കാലന്‍ എറ്റിഎം കൌണ്ടറിനു മുന്നില്‍ കുത്തിയിരുന്നു. കഴിഞ്ഞമാസം ചിത്രഗുപ്‌തന്‍ പറഞ്ഞ ടാര്‍ജറ്റ് ഒപ്പിച്ചു കൊടുക്കാഞ്ഞിട്ട് ഒരൊറ്റ പൈസ അങ്ങേര് അക്കൌണ്ടിലേക്ക് ഇട്ടിട്ടില്ല. നവഇന്‍ഷുറന്‍സുകാര്‍ ഏജന്റുമാര്‍ക്കിട്ട് പണിയുന്നതുപ്പൊലെയുള്ള പണിയായിപ്പോയി ചിത്രഗുപ്‌തന്‍ തന്നോട് കാണിച്ചതെന്ന് കാലനു തോന്നി. വര്‍ഷങ്ങളായി അങ്ങേര്‍ക്ക് വേണ്ടി ഒരു മാസം ടാര്‍ജറ്റ് അച്ചീവ് ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ അങ്ങേര് കാണിച്ചത് ശരിക്കും മറ്റേ പണിയായി പോയി. അല്ലങ്കിലും മുതലാളിമാര്‍ ഇങ്ങനയാ. വരവ് കുറഞ്ഞാല്‍ തൊഴിലാളികളുടെ നെഞ്ചത്തോട്ട് കയറും. ഏതായാലും പട്ടിണി കിടക്കാന്‍ വയ്യ.. കേരളത്തില്‍ പോയി എന്തെങ്കിലും വഴി നോക്കാം. ലോകത്തിലുള്ള സകല തട്ടിപ്പും വെട്ടിപ്പും നടക്കൂന്നത് കേരളത്തിലാണല്ലോ...
കാലന്‍ കേരളത്തില്‍ വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു.
കാലന്‍ ബസില്‍ പോകുമ്പോഴാണ് അത് കണ്ടത്. പിച്ചാത്തി വാസു ഒരുത്തനെ റോഡിലിട്ട് കുത്തുന്നു. കുത്ത് കൊണ്ടവന്‍ വീണതും വാസു അടുത്ത് സ്റ്റാര്‍ട്ടായി നിര്‍ത്തിയിരുന്ന ഒരു കാറില്‍ കയറി പോയി. അന്ന് വൈകിട്ട് കിട്ടിയ കൊട്ടേഷന്‍ കാശുമായി വാസു ബാറില്‍ കയറി. അരണ്ട വെളിച്ചത്തില്‍ തന്റെ അടുത്തിരിക്കുന്ന ആളെ നോക്കി.
“ആരാ..” വാസു ചോദിച്ചു.
“വേഷം കണ്ടിട്ട് മനസിലായില്ലേ?”
“ഹൊ! നാടകം കളിക്കാന്‍ പോകുന്ന വഴിയില്‍ രണ്ടടിക്കാന്‍ കയറിയ നടനാണല്ലേ?ഏതാ നാടകം”
“ഞാന്‍ നാടക നടനല്ല... എപ്പോഴും ഞാന്‍ ഈ വേഷത്തില്‍ തന്നെയാണ്”
“നിങ്ങള്‍ ശരിക്കും ആരാ?” വാസു ചോദിച്ചു.
“ഞാന്‍ കാലനാണ്..” കാലന്‍ പറഞ്ഞു.
“വളരെ സന്തോഷം.. എന്തിനാ എന്റെ അടുക്കല്‍ വന്നത്?”
“എനിക്കൊരു ഇരുപതിനായിരം രൂപാ തന്നേ...”
“ഞാന്‍ എന്തിനാ കാലാ നിനക്ക് പണം തരുന്നത്?”
“നീ ഇന്ന് ഒരുത്തനെ കൊന്നില്ലേ... അതിന് നിനക്ക് കിട്ടിയ പണത്തിന്റെ ഒരു വിവിതം എനിക്ക് അവകാശപ്പെട്ടതാ...”
“ഞാന്‍ ഒരുത്തനെ കൊന്നതിന് നിനക്കെന്തിനാ കാശ് തരുന്നത്?” വാസു ചോദിച്ചു,
“ജീവന്‍ എടുക്കാനുള്ള അവകാശം എനിക്കാണ് ചിത്ര ഗുപ്‌തന്‍ തന്നിരിക്കുന്നത്. എന്റെ അനുവാദം ഇല്ലാതെ നിങ്ങള്‍ ഇന്ന് ആ ജോലി ചെയ്തു....”
“കാലന്‍ എവിടിത്തെ ന്യായമാ ഈ പറയുന്നത്.. ഞാന്‍ ചെയ്ത ജോലിക്ക് കാലനെന്തിനാ കൂലി?”
“എനിക്ക് നഷ്ടപ്പെട്ടത് എന്റെ തൊഴിലാണ്” കാലന്‍ പറഞ്ഞ്.
“അതിന് ?” വാസു ചോദിച്ചു
“നിങ്ങളുടെ നാട്ടില്‍ നാട്ടുനടപ്പ് അനുസരിച്ചു ചോദിക്കുന്ന നോക്കുകൂലി മാത്രമേ ഞാനും ചോദിച്ചിട്ടുള്ളൂ.”
“കാലനും നോക്കു കൂലിയോ??“
“ഞാന്‍ കുറേക്കാലം മുമ്പേ കേരളത്തില്‍ വന്ന് നോക്കുകൂലി പരിപാടിയെക്കുറിച്ച് പഠിച്ചായിരുന്നെങ്കില്‍ എനിക്കിന്ന് ചിത്രഗുപതന്റെ മാളികയെക്കാള്‍ വലിയ മാളിക പണിത് രാജാവായിട്ട് ഇരിക്കാമായിരുന്നു.. ഞാന്‍ കുറെ താമസിച്ചു പോയി വാസൂ...”
8 comments:
കാലനങ്കിളിന്‍ ഇപ്പഴാണ്‍ വെവരം വച്ചത്, ഇനിയങ്ങോട്ട് മുട്ടില്ലാതെ ജീവിക്കാം ;)
പോസ്റ്റും, പോസ്റ്റിലൂടെ പറഞ്ഞതും ഇഷ്ടപെട്ടു.
പഷ്ട്.. പഷ്ട്..
”“കാലനും നോക്കു കൂലിയോ??““
!!!!!!!!!!!!!!!!!!!!!!
ഹഹാ..
kollaam
കൊള്ളാല്ലോ ഷിബൂ.. ഈ ചിന്തകള്‍ക്ക് ഹാറ്റ്സ് ഓഫ്.
കൊള്ളാം തെക്കേടാ, നല്ല കുത്ത്!!
ഹ്ഹിഹിഹി!!
പഷ്ടെന്നെ!!
kollaam....nannaitund.
Post a Comment