ഒന്നാമന് : അണ്ണാ അറിഞ്ഞോ
രണ്ടാമന് :എന്തോന്നാടേ?
ഒ : ഞങ്ങളുടെ നിരാഹാരം വിജയിച്ചു
ര : നിങ്ങളെന്തിനാടെ നിരാഹാരം കിടന്നത് ?
ഒ : അഴിമതിയെ ഇല്ലാതാക്കാന്‍
ര : എന്നിട്ട് ഇല്ലാതായോ?
ഒ : ഇല്ലാതാവുന്നതിന്റെ ലക്ഷണം കാണുന്നുണ്ട്.
ര : എടാ നിരാഹാരം കിടക്കുന്നവര്‍ വെള്ളം ഒക്കെ കുടിക്കുമോ
ഒ : അണ്ണാ നിരാഹാരം എന്ന് പറഞ്ഞാല്‍ നീര് ആഹാരം ആക്കി കിടക്കുക എന്നാണന്നറിയില്ലേ?
ര: ഉവ്വോ, അങ്ങനേയും അര്‍ത്ഥമുണ്ടോ
ഒ : ഉണ്ടണ്ണാ
ര : അല്ല. ആരാ നിരാഹാരം കിടന്നത്.
ഒ : ഡല്‍ഹിയില്‍ ഒരു വണ്‍ മിസ്റ്റര്‍.. ആരോ ആണോ?
ര : നിനക്ക് പേരറിയില്ലേ..
ഒ : പേരിലൊക്കൊ എന്ത് കാര്യമണ്ണാ. നമ്മുടെ സമരം വിജയിച്ചല്ലോ. അതുമതി
ര : അല്ല നീ എന്താ ഈ സമരത്തിനു ചെയ്തത്.
ഒ : അതണ്ണാ ഞങ്ങള്‍ എല്ലാ ദിവസവും വൈകിട്ട് ഓഫീസില്‍ മെഴുകുതിരി കത്തിച്ചു നിന്നു. പിന്നെ ഫേസ് ബുക്കിലും ഓര്ക്കൂട്ടികും ബസിലും ബ്ലോഗിലുമൊക്കെ ഞങ്ങള്‍ മെഴുകുതിരി കത്തിച്ചു നില്ക്കുന്ന ഫോട്ടൊ ഇട്ടു. എന്നിട്ട് ഞങ്ങള്‍ ഒരു പ്രകടനം നടത്തി. പിന്നെ അഴിമതി രഹിത ഇന്ത്യയെക്കുറിച്ച് ഒരു സെമിനാറും നടത്തി.
ര : സെമിനാറും ഉണ്ടായിരുന്നോ?
ഒ : പിന്നല്ലാതെ . നമ്മുടെ മറ്റേ ഹാളീല്‍ വെച്ചായിരുന്നു സെമിനാറ്.
ര : ആ ഹാളിനു ഒരു ദിവസം 10000 രൂപയങ്ങാണ്ടല്ലിയോ വാടക.
ഒ : എസി ഉണ്ടങ്കിലേ ആള്ക്കാര് സെമിനാറിന് വരത്തുള്ളൂന്ന് പറഞ്ഞാല്‍ പിന്നെ അതവിടെവച്ചല്ലേ നടത്താന്‍ പറ്റൂ.
ര : ഓ ശരി.. ശരി.... ഇപ്പോള്‍ അഴിമതിയൊക്കെ മാറിയോ?
ഒ : പിന്നില്ലിയോ
ര : അല്ല നീ ഇതെങ്ങോട്ടാ പോകുന്നത്?
ഒ : ഞാനൊന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുവാ.
ര : നിനക്കെന്തിനാടാ വരുമാന സര്‍ട്ടിഫിക്കറ്റ്.
ഒ : ഒരു രൂപയ്ക്കുള്ള അരി വാങ്ങാനാ.
ര : നിനക്കതില്‍ കൂടുതല്‍ വരുമാനമുണ്ടല്ലോടാ.
ഒ : പത്തോ ഇരുന്നൂറോ കൊടുത്താല്‍ നമുക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് കിട്ടും,
ര : അപ്പോ കൈക്കൂലി കൊടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണല്ലേ?
ഒ : പിന്നല്ലാതെ.
ര : അപ്പോ പിന്നെ നീ അഴിമതി ഇല്ലാതാക്കാന്‍ സമരം നടത്തിയതോ.
ഒ : ആ സമരവും ഈ സര്‍ട്ടിഫിക്കറ്റും തമ്മിലെന്താ ബന്ധം?
ര : എടാ കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹം എന്ന് അവിടെ എഴുതി വച്ചിട്ടുണ്ടല്ലോ? വഴിവിട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് ആ കാര്യം ചെയ്യുന്ന ആളിന് അല്ലങ്കില്‍ മറ്റേ ആളിന് അനര്‍ഹമായി കിട്ടുന്ന പണം/മൂല്യം ആണല്ലോ നീ ഒക്കെ പറയുന്ന അഴിമതി. നീ ഈ കൈക്കൂലി കൊടുക്കുന്നത് അഴിമതി ചെയ്യാന്‍ പ്രേരിപ്പിക്കുകയല്ലേ
ഒ : അങ്ങനെയൊക്കെ പറഞ്ഞാല്‍....
ര : എടാ ഈ അഴിമതി എന്ന് പറഞ്ഞാല്‍ മാനത്തൂന്ന് പൊട്ടി വീഴുന്നതൊന്നും അല്ല, നമ്മളുതന്നെ ഉണ്ടാക്കി എടുക്കുന്ന ഒരു സംഗതിയാ അത്. അത് ഇല്ലാതാക്കണമെങ്കില്‍ അഴിമതിക്കെതിരെയുള്ള പ്രവര്‍ത്തനം നമ്മളില്‍ നിന്നു തന്നെ തുടങ്ങണം...
ഒ : ഏതായാലും ഞാന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുവാ.
ര : നാളെ അഴിമതിക്കെതിരെ ഒരു ഹര്ത്താലൂടെ നടത്തിയാല്‍ പൂര്‍ണ്ണമായി

2 comments:
HELLO.....Am niju abraham.pls cal me or send your number to my mail;nijukallu@gmail.com
my no;08884558975
NIJU ABRAHAM(JOURNALIST)
എല്ലാം സമ്പൂർണ്ണം...!
Post a Comment