെ തനിക്കൊന്നും അറിയില്ലന്ന് മന്ത്രിയും പറഞ്ഞു...
അവസാനം കറിയാച്ചന് ഹൈടെക്ക് കര്ഷകശ്രിക്കാരന്റെ അഡ്രസ് തേടിയിറങ്ങി...
ആകാശംചുംബിച്ച് നില്ക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ ഹൈടെക്ക് കര്ഷകശ്രിക്കാരന്റെ ഫ്ലാറ്റിനു മുന്നില്‍ കറിയാച്ചന് നിന്നു...
“എന്തല്ലാമാണ് ഒരു ഹൈടെക് കൃഷിക്ക് വേണ്ടത് ?” കറിയാച്ചന് ചോദിച്ചു.
“ഒരു കംമ്പ്യൂട്ടറും ബ്രോഡ്ബാന്‍ഡ് കണക്ഷനും നമുക്ക് വേണം” അയാള്‍ പറഞ്ഞു.
“കുറഞ്ഞത് എത്ര സ്ഥലമാണ് ഈ കൃഷിക്ക് വേണ്ടത്?” കറിയാച്ചന് ചോദിച്ചു..
“അത് നമ്മുടെ കഴിവു പോലെയാണ്... നമ്മള് അധ്വാനിക്കുന്നതിനു അനുസരിച്ച് നമുക്ക് ഭൂമി കിട്ടും..“ അയാള്‍ പറഞ്ഞു
“നിങ്ങള്‍ എത്ര ഏക്കര്‍ ഭൂമിയില്‍ ഹൈടെക്ക് കൃഷി ഉണ്ട്..” കറിയാച്ചന് ചോദിച്ചു.
“അതൊന്നും ഞാന്‍ ഓര്‍ത്തു വെക്കാറില്ല... നമ്മുടെ ജോലി നമ്മള് ചെയ്യുക” അയാള്‍ പറഞ്ഞു.
“അരാ നിങ്ങള്‍ക്ക് ഈ അവാര്‍ഡ് തന്നത്?” കറിയാച്ചന് ചോദിച്ചു.
അയാള്‍ വലിയ ഒരു രഹസ്യം പറയുന്നതുപോലെ പറഞ്ഞു.
“ഞാന്‍ എനിക്കു തന്നെ പ്രഖ്യാപിച്ച അവാര്‍ഡാ ഹൈടെക്ക് കര്‍ഷക ശ്രി അവാര്‍ഡ്”
“എനിക്ക് നിങ്ങളുടെ ഹൈടെക്ക് കൃഷി സ്ഥലം ഒന്നു കാണിച്ചു തരാമോ?”
“പിന്നെന്താ.. വരൂ..”
അയാളുടെ പിന്നാലെ കറിയാച്ചന് നടന്നു. അയാള്‍ തന്റെ ഹൈടെക്ക് കൃഷി ഇടത്തില്‍ വളര്‍ന്നു നില്ക്കുന്ന കൃഷിഫലങ്ങളെക്കുറിച്ച് വാതോരാതെ പറഞ്ഞു.
അയാള്‍ കമ്പ്യൂട്ടര്‍ വെച്ചിരിക്കുന്ന മുറിയില്‍ എത്തി.
കമ്പ്യൂട്ടര്‍ ഓണാക്കി ഫേസ് ബുക്കില്‍ ലോഗില്‍ ചെയ്തപ്പോള്‍ കറിയാച്ചന് പുതിയ കൃഷി രീതിയെക്കുറിച്ച് പഠിക്കാന്‍ തയ്യാറായി...
ഫേസ് ബുക്കിലെ ‘ഫാം വില്ലയില്‍’ താന്‍ നേടിയെടുത്ത കൃഷി ഇടങ്ങള്‍ കാണിച്ചു കൊണ്ട് താന്‍ അത്രയും കൃഷി ഇടങ്ങള്‍ നേടിയെടുക്കാനും കൃഷി ഇറക്കാനും പെട്ട ബുദ്ധിമുട്ടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്റെ പാടത്തെ നെല്ലില്‍ മുഞ്ഞയേയും ഇലചുരുട്ടിപ്പുഴുവിനേയും നശിപ്പിക്കാന്‍ ഇനി ഏത് മരുന്ന് വാങ്ങിയാല്‍ പറ്റും എന്ന് കറിയാച്ചന് ചിന്തിക്കുവായിരുന്നു............

1 comment:
കൊള്ളാം.... ഇങ്ങനെ പോകുകയാണെങ്കില്‍ ബഹുഭൂരിപക്ഷം മലയാളികള്‍ക്കും ഹൈടെക് കര്‍ഷക ശ്രീ കൊടുകേണ്ടിവരും.......
Post a Comment